ആഭ്യന്തരകാര്യ മന്ത്രാലയം
സന്താലി ഭാഷയിൽ ഇന്ത്യൻ ഭരണഘടന പ്രസിദ്ധീകരിക്കാനുള്ള ചരിത്രപരമായ ചുവടുവെയ്പ്പിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഹൃദയംഗമമായ നന്ദി അറിയിച്ചു
ഇന്ത്യൻ ഭാഷകളെ ആദരിക്കുന്ന മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണിത്
പോസ്റ്റഡ് ഓണ്‍:
26 DEC 2025 4:40PM by PIB Thiruvananthpuram
സന്താലി ഭാഷയിൽ ഇന്ത്യൻ ഭരണഘടന പ്രസിദ്ധീകരിക്കാനുള്ള ചരിത്രപരമായ ചുവടുവെയ്പ്പിന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
ഇന്ത്യൻ ഭാഷകളെ ആദരിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ സമൂഹ മാധ്യമമായ എക്സിൽ പറഞ്ഞു. നമ്മുടെ ഭരണഘടന സന്താലി ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത് സന്താലി സമൂഹത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവനും അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഓൾ ചിക്കി ലിപിയിൽ പ്രസിദ്ധീകരിച്ച ഭരണഘടന നമ്മുടെ ഭരണഘടനയുടെ ആദർശങ്ങളും മൂല്യങ്ങളും ഗോത്രവർഗ്ഗ സമൂഹത്തിന് കൂടുതൽ വ്യക്തമായി കൈമാറുമെന്നും ഭരണഘടനാ ശില്പികളുടെ സ്വപ്നം അതിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു.
***
( റിലീസ് ഐ.ഡി: 2208960)
സന്ദര്‍ശക കൗണ്ടര്‍ : 27