ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

അസം ട്രിബ്യൂൺ ഗ്രൂപ്പിന്‍റെ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ പി.ജി. ബറുവയുടെ നിര്യാണത്തിൽ കേന്ദ്ര ആഭ്യന്തര,സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ അനുശോചിച്ചു

സാധാരണ ജനങ്ങളിലേക്ക് പ്രശ്നങ്ങൾ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാനും അസമിന്‍റെ സംസ്കാരം പ്രോത്സാഹിപ്പിക്കാനും പത്രപ്രവർത്തനത്തിലൂടെ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ജനങ്ങളെ എന്നും പ്രചോദിപ്പിക്കും

പോസ്റ്റഡ് ഓണ്‍: 15 DEC 2025 12:24PM by PIB Thiruvananthpuram

അസം ട്രിബ്യൂൺ ഗ്രൂപ്പിന്‍റെ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ പി.ജി. ബറുവയുടെ നിര്യാണത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അനുശോചിച്ചു.

“അസം ട്രിബ്യൂൺ ഗ്രൂപ്പിന്‍റെ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ പി.ജി. ബറുവ ജിയുടെ വിയോഗത്തിൽ ദുഖിക്കുന്നു. പ്രശ്‌നങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനും അസമിന്‍റെ സംസ്കാരം പ്രോത്സാഹിപ്പിക്കാനും പത്രപ്രവർത്തനത്തിലൂടെ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ജനങ്ങളെ എന്നും പ്രചോദിപ്പിക്കും. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ, അസം ട്രിബ്യൂൺ ഗ്രൂപ്പ്, അദ്ദേഹത്തിന്‍റെ ആരാധകർ എന്നിവരോട് ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു", എക്സ്’ പ്ലാറ്റ്‌ഫോമിൽ ശ്രീ അമിത് ഷാ കുറിച്ചു.

****


( റിലീസ് ഐ.ഡി: 2204370) സന്ദര്‍ശക കൗണ്ടര്‍ : 22