പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ മോദി ഇസ്രയേൽ പ്രധാനമന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി
ഇന്ത്യ-ഇസ്രയേൽ തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തുപകരുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ചചെയ്തു
ഭീകരതയോടുള്ള സഹിഷ്ണുതാരഹിതസമീപനം ഇരുനേതാക്കളും ആവർത്തിച്ചു
മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ശ്രീ മോദി ആവർത്തിച്ചു
प्रविष्टि तिथि:
10 DEC 2025 7:59PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഇന്ത്യ-ഇസ്രയേൽ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ തുടർച്ചയായ മുന്നേറ്റങ്ങളിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും പരസ്പരപ്രയോജനത്തിനായി ഈ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു.
ഭീകരതയെ ശക്തമായി അപലപിച്ച ഇരുനേതാക്കളും, എല്ലാ രൂപങ്ങളിലും ആവിഷ്കാരത്തിലുമുള്ള ഭീകരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം ആവർത്തിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി. ഗാസ സമാധാനപദ്ധതി എത്രയുംവേഗം നടപ്പാക്കുന്നതുൾപ്പെടെ, മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
പരസ്പരം അടുത്തബന്ധം തുടർന്നുകൊണ്ടുപോകാൻ ഇരുനേതാക്കളും ധാരണയായി.
-NK-
(रिलीज़ आईडी: 2201939)
आगंतुक पटल : 72
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada