പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫലങ്ങളുടെ പട്ടിക: റഷ്യൻ ഫെഡറേഷൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം

प्रविष्टि तिथि: 05 DEC 2025 5:43PM by PIB Thiruvananthpuram

ധാരണാപത്രങ്ങളും കരാറുകളും

കുടിയേറ്റവും മൊബിലിറ്റിയും:

ഒരു രാജ്യത്തിലെ പൗരന്മാരുടെ താത്കാലിക തൊഴിൽ പ്രവർത്തനം മറ്റേ രാജ്യത്തിൻ്റെ പ്രദേശത്ത് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ​ഗവൺമെന്റും റഷ്യൻ ഫെഡറേഷൻ ഗവൺമെന്റും തമ്മിലുള്ള കരാർ.

നിയമവിരുദ്ധ കുടിയേറ്റം ചെറുക്കുന്നതിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും റഷ്യൻ ഫെഡറേഷൻ ഗവൺമെന്റും തമ്മിലുള്ള കരാർ.

ആരോഗ്യവും ഭക്ഷ്യസുരക്ഷയും:

ആരോഗ്യ സംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, ശാസ്ത്രം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും റഷ്യൻ ഫെഡറേഷൻ്റെ ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള കരാർ.

ഭക്ഷ്യസുരക്ഷാ രംഗത്തെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിലെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും (FSSAI) റഷ്യൻ ഫെഡറേഷൻ്റെ ഫെഡറൽ സർവീസ് ഫോർ സർവൈലൻസ് ഓൺ കൺസ്യൂമർ റൈറ്റ്സ് പ്രൊട്ടക്ഷൻ ആൻഡ് ഹ്യൂമൻ വെൽ-ബീയിംഗും തമ്മിലുള്ള കരാർ.

സമുദ്ര സഹകരണവും ധ്രുവ ജലമേഖലയും:

ധ്രുവ ജലമേഖലയിൽ പ്രവർത്തിക്കുന്ന കപ്പലുകൾക്കായി വിദഗ്ധർക്ക് പരിശീലനം നൽകുന്നത് സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റിൻ്റെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും റഷ്യൻ ഫെഡറേഷൻ്റെ ഗതാഗത മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.

ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും റഷ്യൻ ഫെഡറേഷൻ്റെ മാരിടൈം ബോർഡും തമ്മിലുള്ള ധാരണാപത്രം.

ഫെർട്ടിലൈസേഴ്‌സ്:

M/s. JSC യുറാൽകെമും M/s. രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡും നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡും ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം.

കസ്റ്റംസ് ആൻഡ് കൊമേഴ്‌സ്:

ഇന്ത്യൻ റിപ്പബ്ലിക്കിനും റഷ്യൻ ഫെഡറേഷനുമിടയിൽ കൊണ്ടുപോകുന്ന ചരക്കുകളുടെയും വാഹനങ്ങളുടെയും പ്രീ-അറൈവൽ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിലെ സഹകരണത്തിനായി ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റിൻ്റെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസും റഷ്യൻ ഫെഡറേഷൻ്റെ ഫെഡറൽ കസ്റ്റംസ് സർവീസും തമ്മിലുള്ള പ്രോട്ടോക്കോൾ.

ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ തപാൽ വകുപ്പും റഷ്യൻ പോസ്റ്റായ JSC റഷ്യൻ പോസ്റ്റും തമ്മിലുള്ള ഉഭയകക്ഷി കരാർ.

അക്കാദമിക് സഹകരണം:

പുനെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയും ടോംസ്കിലെ ഫെഡറൽ സ്റ്റേറ്റ് ഓട്ടോണമസ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹയർ എജ്യുക്കേഷൻ "നാഷണൽ ടോംസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും” തമ്മിലുള്ള ശാസ്ത്രീയ, അക്കാദമിക് സഹകരണത്തിനായുള്ള ധാരണാപത്രം.

യൂണിവേഴ്സിറ്റി ഓഫ് മുംബൈ, ലോമോനോസോവ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജോയിന്റ്-സ്റ്റോക്ക് കമ്പനി മാനേജ്മെന്റ് കമ്പനി ഓഫ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ തമ്മിലുള്ള സഹകരണം സംബന്ധിച്ച കരാർ.

മാധ്യമ സഹകരണം:

ഇന്ത്യയിലെ പ്രസാർ ഭാരതിയും റഷ്യൻ ഫെഡറേഷൻ്റെ ജോയിൻ്റ് സ്റ്റോക്ക് കമ്പനി ഗാസ്‌പ്രോം-മീഡിയ ഹോൾഡിംഗും തമ്മിലുള്ള സംപ്രേക്ഷണ രംഗത്തെ സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള ധാരണാപത്രം.

ഇന്ത്യയിലെ പ്രസാർ ഭാരതിയും റഷ്യയിലെ നാഷണൽ മീഡിയ ഗ്രൂപ്പും തമ്മിലുള്ള സംപ്രേക്ഷണ രംഗത്തെ സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള ധാരണാപത്രം.

ഇന്ത്യയിലെ പ്രസാർ ഭാരതിയും ബിഗ് ഏഷ്യ മീഡിയ ഗ്രൂപ്പും തമ്മിലുള്ള സംപ്രേക്ഷണ രംഗത്തെ സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള ധാരണാപത്രം.

ഇന്ത്യയിലെ പ്രസാർ ഭാരതിയും എഎൻഒ "ടിവി-നോവോസ്റ്റി"-യും തമ്മിലുള്ള സംപ്രേക്ഷണ സഹകരണ ധാരണാപത്രത്തിലെ അനുബന്ധം.

"ടിവി ബ്രിക്‌സ്" ജോയിൻ്റ് സ്റ്റോക്ക് കമ്പനിയും പ്രസാർ ഭാരതിയും (PB) തമ്മിലുള്ള ധാരണാപത്രം.

പ്രഖ്യാപനങ്ങൾ

2030 വരെ ഇന്ത്യാ-റഷ്യ സാമ്പത്തിക സഹകരണത്തിൻ്റെ തന്ത്രപരമായ മേഖലകളുടെ വികസനത്തിനായുള്ള പരിപാടി.

ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ (IBCA) ചേരുന്നതിനുള്ള ഫ്രെയിംവർക്ക് കരാർ അംഗീകരിക്കാൻ റഷ്യൻ പക്ഷം തീരുമാനിച്ചു.

നാഷണൽ ക്രാഫ്റ്റ്സ് മ്യൂസിയം & ഹസ്ത്കല അക്കാദമിയും (ന്യൂഡൽഹി, ഇന്ത്യ) സാരിറ്റ്‌സിനോ സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ, ആർക്കിടെക്ചറൽ, ആർട്ട് ആൻഡ് ലാൻഡ്‌സ്‌കേപ്പ് മ്യൂസിയം-റിസർവും (മോസ്കോ, റഷ്യ) തമ്മിൽ "ഇന്ത്യ. ഫാബ്രിക് ഓഫ് ടൈം" എന്ന പ്രദർശനത്തിനായുള്ള കരാർ.

റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ ഇ-ടൂറിസ്റ്റ് വിസ സൗജന്യമായി പരസ്പരാടിസ്ഥാനത്തിൽ അനുവദിക്കും.

റഷ്യൻ പൗരന്മാർക്ക് ഗ്രൂപ്പ് ടൂറിസ്റ്റ് വിസ സൗജന്യമായി അനുവദിക്കും.

*** 

NK


(रिलीज़ आईडी: 2199721) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Gujarati , Odia , Telugu , Kannada