രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി ഐഎൻഎസ് വാഘ്ഷീർ അന്തർവാഹിനിയിൽ യാത്ര നടത്തി

പോസ്റ്റഡ് ഓണ്‍: 28 DEC 2025 4:53PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പടിഞ്ഞാറൻ സമുദ്രമേഖലയിൽ ഐഎൻഎസ് വാഘ്ഷീർ എന്ന അന്തർവാഹിനിയിൽ യാത്ര നടത്തി. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി രാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു. ഇന്ന് (ഡിസംബർ 28, 2025) കർണാടകയിലെ കാർവാർ നാവിക ഹാർബറിൽ നിന്നാണ് രാഷ്‌ട്രപതി അന്തർവാഹിനിയിൽ കയറിയത്. 2 മണിക്കൂറിലധികം നീണ്ട യാത്രയിൽ, രാഷ്ട്രപതി അന്തർവാഹിനി ഉദ്യോഗസ്ഥരുമായി സംവദിക്കുകയും പ്രവർത്തനങ്ങൾ വീക്ഷിക്കുകയും ചെയ്തു.

രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന് ശേഷം അന്തർവാഹിനിയിൽ സഞ്ചരിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് ശ്രീമതി ദ്രൗപദി മുർമു.

തദ്ദേശീയ നിർമിത കൽവാരി ക്ലാസ് അന്തർവാഹിനിയിൽ നടത്തിയ ഈ കന്നി യാത്ര, സർവസൈനിക മേധാവി എന്ന നിലയിൽ സായുധ സേനയുടെ പ്രവർത്തനങ്ങളോടുള്ള രാഷ്ട്രപതിയുടെ നിരന്തര ഇടപെടലിനെ പ്രതിഫലിപ്പിക്കുന്നു. 2024 നവംബറിൽ, ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പ്രകടന പ്രദർശനം രാഷ്ട്രപതി വീക്ഷിച്ചിരുന്നു.

 പിന്നീട് സന്ദർശക പുസ്തകത്തിൽ, രാഷ്ട്രപതി ഇങ്ങനെ കുറിച്ചു: :"ഐഎൻഎസ് വാഘ്ഷീറിലെ നമ്മുടെ നാവികരും ഓഫീസർമാരുമൊത്ത് അന്തർവാഹിനിയിൽ സഞ്ചരിക്കാനും സമയം ചെലവഴിക്കാനും കഴിഞ്ഞത് വളരെ പ്രത്യേക അനുഭവമായിരുന്നു."വീരത വർച്ചസ്വ വിജയ' എന്ന മുദ്രാവാക്യത്തിന് അനുസൃതമായി ഐഎൻഎസ് വാഘ്ഷീർ നടത്തിയ നിരവധി വിജയകരമായ വെടിവയ്പ്പുകളും വെല്ലുവിളി നിറഞ്ഞ പ്രവർത്തനങ്ങളും, സൈനിക ഉദ്യോഗസ്ഥരുടെ അസാധാരണമായ തയ്യാറെടുപ്പും സമർപ്പണവും പ്രകടമാക്കുന്നു. നമ്മുടെ അന്തർവാഹിനികളും നാവികസേനയും ഏത് ഭീഷണിയെയും, ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് വാഘ്ഷീർ ഉദ്യോഗസ്ഥരുടെ അച്ചടക്കം, ആത്മവിശ്വാസം, ആവേശം എന്നിവ നേരിട്ട് മനസിലാക്കിയതിൽ നിന്ന് എനിക്ക് ഉറപ്പാണ്"

വീഡിയോ ലിങ്ക് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

****


( റിലീസ് ഐ.ഡി: 2209268) സന്ദര്‍ശക കൗണ്ടര്‍ : 46