ഇന്ന് IFFIയില്‍ വിളക്കുകള്‍ മങ്ങുമ്പോള്‍, മനസുകള്‍ തുറന്നു, സര്‍ഗ്ഗാത്മകത അന്തരീക്ഷത്തില്‍ നൃത്തം ചെയ്തു. കേവലമായ ഒരു ശില്പശാലയല്ല, മറിച്ച് സിനിമാറ്റിക് എനര്‍ജിയുടെ പവര്‍-ബൂസ്റ്റ് അനുഭവിക്കാനാണ് ജനക്കൂട്ടം ഇരച്ചെത്തിയത്. രാജു ഹിരാനി അകത്തേക്ക് കടന്ന നിമിഷം, സാധാരണയായി ബ്ലോക്ക്ബസ്റ്റര്‍ വെള്ളിയാഴ്ചകള്‍ക്ക് മാത്രമായി മാറ്റിവയ്ക്കുന്ന തരത്തിലുള്ള ആവേശത്താല്‍ കലാ അക്കാദമി ഹാള്‍ മുഖരിതമായി. സെഷന്‍ അവസാനിക്കുമ്പോള്‍ എഴുത്തുകാര്‍ ഉത്സാഹത്തോടെ കുറിപ്പുകള്‍ കുറിക്കുകയായിരുന്നു, എഡിറ്റര്‍മാര്‍ മനസ്സിലാക്കിയെന്ന മട്ടില്‍ തലയാട്ടുകയായിരുന്നു, പ്രചോദനത്തിനും വിസ്മയത്തിനും മദ്ധ്യേ എവിടെയോ ഒഴുകി നടക്കുന്നതായി സിനിമാപ്രേമികള്‍ക്ക് അനുഭവപ്പെട്ടു.

വിജയശാലിയും പ്രശസ്തനുമായ ചലച്ചിത്രകാരന്റെ ഓരോ പഞ്ച്ലൈനും പ്രേക്ഷകരുടെ ഹൃദയത്തിലും മനസ്സിലും ആഴത്തില്‍ പതിഞ്ഞിരുന്നു. ''എഴുത്ത് ഭാവനയില്‍ സൃഷ്ടിക്കപ്പെടുന്ന വികാരമാണ്; അതിനെ അനുഭവമാക്കി മാറ്റുന്ന കലയാണ് എഡിറ്റിംഗ്''.ആദ്യ കരട് തയ്യാറാക്കുന്നത് എഴുത്തുകാരന്‍; അവസാനത്തേതു രൂപപ്പെടുത്തുന്നത് എഡിറ്റര്‍. പ്രമേയം ഒരു സിനിമയുടെ ആത്മാവാണ്; കഥയിലെ സംഘര്‍ഷം അതിന് ജീവന്‍ നല്‍കുന്ന ഓക്‌സിജന്‍ തന്നെയാണ്.

''സിനിമ രണ്ട് പ്രതലങ്ങളിലാണ് നിര്‍മ്മിക്കപ്പെടുന്നത്, എഴുത്തിന്റെയും എഡിറ്റിങ്ങിന്റെയും,'' എന്ന വിഷയം ആസ്പദമാക്കിയുള്ള മാസ്റ്റര്‍ക്ലാസ്‌വര്‍ക്ക്ഷോപ്പില്‍ ഹിരാനി പറഞ്ഞു. '''എഴുത്ത് സ്വപ്നങ്ങള്‍ ജനിക്കുന്നൊരു ഇടമാണ്' എന്ന കാവ്യാത്മക ലാളിത്യത്തോടെ എഴുത്തിന്റെ സത്ത പകര്‍ത്തിക്കൊണ്ടാണ് ഹിരാനി ആരംഭിച്ചത്. പരിധിയില്ലാത്ത ആകാശങ്ങള്‍, പൂര്‍ണ്ണതയുള്ള സൂര്യോദയങ്ങള്‍, കുറ്റമറ്റ കഥാപാത്രങ്ങള്‍, ബജറ്റും നിയന്ത്രണവും ഇല്ല. അങ്ങനെ എഴുത്തുകാരന്‍ എങ്ങനെ പരിമിതിയില്ലാത്ത സ്വാതന്ത്ര്യം ആസ്വദിക്കുന്നുവെന്ന് അദ്ദേഹം മനോഹരമായി വിശദീകരിച്ചു. എന്നാല്‍ ഈ കാല്പനിക രംഗങ്ങള്‍ എഡിറ്ററുടെ മേശയിലെത്തുമ്പോള്‍ യാഥാര്‍ത്ഥ്യം എന്ന അനിവാര്യത അവയെ രൂപാന്തരപ്പെടുത്തുന്നു, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ''ഒരു കഥാപാത്രം യഥാര്‍ത്ഥമായി എന്തെങ്കിലും ആഗ്രഹിക്കുമ്പോള്‍ മാത്രമേ ഒരു സിനിമ ആരംഭിക്കൂ' ഹിരാനി പറഞ്ഞു. ''ആ ആഗ്രഹം ആഖ്യാനത്തിന്റെ ഹൃദയത്തുടിപ്പായി മാറുന്നു. 'സംഘര്‍ഷം ഓക്‌സിജനാണ്. അതില്ലാതെ ഒന്നും അതിജീവിക്കുകയില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഴുത്തുകാര്‍ കഥകളെ സചേതനമായ അനുഭവ പാഠത്തില്‍ ഉറപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു നല്ല എഴുത്തുകാരന്‍ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കണം. യഥാര്‍ത്ഥ അനുഭവങ്ങളാണ് കഥകളെ അദ്ഭുതകരമാക്കുന്നതും അവയ്ക്ക് അതുല്യമായ ആഴം നല്‍കുന്നതും,' അദ്ദേഹം ചൂണ്ടിക്കാട്ടി. അവതരണം അദൃശ്യമായി ഡ്രാമയില്‍ നെയ്‌തെടുക്കണം, ഓരോ രംഗത്തിന്റെയും പശ്ചാത്തലത്തില്‍ സിനിമയുടെ ആത്മാവായ പ്രമേയം നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കണം, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തന്റെ ആദ്യ പ്രണയമായ എഡിറ്റിംഗ് സംബന്ധിച്ച് ഹൃദയംഗമമായി സംസാരിച്ച ഹിരാനി, എഡിറ്ററുടെ ആഴമേറിയതും എന്നാല്‍ മറഞ്ഞിരിക്കുന്നതുമായ ശക്തി വെളിപ്പെടുത്തി. '''ഫൂട്ടേജ് എഡിറ്റിംഗ് മേശയിലെത്തുമ്പോള്‍, എല്ലാം മാറിത്തുടങ്ങും, അദ്ദേഹം പറഞ്ഞു. എഡിറ്റര്‍ കഥയെ പുനര്‍സങ്കല്‍പ്പിക്കുന്നു. അദ്ദേഹം വാഴ്ത്തപ്പെടാത്ത നായകനാണ്, അദ്ദേഹത്തിന്റെ പ്രവൃത്തി അദൃശ്യമാണ്, പക്ഷേ അത് സിനിമയെ കൂട്ടിച്ചേര്‍ക്കുന്നു'' അദ്ദേഹം അഭിപ്രായപ്പെട്ടു.
എഡിറ്ററുടെ ടൂള്‍കിറ്റിനെക്കുറിച്ച് വിശദീകരിക്കവേ, 'എഡിറ്റിങ്ങിന്റെ യൂണിറ്റ് ആയി കണക്കാക്കാവുന്നത് ഷോട്ട് ആണെന്നും, വ്യത്യസ്തമായ സന്ദര്‍ഭത്തിലെ ഒരൊറ്റ ഷോട്ട് അര്‍ത്ഥത്തെ പൂര്‍ണ്ണമായും പരിവര്‍ത്തനം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. അത്ര ശക്തമാണത്,'' അദ്ദേഹം പുഞ്ചിരിച്ചു, ''ഒരു എഡിറ്റര്‍ക്ക് ഒരു കഥ 180 ഡിഗ്രി തിരിക്കാന്‍ കഴിയും.''
''DW. ഗ്രിഫിത്തിന്റെ പ്രശസ്തമായ വാക്കുകള്‍'ഒരു നല്ല എഡിറ്റര്‍ നിങ്ങളുടെ വികാരങ്ങളില്‍ അഭിരമിക്കുന്നു'എന്ന പ്രശസ്തമായ ആശയം സിനിമയിലെ അഗ്രഗാമികളെ ഓര്‍ത്തെടുത്തുകൊണ്ട് ഹിരാനി ഓര്‍മ്മിപ്പിച്ചു. മുറിയിലെമ്പാടും മുഴങ്ങിയ ഒരു സത്യപ്രസ്താവനയോടെ അദ്ദേഹം ഈ ഭാഗം അവസാനിപ്പിച്ചു: ''എഴുത്തുകാരന്‍ ആദ്യ കരട് തയ്യാറാക്കുന്നു; എഡിറ്റര്‍ അവസാനത്തേതും''
ആവേശകരമായ സംഭാഷണത്തില്‍ പങ്കെടുത്ത പ്രശസ്ത തിരക്കഥാകൃത്ത് അഭിജാത് ജോഷി, കഥാകഥനത്തില്‍ യഥാര്‍ത്ഥ ജീവിത സ്മരണകളുടെ അസാധാരണ ശക്തിയെക്കുറിച്ച് വിശദീകരിച്ചു. ചില നിമിഷങ്ങള്‍-അത് രസകരമോ, ഹൃദയഭേദകമോ, അമ്പരപ്പിക്കുന്നതോ ആകട്ടെ - പതിറ്റാണ്ടുകളായി നമ്മുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നുവെന്നും, അതിനാല്‍ തിരക്കഥ പ്രകാരമുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു ആധികാരികത നല്‍കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പിന്നീട് ത്രീ ഇഡിയറ്റ്സില്‍ അത്തരം നിരവധി ഓര്‍മ്മകള്‍ കടന്നുവന്നതായി അദ്ദേഹം വെളിപ്പെടുത്തി, പ്രശസ്തമായ ഇലക്ട്രിക്-ഷോക്ക് ഗാഗും, വര്‍ഷങ്ങളായി താന്‍ നിരീക്ഷിച്ച ആളുകളില്‍ നിന്ന് എടുത്ത നിരവധി സൂക്ഷ്മ കഥാപാത്ര വിശദാംശങ്ങളും അതില്‍ ഉള്‍പ്പെടുന്നു.
***