രാഷ്ട്രപതിയുടെ കാര്യാലയം
മണിപ്പൂരിലെ സേനാപതിയിൽ നടന്ന പൊതു ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുത്തു
प्रविष्टि तिथि:
12 DEC 2025 1:58PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഡിസംബർ 12, 2025) മണിപ്പൂരിലെ സേനാപതിയിൽ നടന്ന ഒരു പൊതു ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ രാഷ്‌ട്രപതി വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
മണിപ്പൂരിലെ ഗോത്ര സമൂഹങ്ങളുടെ അന്തസ്സ്, സുരക്ഷ, അഭിവൃദ്ധിക്കുള്ള അവസരങ്ങൾ, രാജ്യത്തിന്റെ പുരോഗതിയിൽ അവരുടെ മികച്ച പങ്കാളിത്തം എന്നിവ ദേശീയ മുൻഗണനയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. മണിപ്പൂരിലെ വികസനം സമഗ്രവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കാൻ പ്രാദേശിക നേതാക്കൾ, പൗര സമൂഹം എന്നിവയുമായി കേന്ദ്ര ഗവണ്മെന്റ് അടുത്ത് പ്രവർത്തിക്കുന്നു.

വികസനം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വിദൂര ഗോത്ര മേഖലകളുടെ വികസനത്തിന് ഗവണ്മെന്റ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. സമീപ വർഷങ്ങളിലായി റോഡ്, പാലങ്ങൾ, ദേശീയ പാതകൾ, ഗ്രാമീണ റോഡുകൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളിലെ ശ്രദ്ധാകേന്ദ്രീകൃത നിക്ഷേപങ്ങൾ വഴി മണിപ്പൂരിലെ മലയോര ജില്ലകൾക്ക് പ്രയോജനമുണ്ടായി. നൈപുണ്യ പരിശീലനം, സ്വയം സഹായ സംഘങ്ങൾ, വൻ ധൻ തുടങ്ങിയ ഉപജീവന പരിപാടികൾ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു. ഗോത്ര സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം അവരുടെ തനതായ സ്വത്വത്തെയും, പൈതൃകത്തെയും ആദരിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ് ഈ ശ്രമങ്ങൾ എന്ന് രാഷ്ട്രപതി പറഞ്ഞു.

മണിപ്പൂരിന്റെ ശക്തി അതിന്റെ സംസ്കാരം, ഭാഷകൾ, പാരമ്പര്യങ്ങൾ എന്നിങ്ങനെ അതിന്റെ വൈവിധ്യത്തിലാണ് എന്ന് രാഷ്ട്രപതി പറഞ്ഞു. ഭൂമിയുടെ മനോഹരമായ ഇരു വശങ്ങൾ പോലെ പർവ്വതങ്ങളും താഴ്വരകളും പരസ്പരം പൊരുത്തപ്പെടുന്നു . സമാധാനം, ധാരണ, പുനരുജീവനശേഷി എന്നിവയ്ക്കുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നത് തുടരാൻ അവർ എല്ലാ സമൂഹങ്ങളോടും അഭ്യർത്ഥിച്ചു. മണിപ്പൂരിലെ ജനങ്ങളുടെ അഭിലാഷങ്ങളെ കേന്ദ്ര ഗവൺമെന്റ് അംഗീകരിക്കുന്നു. ഈ മേഖലയിലെ ജനങ്ങൾ ഉൾപ്പെടെ മണിപ്പൂരിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടിയുള്ള കേന്ദ്ര ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു. സമാധാനപരവും അഭിവൃദ്ധവുമായ ഒരു മണിപ്പൂരിനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരണമെന്ന് രാഷ്‌ട്രപതി പറഞ്ഞു.
നേരത്തെ, ഇംഫാലിലെ നൂപി ലാൽ മെമ്മോറിയൽ കോംപ്ലക്സിൽ മണിപ്പൂരിലെ ധീരരായ വനിതാ യോദ്ധാക്കൾക്ക് രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു. മണിപ്പൂരി വനിതകളുടെ ത്യാഗത്തിനുള്ള ആദരമായി സ്മാരക സമുച്ചയം നിലകൊള്ളുന്നു. ബ്രിട്ടീഷുകാരെയും ഫ്യൂഡൽ ശക്തികളെയും ധൈര്യത്തോടെ വെല്ലുവിളിച്ച ഈ വനിതകൾ നടത്തിയ പ്രക്ഷോഭങ്ങളെ രാഷ്‌ട്രപതി അനുസ്മരിച്ചു.
SKY
*****
(रिलीज़ आईडी: 2202914)
आगंतुक पटल : 13