പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യു.എസ് പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 11 DEC 2025 8:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യു.എസ് പ്രസിഡൻ്റ്  ഡോണൾഡ് ട്രംപുമായി സംസാരിച്ചു.

ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധത്തിലെ സ്ഥിരമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും പ്രധാനപ്പെട്ട പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു.

ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യയും അമേരിക്കയും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി മോദിയും പ്രസിഡൻ്റ് ട്രംപും ആവർത്തിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

"പ്രസിഡൻ്റ് ട്രംപുമായി വളരെ ഊഷ്മളവും ആകർഷകവുമായ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഞങ്ങൾ അവലോകനം ചെയ്യുകയും പ്രാദേശികവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യയും യു.എസും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കും."

***

AT


(रिलीज़ आईडी: 2202756) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Telugu , Kannada