വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രസാർ ഭാരതി വിശാലമായ സാംസ്‌കാരിക പ്രചാരണത്തിനും വരുമാന സൃഷ്ടിക്കും വേണ്ടി ഉള്ളടക്ക സംയോജന ചട്ടക്കൂട് ആരംഭിച്ചു
प्रविष्टि तिथि:
17 DEC 2025 3:37PM by PIB Thiruvananthpuram
പൊതു സേവന ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം സാംസ്‌കാരിക വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനും, ഉള്ളടക്കത്തിൽ നിന്ന് ധനസമ്പാദനം ഉറപ്പുവരുത്തുന്നതിനുമായി ഒരു കരട് ഉള്ളടക്ക സംയോജന (സിൻഡിക്കേഷൻ) നയം 2025 തയ്യാറാക്കിയിരിക്കുകയാണ് പ്രസാർ ഭാരതി. പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി പ്രസാർ ഭാരതിയുടെ വെബ്സൈറ്റിൽ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാധ്യമ ആവാസവ്യവസ്ഥയിൽ ഭാഗഭാക്കായ പ്രധാന തത്പരകക്ഷികളുമായി വ്യവസായികവും ഘടനപരവുമായ കൂടിയാലോചന ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒടിടി പ്ലാറ്റ് ഫോമുകൾ, ലീനിയർ ടി.വി. സംപ്രേക്ഷകർ, റേഡിയോ നെറ്റ് വർക്കുകൾ, ടെലികോം സേവനദാതാക്കൾ, ഐപിടിവി ഓപ്പറേറ്റർമാർ, ഉള്ളടക്ക സംയോജകർ എന്നിവ ഉൾപ്പെടുന്നു.
ഈ നയത്തിൻ്റെ പ്രധാന ഉദ്ദേശ്യം ദൂരദർശനും ആകാശവാണിയും നിർമ്മിക്കുന്ന വിഷയങ്ങളുടെ ഉള്ളടക്കം, ഇതുവരെ ശേഖരിച്ചു വെച്ചിട്ടുള്ള ദേശീയവും പ്രാദേശികവുമായ ഉള്ളക്കം, തത്സമയ സംപ്രേഷണങ്ങൾ (സർക്കാർ പരിപാടികൾ, ഉത്സവങ്ങൾ, കായികമത്സരങ്ങൾ മുതലായവ) എന്നിവയിൽ നിന്ന് വരുമാനം ഉണ്ടാക്കുക എന്നതാണ്. പ്രസാർ ഭാരതിയുടെ ഒടിടി പ്ളാറ്റ് ഫോമിൽ പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ-ഫസ്റ്റ് ഉള്ളടക്കവും ഇതിനായി പരിഗണിക്കും.
കൂടാതെ, പ്രസാർ ഭാരതി ഉടമസ്ഥതയിലുള്ള കമ്മീഷൻ ചെയ്തതോ, മറ്റുള്ളവരുമായി സഹകരിച്ചു നിർമിച്ചതോ, അംഗീകൃതമോ, മറ്റ് തരത്തിലുള്ളതോ ആയ ഉള്ളടക്കങ്ങൾ സാമ്പത്തികമായി പ്രയോജനപ്പെടുത്താനും ഈ കരട് നയം ലക്ഷ്യം വെക്കുന്നു.
ആഭ്യന്തരവും അന്തർദേശീയവുമായ പ്ലാറ്റുഫോമുകളുമായുള്ള തന്ത്രപരമായ സഹകരണത്തിലൂടെ പ്രസാർഭാരതിയുടെ കൈവശമുള്ള ഉള്ളടക്കത്തിൻ്റെ വ്യാപനവും ആഗോളതലത്തിൽ ഇന്ത്യയുടെ സാംസ്‌കാരിക സാന്നിധ്യത്തിൻ്റെ ശാക്തീകരണവും ഈ കരട് ഉള്ളടക്ക സംയോജന നയം വിഭാവനം ചെയ്യുന്നു.
സ്ഥിര നിരക്ക്, വരുമാനം പങ്കിടൽ, വരുമാനാം പങ്കിട്ടുകൊണ്ടുള്ള മിനിമം ഗ്യാരണ്ടി തുടങ്ങിയ സൗകര്യപ്രദമായ ലൈസൻസിംഗ് മാതൃകകൾക്ക് ഇത് വ്യവസ്ഥ ചെയ്യുന്നു.
ശ്രീ സെൽവഗണപതി ടി. എം. ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകനാണ് ഇന്ന് ലോക്‌സഭയിൽ ഈ വിവരങ്ങൾ സമർപ്പിച്ചത്.
***
(रिलीज़ आईडी: 2205479)
आगंतुक पटल : 8