പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 30 DEC 2025 9:53AM by PIB Thiruvananthpuram

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബിഎൻപി ചെയർപേഴ്‌സണുമായ ബീഗം ഖാലിദ സിയയുടെ ധാക്കയിൽ വച്ചുണ്ടായ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.

'എക്സ്' ലെ കുറിപ്പിൽ  ശ്രീ മോദി കുറിച്ചു:

“ബംഗ്ലാദേശ്  മുൻ പ്രധാനമന്ത്രിയും ബിഎൻപി ചെയർപേഴ്‌സണുമായ ബീഗം ഖാലിദ സിയയുടെ ധാക്കയിൽ വച്ചുണ്ടായ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്.

അവരുടെ കുടുംബത്തിനും ബംഗ്ലാദേശിലെ എല്ലാ ജനങ്ങൾക്കും നമ്മുടെ ആത്മാർത്ഥ അനുശോചനം അറിയിക്കുന്നു. ഈ ദാരുണമായ നഷ്ടം സഹിക്കാനുള്ള ധൈര്യം സർവ്വശക്തൻ അവരുടെ കുടുംബത്തിന് നൽകട്ടെ.

ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയിൽ, ബംഗ്ലാദേശിന്റെ വികസനത്തിനും ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങൾക്കും അവർ നൽകിയ പ്രധാന സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും.

2015 ൽ ധാക്കയിൽ അവരുമായുള്ള എന്റെ ഊഷ്മളമായ കൂടിക്കാഴ്ച ഞാൻ ഓർക്കുന്നു. അവരുടെ ദർശനവും പാരമ്പര്യവും നമ്മുടെ പങ്കാളിത്തത്തെ തുടർന്നും നയിക്കുമെന്ന് നമ്മൾ  പ്രതീക്ഷിക്കുന്നു.

അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.”

***

SK


( റിലീസ് ഐ.ഡി: 2209676) സന്ദര്‍ശക കൗണ്ടര്‍ : 92