ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അരുൺ ജെയ്റ്റ്‌ലിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു
प्रविष्टि तिथि:
28 DEC 2025 1:24PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, അരുൺ ജെയ്റ്റ്‌ലിയുടെ ജന്മവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ചു.
അരുൺ ജെയ്റ്റ്‌ലി ജിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നുവെന്ന് സമൂഹ മാധ്യമമായ എക്സിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സമാനതകളില്ലാത്ത ഭരണഘടനാ-നിയമ വിദഗ്ദ്ധനും മികച്ച വാഗ്മിയുമായിരുന്ന ജെയ്റ്റ്‌ലി ജി, ഒരു പാർലമെൻ്റേറിയൻ എന്ന നിലയിൽ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. നിരവധി സുപ്രധാന നിയമ വിഷയങ്ങളിൽ അദ്ദേഹം നല്കിയ സംഭാവനകൾ ഓർമ്മിക്കപ്പെടുമെന്നും തൻ്റെ അഗാധമായ നിയമ വൈദഗ്ദ്ധ്യം ഉപയോഗിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച സമർപ്പിത പങ്ക് കാലാതീതമായി നിലനിൽക്കുമെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു.
******
(रिलीज़ आईडी: 2209195)
आगंतुक पटल : 4