പ്രധാനമന്ത്രിയുടെ ഓഫീസ്
പെരുമ്പിഡുഗു മുത്തരയ്യർ രണ്ടാമൻ ചക്രവർത്തിയെ ആദരിച്ചുകൊണ്ടുള്ള സ്മാരക സ്റ്റാമ്പ് പ്രകാശനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
प्रविष्टि तिथि:
14 DEC 2025 10:05PM by PIB Thiruvananthpuram
പെരുമ്പിടുഗു മുത്തരയ്യർ രണ്ടാമൻ (സുവരൻ മാരൻ) ചക്രവർത്തിയുടെ സ്മരണിക തപാൽ സ്റ്റാമ്പ് ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി രാധാകൃഷ്ണൻ ഇന്ന് പ്രകാശനം ചെയ്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്ളാദം പ്രകടിപ്പിച്ചു.
പെരുമ്പിഡുഗു മുത്തരയ്യർ രണ്ടാമൻ ചക്രവർത്തി ശ്രദ്ധേയമായ ദർശനവും ദീർഘവീക്ഷണവും തന്ത്രപരമായ വൈഭവവും ഉള്ള ഒരു ശക്തനായ ഭരണാധികാരിയായിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. നീതിയോടുള്ള ചക്രവർത്തിയുടെ അചഞ്ചലമായ പ്രതിബദ്ധതയും തമിഴ് സംസ്കാരത്തിന്റെ മഹാനായ രക്ഷാധികാരി എന്ന നിലയിൽ അദ്ദേഹത്തിന്റെ വിശിഷ്ട പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു.
തലമുറകളെ ഇന്നും പ്രചോദിപ്പിക്കുന്ന സംഭാവനകൾ നൽകിയ ആദരണീയനായ ചക്രവർത്തിയുടെ അസാധാരണ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് കൂടുതലറിയാൻ പ്രധാനമന്ത്രി രാഷ്ട്രത്തോട്, പ്രത്യേകിച്ച് യുവാക്കളോട് ആഹ്വാനം ചെയ്തു.
'എക്സ്' ൽ ശ്രീ മോദി കുറിച്ചു :
“പെരുമ്പിഡുഗു മുത്തരയ്യർ രണ്ടാമൻ (സുവരൻ മാരൻ) ചക്രവർത്തിയോടുള്ള ആദരസൂചകമായി ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജി ഒരു സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയതിൽ സന്തോഷം. ശ്രദ്ധേയമായ ദർശനം, ദീർഘവീക്ഷണം, തന്ത്രപരമായ വൈഭവം എന്നിവയാൽ അനുഗ്രഹീതനായ ഒരു ശക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. നീതിയോടുള്ള പ്രതിബദ്ധതയ്ക്ക് അദ്ദേഹം പേരുകേട്ടവനായിരുന്നു. തമിഴ് സംസ്കാരത്തിന്റെയും മഹാനായ രക്ഷാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അസാധാരണമായ ജീവിതത്തെക്കുറിച്ച് വായിച്ചറിയാൻ കൂടുതൽ യുവാക്കൾ മുന്നോട്ടുവരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
@VPIndia
@CPR_VP”
“பேரரசர் இரண்டாம் பெரும்பிடுகு முத்தரையரை (சுவரன் மாறன்) கௌரவிக்கும் வகையில் சிறப்பு அஞ்சல் தலையைக் குடியரசு துணைத்தலைவர் திரு சி.பி. ராதாகிருஷ்ணன் அவர்கள் வெளியிட்டது மகிழ்ச்சி அளிக்கிறது. ஆற்றல்மிக்க நிர்வாகியான அவருக்குப் போற்றத்தக்க தொலைநோக்குப் பார்வையும், முன்னுணரும் திறனும், போர்த்தந்திர ஞானமும் இருந்தன. நீதியை நிலைநாட்டுவதில் அவர் உறுதியுடன் செயல்பட்டவர். அதேபோல் தமிழ் கலாச்சாரத்திற்கும் அவர் ஒரு மகத்தான பாதுகாவலராக இருந்தார். அவரது அசாதாரண வாழ்க்கையைப் பற்றி அதிகமான இளைஞர்கள் படிக்க வேண்டும் என்று நான் கேட்டுக்கொள்கிறேன்.
@VPIndia
@CPR_VP”
***
NK
(रिलीज़ आईडी: 2203945)
आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada