പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫിഡെ വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ അർജുൻ എറിഗൈസിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി‌

प्रविष्टि तिथि: 31 DEC 2025 9:04AM by PIB Thiruvananthpuram

ദോഹയിൽ നടന്ന ഫിഡെ വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ചെസ് ഗ്രാൻഡ്മാസ്റ്റർ അർജുൻ എറിഗൈസിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദനമറിയിച്ചു. ഫിഡെ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയതിന് തൊട്ടുപിന്നാലെയാണ് എറിഗൈസി ഈ നേട്ടം കൈവരിക്കുന്നത്. ഇത് ആഗോള ചെസ് രംഗത്ത് ഇന്ത്യയ്ക്ക് മറ്റൊരു അഭിമാന നിമിഷമായി അടയാളപ്പെടുത്തപ്പെടുന്നു.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

"ചെസ്സിൽ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു!

അടുത്തിടെ ഫിഡെ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല നേട്ടത്തിനു ശേഷം ദോഹയിൽ നടന്ന ഫിഡെ വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിലും വെങ്കലം നേടിയ അർജുൻ എറിഗൈസിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കഴിവുകളും ക്ഷമയും അഭിനിവേശവും മാതൃകാപരമാണ്. അദ്ദേഹത്തിന്റെ വിജയങ്ങൾ നമ്മുടെ യുവാക്കളെ തുടർന്നും പ്രചോദിപ്പിക്കും. അദ്ദേഹത്തിന് എന്റെ ആശംസകൾ.

@ArjunErigaisi”

***

SK


(रिलीज़ आईडी: 2209988) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Gujarati , Tamil , Telugu