പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണ റിപ്പോർട്ടുകളിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു

प्रविष्टि तिथि: 30 DEC 2025 12:53PM by PIB Thiruvananthpuram

റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണം സംബന്ധിച്ച  റിപ്പോർട്ടുകളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.

ശത്രുത അവസാനിപ്പിക്കുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനുമുള്ള ഏറ്റവും പ്രായോഗികമായ മാർഗം, നിലവിലുള്ള നയതന്ത്ര ശ്രമങ്ങളാണെന്ന് ശ്രീ മോദി പറഞ്ഞു. ഈ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുർബലപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കാനും അദ്ദേഹം ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു.

'എക്സ്' ൽ  ശ്രീ മോദി കുറിച്ചു:

“റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണ റിപ്പോർട്ടുകളിൽ വളരെയധികം ആശങ്കയുണ്ട്. ശത്രുത അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള ഏറ്റവും പ്രായോഗികമായ പാത നിലവിലുള്ള നയതന്ത്ര ശ്രമങ്ങളാണ്. ഈ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുർബലപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കാനും ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

@KremlinRussia_E”

 

-SK-

(रिलीज़ आईडी: 2209875) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada