റെയില്‍വേ മന്ത്രാലയം
വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തി യാത്രാനുഭവം മെച്ചപ്പെടുത്തി ഇന്ത്യൻ റെയിൽവേ
प्रविष्टि तिथि:
18 DEC 2025 2:08PM by PIB Thiruvananthpuram
സാംസ്‌കാരിക പ്രസക്തമായ ഭക്ഷണവും ആധികാരികമായ പ്രാദേശിക രുചിഭേദങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കുന്ന സേവനം ഐആർസിടിസി വഴി ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചു. ഈ സംരംഭം ഇന്ത്യയുടെ വൈവിധ്യമാർന്ന പാചക പൈതൃകത്തിന്റെ രുചി യാത്രക്കാരിലേക്ക് നേരിട്ട് എത്തിച്ച്, ട്രെയിൻ സീറ്റുകളിലിരുന്നുകൊണ്ട് പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാൻ അവരെ പ്രാപ്തരാക്കുന്നു .
20101/20102 നമ്പർ നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മഹാരാഷ്ട്രയിലെ കണ്ട പോഹയും ദക്ഷിണേന്ത്യൻ ദോണ്ടകായ കാരം പൊടി ഫ്രൈയും ആന്ധ്രാപ്രദേശിലെ ആന്ധ്രാ കോഡി കുറയും ആസ്വദിക്കാം. 20901 നമ്പർ എംഎംസിടി-ജിഎൻസി വന്ദേ ഭാരത് എക്‌സ്പ്രസിൽ മേത്തി തെപ്ലയുടെയും, 26902 എസ്ബിഐബി-വിആർഎൽ വന്ദേ ഭാരത് എക്‌സ്പ്രസിൽ മസാല ലൗക്കിയുടെയും രൂപത്തിൽ ഗുജറാത്തി രുചികൾ വിളമ്പുന്നു. 22895 ഹൗറ-പുരി വന്ദേ ഭാരത് എക്‌സ്പ്രസിൽ ഒഡീഷയുടെ ആലൂ ഫുൽഗോപി ലഭ്യമാണ്.

അപ്പത്തോടൊപ്പം വെള്ള ചോറ്, പച്ചക്കായ ചെറുപയർ മെഴുക്ക്‌പെരട്ടി, കടല കറി, കേരളാ പരാത്ത (പൊറാട്ട), സാധാ തൈര്, പാലട പായസം എന്നിവയുൾപ്പെടെയുള്ള കേരളത്തിന്റെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ 20633/34 നമ്പർ കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിലും 20631/32 നമ്പർ മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിലും ലഭ്യമാണ്. 20872 നമ്പർ ആർഒയു-എച്ച്ഡബ്ല്യുഎച്ച് വന്ദേ ഭാരത് എക്‌സ്പ്രസിൽ പശ്ചിമ ബംഗാളിന്റെ കോഷ പനീറും, 22895 എച്ച്ഡബ്ല്യുഎച്ച്-പുരി വന്ദേ ഭാരത് എക്സ്പ്രസിൽ ആലൂ പൊട്ടോൾ ഭാജയും വിളമ്പുന്നു. 22349 പിഎൻബിഇ-ആർഎൻസി വന്ദേ ഭാരത് എക്‌സ്പ്രസിൽ ചമ്പാരൻ പനീർ പോലുള്ള ബീഹാറിന്റെ തനത് വിഭവങ്ങളും 22348 പിഎൻബിഇ-എച്ച്ഡബ്ല്യുഎച്ച് വന്ദേ ഭാരത് എക്‌സ്പ്രസിൽ ചമ്പാരൻ ചിക്കൻ കറിയും ലഭ്യമാണ്.


26401-02, 26403-04 നമ്പർ വന്ദേഭാരത് ട്രെയിനുകളിൽ അംബൽ കദ്ദു, ജമ്മു ചന മസാല എന്നിവയുൾപ്പെടെയുള്ള ജമ്മു മേഖലയിലെ ദോഗ്രി പാചകരീതിയിലുള്ള ഭക്ഷണവിഭവങ്ങൾ വിളമ്പുന്നുണ്ട്, കൂടാതെ 26401/02, 26403/04 എസ്.വിഡികെ-എസ്‌ഐഎൻഎ വന്ദേ ഭാരത് എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ ടൊമാറ്റോ ചമൻ, കേസർ ഫിർണി തുടങ്ങിയ പ്രത്യേക കശ്മീരി വിഭവങ്ങളും വിളമ്പുന്നുണ്ട്.


മഹാരാഷ്ട്രയുടെ മസാല ഉപ്പുമാവ് 22229 നമ്പർ സിഎസ്എംടി-എംഎഒ വന്ദേ ഭാരത് എക്‌സ്പ്രസിൽ ലഭ്യമാവുമ്പോൾ, പശ്ചിമ ബംഗാളിന്റെ മുർഗിർ ഝോൾ 22302 നമ്പർ എൻജെപി-എച്ച്ഡബ്ല്യുഎച്ച് വന്ദേ ഭാരത് എക്സ്പ്രസിലും ലഭ്യമാണ്. ഈ സംരംഭത്തിലൂടെ ഇന്ത്യൻ റെയിൽവേ, ഇന്ത്യയുടെ സമ്പന്നമായ പാചക വൈവിധ്യത്തെ ആഘോഷിക്കുകയും, ട്രെയിൻ യാത്രകളെ കൂടുതൽ അവിസ്മരണീയവും സാംസ്‌കാരികമായി ഇഴുകിച്ചേരുന്നതുമാക്കുകയും ചെയ്യുന്നു.


SKY
****
(रिलीज़ आईडी: 2206031)
आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada