പ്രധാനമന്ത്രിയുടെ ഓഫീസ്
ടോക്കിയോയിൽ നടന്ന 25-ാമത് സമ്മർ ഡെഫ്ലിംപിക്സ് 2025-ലെ അസാധാരണ പ്രകടനത്തിന് ഇന്ത്യൻ ഡെഫ്ലിംപ്യൻമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Posted On:
27 NOV 2025 5:10PM by PIB Thiruvananthpuram
ടോക്കിയോയിൽ നടന്ന 25-ാമത് സമ്മർ ഡെഫ്ലിംപിക്സ് 2025-ലെ അസാധാരണ പ്രകടനത്തിന് ഇന്ത്യൻ കായികതാരങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്നു.
ഒമ്പത് സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 20 മെഡലുകളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ നേട്ടത്തോടെ, നിശ്ചയദാർഢ്യവും അർപ്പണബോധവും മികച്ച ഫലങ്ങളിലേക്ക് നയിക്കുമെന്ന് നമ്മുടെ കായികതാരങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
അശ്രാന്ത പരിശ്രമത്തിനും പ്രതിബദ്ധതയ്ക്കും എല്ലാ കായികതാരങ്ങളെയും പരിശീലകരെയും സപ്പോർട്ട് സ്റ്റാഫുകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ആഗോളവേദിയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ അവരുടെ നേട്ടങ്ങളിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'എക്‌സി'ലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“ടോക്കിയോയിൽ നടന്ന 25-ാമത് സമ്മർ ഡെഫ്ലിംപിക്സ് 2025-ലെ അസാധാരണ പ്രകടനത്തിന് നമ്മുടെ ഡെഫ്ലിംപ്യൻമാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒമ്പത് സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 20 മെഡലുകളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ നേട്ടത്തോടെ, നിശ്ചയദാർഢ്യവും അർപ്പണബോധവും മികച്ച ഫലങ്ങളിലേക്ക് നയിക്കുമെന്ന് നമ്മുടെ കായികതാരങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. എല്ലാ കായികതാരങ്ങൾക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും അഭിനന്ദനങ്ങൾ. രാജ്യം മുഴുവൻ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു!”
****
AT
(Release ID: 2195459)
Visitor Counter : 5