പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർണാടകയിലെ ഉഡുപ്പി സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 28 NOV 2025 10:01PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കർണാടകയിലെ ഉഡുപ്പി സന്ദർശനത്തിലെ ദൃശ്യങ്ങൾ പങ്കുവെച്ചു. അദ്ദേഹം ഉഡുപ്പിയിലെ ശ്രീ കൃഷ്ണ മഠം സന്ദർശിക്കുകയും ലക്ഷ കണ്ഠ ഗീതാ പാരായണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, സന്യാസിമാർ, പണ്ഡിതന്മാർ, പൗരന്മാർ എന്നിവരുൾപ്പെടെ ഒരു ലക്ഷത്തോളം പേർ ഒത്തുചേർന്ന് ശ്രീമദ് ഭഗവദ്ഗീത ഒരുമിച്ച് പാരായണം ചെയ്യുന്ന  ഭക്തിനിർഭരമായ ചടങ്ങായിരുന്നു ഇത്.

കൃഷ്ണ സന്നിധിക്ക് മുന്നിലുള്ള സുവർണ തീർത്ഥ മണ്ഡപം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും, കനക കവചം (സ്വർണ്ണ ആവരണം) കനകനാ കിണ്ടിക്ക് സമർപ്പിക്കുകയും ചെയ്തു. ഭക്തനായ കനകദാസന് ഭഗവാൻ കൃഷ്ണന്റെ ദിവ്യദർശനം ലഭിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന പുണ്യ ജാലകമാണ് കനകനാ കിണ്ടി. വേദാന്തത്തിലെ ദ്വൈത തത്ത്വചിന്തയുടെ സ്ഥാപകനായ ശ്രീ മധ്വാചാര്യർ ഏകദേശം 800 വർഷങ്ങൾക്ക് മുമ്പാണ് ഉഡുപ്പിയിലെ ശ്രീ കൃഷ്ണ മഠം സ്ഥാപിച്ചത്.

എക്സിലെ വിവിധ പോസ്റ്റുകളിലായി ശ്രീ. മോദി കുറിച്ചു:

"ഭക്തി, വിജ്ഞാനം, പാരമ്പര്യം എന്നിവയുമായി ബന്ധപ്പെട്ട ഇടമായ ഉഡുപ്പിയിൽ എത്തിയതിൽ സന്തോഷമുണ്ട്. ഉഡുപ്പിയിൽ എനിക്ക് ലഭിച്ച സ്വീകരണം എൻ്റെ ഓർമ്മയിൽ എന്നെന്നും മായാതെ നിൽക്കും. ജനങ്ങളോട് ഞാൻ നന്ദിയുള്ളവനാണ്."

"ധർമ്മം, കാരുണ്യം, സാമൂഹിക ഉന്നമനം എന്നിവ ആഴത്തിൽ വേരൂന്നിയ ഇടമാണ് ഉഡുപ്പി."

"ദരിദ്രരെ സഹായിക്കാനുള്ള മാർഗ്ഗം ഭഗവാൻ ശ്രീകൃഷ്ണൻ നമ്മെ പഠിപ്പിക്കുന്നു. ആ ഊർജ്ജമാണ് ആയുഷ്മാൻ ഭാരത്, പി.എം. ആവാസ് യോജന എന്നിവ പോലുള്ള നമ്മുടെ വിവിധ ഉദ്യമങ്ങൾക്ക് പ്രചോദനമാകുന്നത്."

"ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമ്മുടെ വർത്തമാനകാലത്തിന്റെയും ഭാവിയുടെയും ഉന്നമനത്തിനായി ഈ ഒമ്പത് പ്രതിജ്ഞ എടുക്കാൻ ഞാൻ നിങ്ങളോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു..."

"ലക്ഷ കണ്ഠ ഗീതാ പാരായണത്തിന്റെ ഗംഭീരവും ദിവ്യവുമായ ആലാപനം എല്ലാവരിലും ഊർജ്ജവും അഗാധമായ ഭക്തിയും നിറച്ചു. ഇത്രയും വലിയൊരു സദസ്സ് ഒരേ സ്വരത്തിൽ ഗീത ചൊല്ലുന്നത് കാണാൻ കഴിഞ്ഞത് മറക്കാനാവാത്ത നിമിഷമായിരുന്നു."

"ഇന്ന് ഉഡുപ്പിയിലെ ശ്രീ കൃഷ്ണ മഠം സന്ദർശിച്ചത് വളരെ സവിശേഷമായിരുന്നു. ഗീതാപാരായണം മറക്കാനാവാത്ത ഒരനുഭവമായിരുന്നു. സുവർണ തീർത്ഥ മണ്ഡപം ഉദ്ഘാടനം ചെയ്യുകയും കനകനാ കിണ്ടിക്ക് സ്വർണ കവചം സമർപ്പിക്കുകയും ചെയ്തു. കനകനാ കിണ്ടിയിൽ നിന്ന് ഭഗവാൻ ശ്രീകൃഷ്ണനെ പ്രാർത്ഥിച്ചു. ശ്രീ കനകദാസന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞതും ഒരു ബഹുമതിയായി കരുതുന്നു."
 
"ഉഡുപ്പിയിലെ ശ്രീ കൃഷ്ണ മഠത്തിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ ഇതാ."

 

 

“ಭಕ್ತಿ, ಕಲಿಕೆ ಮತ್ತು ಸಂಪ್ರದಾಯಕ್ಕೆ ಹೆಸರಾದ ಸ್ಥಳ ಉಡುಪಿಗೆ ಭೇಟಿ ನೀಡಿದ್ದು ಸಂತೋಷವಾಯಿತು. ಉಡುಪಿಯಲ್ಲಿ ನನಗೆ ದೊರೆತ ಸ್ವಾಗತ ಸದಾ ನೆನಪಿನಲ್ಲಿ ಉಳಿಯುತ್ತದೆ. ಜನತೆಗೆ ನನ್ನ ಕೃತಜ್ಞತೆಗಳು.”

 

 

“”

 

 

“”

 

 

“;”

 

 

“”

 

 

“;s ”

 

 

“.”

 

 

“ಉಡುಪಿಯು ಧರ್ಮ, ಸಹಾನುಭೂತಿ ಮತ್ತು ಸಾಮಾಜಿಕ ಉನ್ನತಿಯಲ್ಲಿ ಆಳವಾಗಿ ಬೇರೂರಿರುವ ಸ್ಥಳ.”

 

 

“ಗೀತೆಯಿಂದ ಪ್ರೇರಿತರಾಗಿ, ನಮ್ಮ ವರ್ತಮಾನ ಮತ್ತು ಭವಿಷ್ಯದ ಒಳಿತಿಗಾಗಿ ಈ ಒಂಬತ್ತು ಸಂಕಲ್ಪಗಳನ್ನು ಮಾಡುವಂತೆ ನಾನು ನಿಮ್ಮೆಲ್ಲರನ್ನು ವಿನಮ್ರವಾಗಿ ಕೋರುತ್ತೇನೆ…”

 

 

“ಭಗವಾನ್ ಶ್ರೀ ಕೃಷ್ಣ ಬಡವರಿಗೆ ಸಹಾಯ ಮಾಡುವ ಮಾರ್ಗವನ್ನು ನಮಗೆ ಕಲಿಸಿದ್ದಾರೆ. ಆ ಮನೋಭಾವವೇ ಆಯುಷ್ಮಾನ್ ಭಾರತ್, ಪ್ರಧಾನಮಂತ್ರಿ ಆವಾಸ್ ಯೋಜನೆ ಮತ್ತು ಇನ್ನೂ ನಮ್ಮ ಅನೇಕ ಉಪಕ್ರಮಗಳಿಗೆ ಸ್ಫೂರ್ತಿಯಾಗಿದೆ.”

 

 

“ಗೀತೆಯ ಭವ್ಯ ಮತ್ತು ದಿವ್ಯ ಲಕ್ಷ ಕಂಠ ಪಠಣವು ಎಲ್ಲರಲ್ಲೂ ಶಕ್ತಿ ಮತ್ತು ಆಳವಾದ ಭಕ್ತಿಯನ್ನು ತುಂಬಿತು. ಇಷ್ಟೊಂದು ದೊಡ್ಡ ಜನಸಮೂಹವು ಏಕಸ್ವರದಲ್ಲಿ ಗೀತಾ ಪಠಣ ಮಾಡುವುದನ್ನು ನೋಡುವುದು ಮರೆಯಲಾಗದ ಕ್ಷಣವಾಗಿತ್ತು.”

 

 

“ಉಡುಪಿಯ ಶ್ರೀ ಕೃಷ್ಣ ಮಠಕ್ಕೆ ಇಂದಿನ ಭೇಟಿ ಅತ್ಯಂತ ವಿಶೇಷವಾಗಿತ್ತು. ಗೀತಾ ಪಠಣವು ಅವಿಸ್ಮರಣೀಯ ಅನುಭವವಾಗಿತ್ತು. ಸುವರ್ಣ ತೀರ್ಥ ಮಂಟಪವನ್ನು ಉದ್ಘಾಟಿಸಿ, ಕನಕನ ಕಿಂಡಿಗೆ ಕನಕ ಕವಚವನ್ನು ಸಮರ್ಪಿಸಲಾಯಿತು. ಕನಕನ ಕಿಂಡಿಯಿಂದ ಶ್ರೀ ಕೃಷ್ಣ ಪರಮಾತ್ಮನಿಗೆ ಪ್ರಾರ್ಥನೆ ಸಲ್ಲಿಸಲಾಯಿತು. ಶ್ರೀ ಕನಕದಾಸರಿಗೆ ನಮನ ಸಲ್ಲಿಸುವುದು ಕೂಡ ಒಂದು ಗೌರವವಾಗಿತ್ತು.”

 

 

“ಉಡುಪಿಯ ಶ್ರೀ ಕೃಷ್ಣ ಮಠದ ಕೆಲವು ನೋಟಗಳು ಇಲ್ಲಿವೆ.”

 

 

-AT-

( റിലീസ് ഐ.ഡി: 2196262) സന്ദര്‍ശക കൗണ്ടര്‍ : 40