മന്ത്രിസഭ
ഇന്ത്യയുടെ കയറ്റുമതി മേഖലയെ ശക്തിപ്പെടുത്തുന്നതിന് 25,060 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന് മന്ത്രിസഭയുടെ അംഗീകാരം
प्रविष्टि तिथि:
12 NOV 2025 8:15PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം കയറ്റുമതി പ്രമോഷൻ മിഷന് (EPM) അംഗീകാരം നൽകി. 2025–26 ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യയുടെ കയറ്റുമതി ശേഷി ശക്തിപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച ഒരു പ്രധാന സംരംഭമാണിത്. എംഎസ്എംഇകൾ, ആദ്യമായി കയറ്റുമതി ചെയ്യുന്നവർ, മനുഷ്യ വിഭവശേഷി കൂടുതലായി ആശ്രയിക്കുന്ന മേഖലകൾ എന്നിവയ്ക്കാണ് ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക.
2025–26 സാമ്പത്തിക വർഷം മുതൽ 2030–31 സാമ്പത്തിക വർഷം വരെ 25,060 കോടി രൂപയുടെ മൊത്തം അടങ്കലോടെ, കയറ്റുമതി പ്രോത്സാഹനത്തിനായി സമഗ്രവും ലളിതവും ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഒരു ചട്ടക്കൂട് ഈ ദൗത്യത്തിലൂടെ നടപ്പാക്കും. വ്യത്യസ്തമായ ഒന്നിലധികം പദ്ധതികൾ എന്ന മുൻപത്തെ സ്ഥിതിയിൽ നിന്നും വ്യത്യസ്തമായി ആഗോള വ്യാപാര വെല്ലുവിളികളോടും വികസിച്ചുകൊണ്ടിരിക്കുന്ന കയറ്റുമതി ആവശ്യകതകളോടും വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്ന തരത്തിലുള്ള ഫലാധിഷ്ഠിത, സംവിധാനത്തിലേക്കുള്ള തന്ത്രപരമായ മാറ്റത്തെ EPM അടയാളപ്പെടുത്തുന്നു.
വാണിജ്യ വകുപ്പ്, എംഎസ്എംഇ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, ധനകാര്യ സ്ഥാപനങ്ങൾ, കയറ്റുമതി പ്രമോഷൻ കൗൺസിലുകൾ, കമ്മോഡിറ്റി ബോർഡുകൾ, വ്യവസായ അസോസിയേഷനുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന പങ്കാളികൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു ചട്ടക്കൂടിലാണ് ഇപിഎം നടപ്പിലാക്കിയിരിക്കുന്നത്.
രണ്ട് സംയോജിത ഉപ പദ്ധതികളിലൂടെയാണ് ദൗത്യം പ്രവർത്തിക്കുക:
- നിര്യത് പ്രോത്സാഹൻ - പലിശ സബ്‌വെൻഷൻ, കയറ്റുമതി ഫാക്ടറിംഗ്, ഈഡിന്മേൽ വായ്പ, ഇ-കൊമേഴ്‌സ് കയറ്റുമതിക്കാർക്കുള്ള ക്രെഡിറ്റ് കാർഡുകൾ, പുതിയ വിപണികളിലേക്ക് വൈവിധ്യവൽക്കരണത്തിനുള്ള ക്രെഡിറ്റ് മെച്ചപ്പെടുത്തൽ പിന്തുണ തുടങ്ങിയ നിരവധി നടപടികളിലൂടെ എംഎസ്എംഇകൾക്ക് താങ്ങാനാവുന്ന തരത്തിൽ വ്യാപാര ധനസഹായം ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
- നിര്യത് ദിശ - വിപണി സന്നദ്ധതയും മത്സരശേഷിയും വർദ്ധിപ്പിക്കുന്ന സാമ്പത്തികേതര ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കയറ്റുമതി ഗുണനിലവാരവും പിന്തുണയും, അന്താരാഷ്ട്ര ബ്രാൻഡിംഗിനുള്ള സഹായം, പാക്കേജിംഗ്, വ്യാപാര മേളകളിലെ പങ്കാളിത്തം, കയറ്റുമതി വെയർഹൗസിംഗ്, ലോജിസ്റ്റിക്സ്, ഉൾനാടൻ ഗതാഗത നഷ്ടം നികത്തുന്നതിനുള്ള റീഇംബേഴ്സ്മെന്റുകൾ, വ്യാപാര മേഖലയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ , ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പലിശ ഏകീകരണം പദ്ധതി (IES), മാർക്കറ്റ് ആക്‌സസ് ഇനിഷ്യേറ്റീവ് (MAI) തുടങ്ങിയ പ്രധാന കയറ്റുമതി പിന്തുണകളെ EPM ഏകീകരിക്കുകയും, സമകാലിക വ്യാപാര ആവശ്യങ്ങളുമായി അവയെ യോജിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ കയറ്റുമതിയെ നിയന്ത്രിക്കുന്ന ഘടനാപരമായ വെല്ലുവിളികളെ നേരിട്ട് അഭിസംബോധന ചെയ്യുന്നതിനാണ് മിഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്, അവയിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
പരിമിതവും ചെലവേറിയതുമായ വ്യാപാര ധനകാര്യ പ്രവേശനം,
- അന്താരാഷ്ട്ര കയറ്റുമതി മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ഉയർന്ന ചെലവ്,
- കയറ്റുമതി ബ്രാൻഡിംഗിന്റെ അപര്യാപ്തതയും വിഘടിച്ച വിപണി പ്രവേശനവും,
ഉൾപ്രദേശങ്ങളിലെയും കയറ്റുമതി തീവ്രത കുറഞ്ഞ പ്രദേശങ്ങളിലെയും കയറ്റുമതിക്കാർക്കുള്ള ലോജിസ്റ്റിക് വെല്ലുവിളികൾ.
ഇപിഎമ്മിന് കീഴിൽ, ആഗോളതലത്തിൽ അടുത്തിടെയുണ്ടായ താരിഫ് വർദ്ധനവ് ദോഷകരമായി ബാധിച്ച മേഖലകളായ ടെക്സ്റ്റെയിൽസ്, തുകൽ, രത്നങ്ങളും ആഭരണങ്ങളും, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നിവയ്ക്ക് മുൻഗണനാ രീതിയിൽ പിന്തുണ നൽകും. കയറ്റുമതി ഓർഡറുകൾ നിലനിർത്താനും, തൊഴിലവസരങ്ങൾ സംരക്ഷിക്കാനും, പുതിയ മേഖലകളിലേക്കുള്ള വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കാനും ഈ ഇടപെടലുകൾ സഹായിക്കും.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ആയിരിക്കും ഈ ദൗത്യത്തിന്റെ നിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കുക. അപേക്ഷ മുതൽ വിതരണം വരെയുള്ള എല്ലാ പ്രക്രിയകളും നിലവിലുള്ള വ്യാപാര സംവിധാനങ്ങളുമായി സംയോജിപ്പിച്ച ഒരു സമർപ്പിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് കൈകാര്യം ചെയ്യുന്നത്.
, ദൗത്യത്തിന്റെ ഫലമായി പ്രതീക്ഷിക്കുന്നത്:
· എംഎസ്എംഇകൾക്ക് താങ്ങാനാവുന്ന വ്യാപാര ധനസഹായം ലഭ്യമാക്കുക,
. സഹായങ്ങളിലൂടെയും സർട്ടിഫിക്കേഷൻ പിന്തുണയിലൂടെയും കയറ്റുമതി സന്നദ്ധത വർദ്ധിപ്പിക്കുക,
· ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കായുള്ള വിപണി പ്രവേശനവും സാധ്യതകളും മെച്ചപ്പെടുത്തുക,
· പരമ്പരാഗതമല്ലാത്ത മേഖലകളിൽ നിന്നുമുള്ള കയറ്റുമതി വർദ്ധിപ്പിക്കുക,
· നിർമ്മാണം, ലോജിസ്റ്റിക്സ്, അനുബന്ധ സേവനങ്ങൾ എന്നിവയിലുടനീളം തൊഴിൽ സൃഷ്ടിക്കുക.
ഇന്ത്യയുടെ കയറ്റുമതി ചട്ടക്കൂടിനെ കൂടുതൽ പേരെ ഉൾക്കൊള്ളുന്നതും, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാക്കിയതും , ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമാക്കുന്നതിനും, വീകസിത് ഭാരത് @2047 എന്ന ദർശനവുമായി പൊരുത്തപ്പെടുന്നതിനുമുള്ള ശ്രമത്തെയാണ് ഇപിഎം പ്രതിനിധീകരിക്കുന്നത്.
***
NK
(रिलीज़ आईडी: 2197850)
आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada