പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷ ഡബിൾസ് ബാഡ്മിന്റണിൽ വെങ്കലം നേടിയ ശിവരാജനെയും കൃഷ്ണ നാഗറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 26 OCT 2023 9:39PM by PIB Thiruvananthpuram

ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ (Hangzhou Asian Para Games) ഇന്ന് നടന്ന പുരുഷ ഡബിൾസ് ബാഡ്മിന്റൺ SH6 ഇനത്തിൽ വെങ്കല മെഡൽ നേടിയ ശിവരാജനെയും കൃഷ്ണ നാഗറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ടീമിന്റെ ഭാവി പരിശ്രമങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

"പാരാ ബാഡ്മിന്റൺ പുരുഷ ഡബിൾസ് SH6 ഇനത്തിൽ തിളക്കമാർന്ന വെങ്കല മെഡൽ നേടിയ ശിവരാജനും കൃഷ്ണ നാഗറിനും അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന എല്ലാ പരിശ്രമങ്ങൾക്കും ആശംസകൾ."

***

SK


( റിലീസ് ഐ.ഡി: 2205794) സന്ദര്‍ശക കൗണ്ടര്‍ : 27