പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഭരണഘടനയുടെ ആമുഖ വായനയിൽ പങ്കുചേർന്നു

Posted On: 26 NOV 2025 9:18PM by PIB Thiruvananthpuram

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി -2 ശ്രീ ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ തരുൺ കപൂർ, പ്രധാനമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ശ്രീ അതീഷ് ചന്ദ്ര എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

എക്സിലെ ഒരു പോസ്റ്റിൽ പിഎംഒ ഇന്ത്യ ഹാൻഡിൽ കുറിച്ചു: 

"ഭരണഘടനാ ദിനമായ ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ആമുഖം വായിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി -2  ശ്രീ ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ തരുൺ കപൂർ, പ്രധാനമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ശ്രീ അതീഷ് ചന്ദ്ര തുടങ്ങിയവരും ഓഫീസിലെ മറ്റുള്ളവരും ഈ അവസരത്തിൽ സന്നിഹിതരായിരുന്നു."

 

-AT-

(Release ID: 2195077) Visitor Counter : 6
Read this release in: English , Gujarati