പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഡിസംബർ 20-ന് പശ്ചിമ ബംഗാൾ സന്ദർശിക്കും
പശ്ചിമ ബംഗാളിൽ ഏകദേശം 3,200 കോടി രൂപയുടെ രണ്ട് ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
നാദിയ ജില്ലയിൽ ദേശീയപാത 34-ന്റെ ഭാഗമായ 66.7 കിലോമീറ്റർ നീളമുള്ള ബരാജഗുലി - കൃഷ്ണനഗർ നാലുവരിപ്പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
നോർത്ത് 24 പർഗനാസ് ജില്ലയിൽ ദേശീയപാത 34-ന്റെ 17.6 കിലോമീറ്റർ ദൈർഘ്യമുള്ള ബരാസത് - ബരാജഗുലി നാലുവരിപ്പാതയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും
കൊൽക്കത്തയെയും സിലിഗുരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാനമായ ഒരു കണ്ണിയായി ഈ പദ്ധതികൾ പ്രവർത്തിക്കും
प्रविष्टि तिथि:
19 DEC 2025 2:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 20-ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. രാവിലെ 11:15ന് പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുള്ള റാണാഘട്ടിൽ വെച്ച് പ്രധാനമന്ത്രി ദേശീയ പാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.
ഏകദേശം 3,200 കോടി രൂപയുടെ രണ്ട് ദേശീയ പാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ എൻ.എച്ച്-34-ന്റെ ഭാഗമായ 66.7 കിലോമീറ്റർ ദൈർഘ്യമുള്ള ബരാജഗുലി - കൃഷ്ണനഗർ നാലുവരിപ്പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ എൻ.എച്ച്-34-ന്റെ 17.6 കിലോമീറ്റർ ദൈർഘ്യമുള്ള ബരാസത് - ബരാജഗുലി നാലുവരിപ്പാതയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
കൊൽക്കത്തയെയും സിലിഗുരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാനമായ ഒരു കണ്ണിയായി ഈ പദ്ധതികൾ പ്രവർത്തിക്കും. യാത്രാസമയം ഏകദേശം 2 മണിക്കൂർ കുറയ്ക്കാൻ ഇവ സഹായിക്കും. ഇത് തടസ്സമില്ലാത്ത ഗതാഗതത്തിലൂടെ വാഹനങ്ങളുടെ വേഗതയേറിയതും സുഗമവുമായ നീക്കം ഉറപ്പാക്കുകയും വാഹന നടത്തിപ്പ് ചെലവ് കുറയ്ക്കുകയും കൊൽക്കത്തയും പശ്ചിമ ബംഗാളിലെ മറ്റ് അയൽ ജില്ലകളും അയൽരാജ്യങ്ങളുമായുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. ഈ പദ്ധതികൾ മേഖലയിലെ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുകയും ഒപ്പം പ്രദേശത്തുടനീളമുള്ള വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യും.
***
SK
(रिलीज़ आईडी: 2206516)
आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada