പ്രധാനമന്ത്രിയുടെ ഓഫീസ്
യുനെസ്കോയുടെ അമൂർത്ത സാംസ്കാരിക പൈതൃക സമിതിയുടെ 20-ാം സെഷന് ഇന്ത്യയിൽ തുടക്കമായതിൽ സന്തുഷ്ടി പ്രകടിപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
08 DEC 2025 8:53PM by PIB Thiruvananthpuram
യുനെസ്കോയുടെ അമൂർത്ത സാംസ്കാരിക പൈതൃക സമിതിയുടെ 20-ാം സെഷന് ഇന്ത്യയിൽ തുടക്കമായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള ജീവസ്സുറ്റ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമുള്ള പൊതുവായ കാഴ്ചപ്പാടോടെ 150-ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഈ വേദി ഒരുമിച്ചുകൊണ്ടുവന്നെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രപ്രസിദ്ധമായ ചുവപ്പുകോട്ടയാണ് ഈ സുപ്രധാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് എന്നതിൽ പ്രത്യേകിച്ചും, ഇന്ത്യ ആഹ്ലാദിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സമൂഹങ്ങളെയും തലമുറകളെയും കൂട്ടിയിണക്കുന്നതിനു സംസ്കാരത്തിന്റെ കരുത്ത് ഉപയോഗപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ അവസരത്തിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“യുനെസ്കോയുടെ അമൂർത്ത സാംസ്കാരിക പൈതൃക സമിതിയുടെ 20-ാം സെഷന് ഇന്ത്യയിൽ തുടക്കംകുറിച്ചതു വളരെയധികം ആഹ്ലാദമേകുന്ന കാര്യമാണ്. ജീവസ്സുറ്റ നമ്മുടെ പൊതുപാരമ്പര്യങ്ങളെ സംരക്ഷിക്കാനും ജനപ്രിയമാക്കാനുമുള്ള കാഴ്ചപ്പാടോടെ 150-ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഈ വേദി ഒരുമിച്ചു കൊണ്ടുവരുന്നു. ചുവപ്പുകോട്ടയിൽ, ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിൽ ഇന്ത്യ ഏറെ ആഹ്ലാദിക്കുന്നു. സമൂഹങ്ങളെയും തലമുറകളെയും കൂട്ടിയിണക്കുന്നതിനു സംസ്കാരത്തിന്റെ കരുത്ത് ഉപയോഗപ്പെടുത്തുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയെയും ഇതു പ്രതിഫലിപ്പിക്കുന്നു.
@UNESCO”
(रिलीज़ आईडी: 2200673)
आगंतुक पटल : 3