IFFI 2025-ൽ, ദൈനംദിന സിക്കിം ജീവിതങ്ങളെ കേന്ദ്രബിന്ദുവിലേക്ക് കൊണ്ടുവന്ന് ട്രിബെനി റായിയുടെ ഷേപ്പ് ഓഫ് മോമോസ്
സ്വന്തം സംസ്ഥാനത്തെ 'നവാഗത ചലച്ചിത്ര വ്യവസായ'ത്തിന്റെ വെല്ലുവിളികൾ എടുത്തുകാട്ടി സിക്കിം ചലച്ചിത്ര സംവിധായിക ട്രിബെനി റായ്
#IFFIWood, 2025 നവംബർ 28
സിക്കിം ചലച്ചിത്ര സംവിധായിക ട്രിബെനി റായിയുടെ സ്മരണകൾ ഉണർത്തുന്ന അരങ്ങേറ്റ ചിത്രം ഷേപ്പ് ഓഫ് മോമോസ്, 2025 നവംബർ 27 വ്യാഴാഴ്ച 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. പ്രദർശനത്തിന് ശേഷം, സംവിധായിക ട്രിബെനി റായ്, നിർമ്മാതാവും സഹ-എഴുത്തുകാരനുമായ കിസ്ലേ, നടി ഗോമായ ഗുരുങ് എന്നിവർ IFFI വേദിയൽ നടന്ന ഒരു വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുമായി സംവദിച്ചു.
കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (SRFTI) പൂർവ്വ വിദ്യാർത്ഥിനിയായ ട്രിബെനി റായ് കിഴക്കൻ ഹിമാലയത്തിലെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ തലങ്ങളിലെ സ്ത്രീകളുടെ അനുഭവങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ പര്യവേക്ഷണത്തിന് പേരുകേട്ട വ്യക്തിയാണ്. സിക്കിമിന്റെ സാംസ്കാരിക ഭൂപ്രകൃതിയിൽ വേരൂന്നിയ ഒരു കഥയാണ് ഷേപ്പ് ഓഫ് മോമോസ് എന്ന അവരുടെ ആദ്യ ഫീച്ചർ ചിത്രം, ഈ പ്രമേയപരമായ യാത്ര തുടരുന്നു.
തന്റെ ആദ്യ സിനിമയുടെ നിർമ്മാണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ട്രിബെനി ഈ പ്രക്രിയയെ വെല്ലുവിളി നിറഞ്ഞതും ഏറെ സംതൃപ്തി നൽകുന്നതുമായിരുന്നെന്ന് വിശേഷിപ്പിച്ചു. സിക്കിം ചലച്ചിത്ര വ്യവസായം ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ തുടരുന്നതിനാൽ, ഈ മേഖലയിലെ ചലച്ചിത്ര നിർമ്മാണം അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളോടെയാണ് വരുന്നത് - പ്രൊഫഷണൽ ക്യാമറ സജ്ജീകരണങ്ങൾ പോലും കൊൽക്കത്ത, കാഠ്മണ്ഡു, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിൽ നിന്ന് കണ്ടെത്തേണ്ടതുണ്ട്. ഈ തടസ്സങ്ങൾക്കിടയിലും, ഷേപ്പ് ഓഫ് മോമോസ് ഇതിനകം ബുസാൻ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര മേളകളിൽ പങ്കെടുത്തിട്ടുണ്ട്, ഈ അനുഭവം " ആഗ്രഹ പൂർത്തികരണമാണെന്ന്" അവർ വിശേഷിപ്പിച്ചു.
സിക്കിമിൽ സാംസ്കാരികമായി എല്ലായിടത്തും സാധാരണയായ മോമോസിൽ നിന്നാണ് സിനിമയുടെ പേര് എടുത്തതെന്ന് ട്രിബെനി റായ് പങ്കുവെച്ചു - വിവാഹങ്ങൾ മുതൽ ശവസംസ്കാരങ്ങൾ വരെയുള്ള അവസരങ്ങളിൽ ഈ ഭക്ഷണം പങ്കിടുന്നു. "ഇത് ഞാൻ വരുന്ന സ്ഥലത്തെ ആളുകളുടെ ദൈനംദിന ജീവിതത്തെയും വികാരങ്ങളെയും പ്രതിനിധീകരിക്കുന്നു," അവർ കുറിച്ചു.
സ്വതന്ത്ര ശബ്ദങ്ങൾ, പങ്കുവെച്ച കാഴ്ച്ചപ്പാട്
നിർമ്മാതാവും സഹരചയിതാവുമായ കിസ്ലേ, ട്രിബെനിയുടെ ആദ്യ എഴുത്തിൽ ഉണ്ടായിരുന്ന ആധികാരികതയെ പ്രശംസിച്ചു, അത് അവരുടെ വ്യക്തിപരമായ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സിക്കിം പോലുള്ള പ്രദേശങ്ങളിൽ നിന്നുള്ള സിനിമകൾ മുഖ്യധാരാ ഇന്ത്യൻ സിനിമയിൽ വളരെ കുറച്ച് മാത്രമേ പ്രതിനിധീകരിക്കപ്പെടുന്നുള്ളൂ, അല്ലെങ്കിൽ ഇടുങ്ങിയ സ്ഥിരസങ്കല്പങ്ങളിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഇതുപോലുള്ള കഥകൾ വെള്ളിത്തിരയിൽ എത്തണം,” അദ്ദേഹം പറഞ്ഞു, IFFI-യിലേക്ക് തെരഞ്ഞെടുതത്ത് “ഏറെ സംതൃപ്തി നൽകുന്നതാണെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു - ചലച്ചിത്ര വിദ്യാർത്ഥിയായിരുന്ന കാലഘട്ടം മുതൽ വളർത്തിയെടുത്ത ഒരു സ്വപ്നമാണിത്.
നേപ്പാളി ഭാഷാ സിനിമയിലെ ഒരു സ്ത്രീ കാഴ്ചപ്പാട്
സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്ന് പറയുന്ന ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ നടി ഗോമായ ഗുരുങ് തന്റെ ആവേശം പ്രകടിപ്പിച്ചു - അഞ്ച് വർഷത്തെ പരിചയമുണ്ടായിട്ടും നേപ്പാളി ചലച്ചിത്ര വ്യവസായത്തിൽ ഇത് അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ. കേന്ദ്ര കഥാപാത്രത്തിന്റെ ആന്തരിക ലോകത്തെ ചിത്രീകരിക്കുന്നതിൽ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ സമീപനങ്ങളുടെ കൂടിച്ചേരലിനെ അവർ പ്രശംസിച്ചു.
വിതരണ വെല്ലുവിളികളും സമൂഹ നിർമ്മാണവും
മേഖലയിൽ നിന്നുള്ള സ്വതന്ത്ര സിനിമകൾ വിതരണം ചെയ്യുന്നതിലും വിപണനം ചെയ്യുന്നതിലും ഉള്ള വെല്ലുവിളികൾ ടീം എടുത്തുകാട്ടി. സിക്കിം, വടക്കൻ ബംഗാൾ, മേഘാലയ, അസം എന്നിവയുടെ വിദൂര സ്ഥലങ്ങൾ, ഡെറാഡൂൺ - നേപ്പാളി സംസാരിക്കുന്ന ശക്തമായ പ്രേക്ഷകരുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഷേപ്പ് ഓഫ് മോമോസ് റിലീസ് ചെയ്യാൻ തീരുമാനിച്ചു. കൂടാതെ, ഇറ്റലിയിലും ചിത്രത്തിന് ഒരു തിയേറ്റർ റിലീസ് ലഭിക്കുമെന്ന് ട്രിബെനി വെളിപ്പെടുത്തി.
വിതരണത്തിലും ദൃശ്യപരതയിലുമുള്ള തടസ്സങ്ങൾ മറികടക്കാൻ സിക്കിമിൽ സമാന ചിന്താഗതിക്കാരായ സ്വതന്ത്ര ചലച്ചിത്രക്കാരന്മാരുടെ പിന്തുണയുള്ള ഒരു ശൃംഖല ഉയർന്നു വരേണ്ട ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.
സിക്കിമിന്റെ വളർന്നുവരുന്ന ചലച്ചിത്ര സംസ്കാരത്തിന് ഒരു നാഴികക്കല്ല്
സിക്കിമിൽ നിന്നുള്ള ആദ്യ വനിതാ ചലച്ചിത്ര സംവിധായികയായ ട്രിബെനി റായ്, സംസ്ഥാനത്ത് മന്ദഗതിയിൽ വളർന്നു വരുന്ന ചലച്ചിത്ര സംസ്കാരത്തെക്കുറിച്ച് സൂചിപ്പിച്ചു. പരിമിതമായ പ്രവേശനക്ഷമത, വിഭവങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുള്ളതിനാൽ, ചലച്ചിത്ര നിർമ്മാണം ഒരു വെല്ലുവിളി നിറഞ്ഞ പ്രവർത്തനമായി തുടരുന്നു. എന്നിരുന്നാലും, സിക്കിമിലെ യുവ ചലച്ചിത്ര വിദ്യാർത്ഥികൾക്കിടയിൽ വളരുന്ന ആവേശം അവർ ശ്രദ്ധിക്കുന്നു, അവരിൽ പലരും ഷേപ്പ് ഓഫ് മോമോസിലെ ദൈനംദിന ജീവിത ചിത്രീകരണത്തിൽ ഭാഗമായിട്ടുണ്ട്.
മുഖ്യധാരാ ഹിന്ദി സിനിമയിലും ചില വെബ് സീരീസുകളിലും പോലും, വടക്കുകിഴക്കൻ മേഖലയെ ലഹരിയുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളുടെ കണ്ണിലൂടെ പലപ്പോഴും ദുരൂഹവത്ക്കരിക്കുകയോ ചിത്രീകരിക്കുകയോ ചെയ്യുന്നുവെന്ന് ട്രിബെനി റായ് നിരീക്ഷിച്ചു, "സിക്കിമിൽ നിന്നുള്ള ദൈനംദിന ആളുകൾ കേന്ദ്രബിന്ദുവാകുന്ന ഒരു കഥ പറയാൻ ഞാൻ ആഗ്രഹിച്ചു - അവിടെ നമ്മൾ നമ്മുടെ സ്വന്തം കഥകളിലെ നായകരാണ്."

****
AT
रिलीज़ आईडी:
2195999
| Visitor Counter:
4