ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ചൗധരി ചരൺ സിംഗിന്റെ ജന്മവാർഷികത്തിൽ ശ്രീ അമിത് ഷാ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു

प्रविष्टि तिथि: 23 DEC 2025 11:27AM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുൻ പ്രധാനമന്ത്രിയും മഹാനായ കർഷക നേതാവുമായ ഭാരതരത്ന ചൗധരി ചരൺ സിംഗിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു X പോസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഇപ്രകാരം കുറിച്ചു :

"മുൻ പ്രധാനമന്ത്രിയും കർഷകരുടെ മഹാനായ നേതാവുമായ ഭാരതരത്ന ചൗധരി ചരൺ സിംഗ് ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ. കാർഷിക വ്യവസ്ഥയുടെ ഉന്നമനത്തിനും കർഷകരുടെ ക്ഷേമത്തിനും സാമൂഹിക സേവനത്തിനും വേണ്ടി ചൗധരി ചരൺ സിങ്ങിന്റെ ജീവിതം സമർപ്പിച്ചിരുന്നു. കർഷകരെയും കൃഷിയെയും ഭരണത്തിന്റെ കേന്ദ്രബിന്ദുവായി അദ്ദേഹം ധൈര്യപൂർവ്വം പ്രതിഷ്ഠിച്ചു, അടിയന്തരാവസ്ഥയും സ്വേച്ഛാധിപത്യ ഭരണകൂടവും അട്ടിമറിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു."

****

(रिलीज़ आईडी: 2207649) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Punjabi , Gujarati , Tamil , Kannada