വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
प्रविष्टि तिथि:
17 DEC 2025 2:51PM by PIB Thiruvananthpuram
1952-ലെ സിനിമാറ്റോഗ്രാഫ് നിയമപ്രകാരം പൊതുപ്രദർശനത്തിനായി ചലച്ചിത്രങ്ങൾ പരിശോധിച്ചു സാക്ഷ്യപ്പെടുത്തുന്നതിനായി സ്ഥാപിച്ച നിയമാനുസൃത അതോറിറ്റിയാണു സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC).
എന്നാൽ, OTT പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നത്, 2021-ലെ വിവരസാങ്കേതികവിദ്യ (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങളുടെ മൂന്നാം ഭാഗത്തിലെ വ്യവസ്ഥകൾ പ്രകാരമാണ്.
എത്തിക്സ് കോഡ് പ്രകാരം, OTT പ്ലാറ്റ്‌ഫോമുകൾ നിയമപ്രകാരം നിരോധിച്ചിരിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കേണ്ടതും നിയമങ്ങളിലെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഉള്ളടക്കത്തെ, പ്രേക്ഷകരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കേണ്ടതുമാണ്.
ഉള്ളടക്കവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പൊതുജനപരാതികൾ പരിഹരിക്കുന്നതിനും ഈ ചട്ടങ്ങൾ ത്രിതല സ്ഥാപന സംവിധാനം വിഭാവനം ചെയ്യുന്നു.
I: പ്രസാധകരുടെ സ്വയം നിയന്ത്രണം
II: പ്രസാധകരുടെ സ്വയം നിയന്ത്രണസമിതികളിലൂടെയുള്ള സ്വയം നിയന്ത്രണം
III: കേന്ദ്രഗവണ്മെന്റിന്റെ മേൽനോട്ടസംവിധാനം
OTT ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ, 202-ലെ IT നിയമങ്ങൾപ്രകാരം നൽകിയിട്ടുള്ള പരിഹാരസംവിധാനത്തിന്റെ ലെവൽ- I പ്രകാരം, അതായത് പ്രസാധകരുടെ സ്വയം നിയന്ത്രണപ്രകാരം, ഉചിതമായ നടപടികൾക്കായി ബന്ധപ്പെട്ട OTT പ്ലാറ്റ്‌ഫോമുകളിലേക്കു കൃത്യമായി കൈമാറും.
ലോക്‌സഭയിൽ ഡോ. എം കെ വിഷ്ണു പ്രസാദ് ചോദിച്ച ചോദ്യങ്ങൾക്കു മറുപടിയായി കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകനാണ് ഇന്ന് ഈ വിവരങ്ങൾ അറിയിച്ചത്.OTT ഉള്ളടക്കം CBFC അധികാരപരിധിക്ക് പുറത്തുതന്നെ; IT നിയമത്തിനുകീഴിൽ നിലവിലുള്ളത് ത്രിതല സ്ഥാപനസംവിധാനം
1952-ലെ സിനിമാറ്റോഗ്രാഫ് നിയമപ്രകാരം പൊതുപ്രദർശനത്തിനായി ചലച്ചിത്രങ്ങൾ പരിശോധിച്ചു സാക്ഷ്യപ്പെടുത്തുന്നതിനായി സ്ഥാപിച്ച നിയമാനുസൃത അതോറിറ്റിയാണു സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC).
എന്നാൽ, OTT പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നത്, 2021-ലെ വിവരസാങ്കേതികവിദ്യ (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങളുടെ മൂന്നാം ഭാഗത്തിലെ വ്യവസ്ഥകൾ പ്രകാരമാണ്.
എത്തിക്സ് കോഡ് പ്രകാരം, OTT പ്ലാറ്റ്‌ഫോമുകൾ നിയമപ്രകാരം നിരോധിച്ചിരിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കേണ്ടതും നിയമങ്ങളിലെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഉള്ളടക്കത്തെ, പ്രേക്ഷകരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കേണ്ടതുമാണ്.
ഉള്ളടക്കവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പൊതുജനപരാതികൾ പരിഹരിക്കുന്നതിനും ഈ ചട്ടങ്ങൾ ത്രിതല സ്ഥാപന സംവിധാനം വിഭാവനം ചെയ്യുന്നു.
I: പ്രസാധകരുടെ സ്വയം നിയന്ത്രണം
II: പ്രസാധകരുടെ സ്വയം നിയന്ത്രണസമിതികളിലൂടെയുള്ള സ്വയം നിയന്ത്രണം
III: കേന്ദ്രഗവണ്മെന്റിന്റെ മേൽനോട്ടസംവിധാനം
OTT ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ, 202-ലെ IT നിയമങ്ങൾപ്രകാരം നൽകിയിട്ടുള്ള പരിഹാരസംവിധാനത്തിന്റെ ലെവൽ- I പ്രകാരം, അതായത് പ്രസാധകരുടെ സ്വയം നിയന്ത്രണപ്രകാരം, ഉചിതമായ നടപടികൾക്കായി ബന്ധപ്പെട്ട OTT പ്ലാറ്റ്‌ഫോമുകളിലേക്കു കൃത്യമായി കൈമാറും.
ലോക്‌സഭയിൽ ഡോ. എം കെ വിഷ്ണു പ്രസാദ് ചോദിച്ച ചോദ്യങ്ങൾക്കു മറുപടിയായി കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകനാണ് ഇന്ന് ഈ വിവരങ്ങൾ അറിയിച്ചത്.