രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സന്താലി ഭാഷയിലുള്ള ഇന്ത്യൻ ഭരണഘടന രാഷ്ട്രപതി പ്രകാശനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 25 DEC 2025 1:35PM by PIB Thiruvananthpuram

രാഷ്ട്രപതി ഭവനിൽ ഇന്ന് (ഡിസംബർ 25, 2025) നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സന്താലി ഭാഷയിലുള്ള ഇന്ത്യൻ ഭരണഘടന പ്രകാശനം ചെയ്തു.

 

  സന്താലി ഭാഷയിലെ ഓൾ ചിക്കി ലിപിയിൽ രചിച്ച ഇന്ത്യൻ ഭരണഘടന ലഭ്യമാകുന്നത് സന്താലി ജനതയ്ക്കാകെ അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ഇത് സ്വന്തം ഭാഷയിൽ ഭരണഘടന വായിക്കാനും മനസ്സിലാക്കാനും അവരെ പ്രാപ്തരാക്കും.

 

ഈ വർഷം ഓൾ ചിക്കി ലിപിയുടെ ശതാബ്ദി ആഘോഷിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ശതാബ്ദി വർഷത്തിൽ ഇന്ത്യൻ ഭരണഘടന ഓൾ ചിക്കി ലിപിയിൽ ലഭ്യമാക്കിയ കേന്ദ്ര നിയമ-നീതിന്യായ മന്ത്രിയെയും സംഘത്തെയും രാഷ്‌ട്രപതി അഭിനന്ദിച്ചു.

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ, കേന്ദ്ര നിയമ-നീതിന്യായ സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ തുടങ്ങിയ വിശിഷ്ട വ്യക്തികൾ പ്രകാശനചടങ്ങിൽ പങ്കെടുത്തു.

 

2003-ലെ 92-ാം നിയമഭേദഗതിയിലൂടെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ സന്താലി ഭാഷ, ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഭാഷകളിൽ ഒന്നാണ്. ഝാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ബീഹാർ എന്നിവിടങ്ങളിലെ നല്ലൊരു  വിഭാഗം ഗോത്രവർഗക്കാർ ഈ ഭാഷ സംസാരിക്കുന്നു.

****


( റിലീസ് ഐ.ഡി: 2208486) സന്ദര്‍ശക കൗണ്ടര്‍ : 54