ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകനും പ്രമുഖ സാമൂഹിക പരിഷ്കർത്താവുമായ ഭാരതരത്ന മഹാമന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജന്മവാർഷികത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 25 DEC 2025 12:07PM by PIB Thiruvananthpuram

ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകനും പ്രമുഖ സാമൂഹിക പരിഷ്കർത്താവുമായ ഭാരതരത്ന മഹാമന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജന്മവാർഷികത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു.

വിദ്യാഭ്യാസത്തെ സാമൂഹിക പരിഷ്കരണത്തിന്റെ അടിസ്ഥാന തത്വമായി കണക്കാക്കി, ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ സ്ഥാപനത്തിലൂടെ ഇന്ത്യൻ സാംസ്‌കാരിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസം നേടാൻ മാളവ്യ ജി യുവാക്കൾക്ക് പ്രചോദനം നൽകിയെന്ന് ശ്രീ അമിത് ഷാ സമൂഹ മാധ്യമമായ 'X' ഇൽ കുറിച്ചു. 

പത്രമാധ്യമങ്ങളെ രാഷ്ട്രനിർമ്മാണത്തിനുള്ള ഒരു ഉപാധിയാക്കി മാറ്റുന്നതിൽ മഹാമന വലിയ സംഭാവനകൾ നൽകിയെന്ന് അദ്ദേഹം പറഞ്ഞു. തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനുള്ള മഹാമനയുടെ ആജീവനാന്ത പ്രതിബദ്ധതയും കർഷക അനുകൂല സംരംഭങ്ങളും എന്നും ഓർമ്മിക്കപ്പെടുമെന്ന് ശ്രീ ഷാ കൂട്ടിച്ചേർത്തു.

***


( റിലീസ് ഐ.ഡി: 2208488) സന്ദര്‍ശക കൗണ്ടര്‍ : 39