പ്രധാനമന്ത്രിയുടെ ഓഫീസ്
അസം ദിവസിനോട് അനുബന്ധിച്ച്, അസം ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
02 DEC 2025 3:47PM by PIB Thiruvananthpuram
'അസം ദിവസ്' ദിനത്തിൽ അസമിലെ സഹോദരി സഹോദരന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സ്വർഗദിയോ ചൗലുങ് സുകഫയുടെ ദർശനം നിറവേറ്റുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കാനുള്ള അവസരമാണ് ഇന്നെന്ന് ശ്രീ മോദി പറഞ്ഞു. "കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കേന്ദ്രത്തിലെയും അസമിലെയും എൻഡിഎ സർക്കാരുകൾ അസമിന്റെ പുരോഗതി വർദ്ധിപ്പിക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുന്നു. ഇവിടത്തെ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. തായ്-അഹോം സംസ്കാരവും തായ് ഭാഷയും ജനപ്രിയമാക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചുവരികയാണ്. ഇത് അസാമിലെ യുവാക്കൾക്ക് വളരെയധികം ഗുണം ചെയ്യും", ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു :
"'അസം ദിവസ'ത്തിൽ അസമിലെ എന്റെ സഹോദരി സഹോദരന്മാർക്ക് ആശംസകൾ.
സ്വർഗദിയോ ചൗലുങ് സുകഫയുടെ ദർശനം നിറവേറ്റുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കാനുള്ള അവസരമാണ് ഇന്ന് . കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കേന്ദ്രത്തിലെയും അസമിലെയും എൻഡിഎ സർക്കാരുകൾ അസമിന്റെ പുരോഗതി വർദ്ധിപ്പിക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുന്നു.ഇവിടത്തെ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
തായ്-അഹോം സംസ്കാരവും തായ് ഭാഷയും ജനപ്രിയമാക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചുവരികയാണ്. ഇത് അസമിലെ യുവാക്കൾക്ക് വളരെയധികം ഗുണം ചെയ്യും."
***
NK
(रिलीज़ आईडी: 2197593)
आगंतुक पटल : 4