IFFI യിൽ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പിഐബി ഉദ്യോഗസ്ഥർ ഭരണഘടനാ ദിനം ആചരിച്ചു.
നവംബർ 26 ന് രാജ്യവ്യാപകമായി ആചരിക്കുന്ന ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഉദ്യോഗസ്ഥർ 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) നടന്ന ഔദ്യോഗിക ഭരണഘടനാ ദിനാചരണത്തിൽ പങ്കെടുത്തു. രാജ്യം ഈ വർഷം ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. PIB ഡയറക്ടർ ജനറൽ ശ്രീമതി സ്മിത വത്സ് ശർമ്മ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (IIMC) വൈസ് ചാൻസലർ ഡോ. പ്രഗ്യ പാലിവാൾ ഗൗർ എന്നിവർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൻ്റെ ഭാഗമായി ഉദ്യോഗസ്ഥർ ഒരുമിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും അതിൻ്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്തു. മേളയിൽ പങ്കെടുത്ത മാധ്യമ, വാർത്താവിനിമയ പ്രൊഫഷണലുകൾക്കിടയിൽ ഭരണഘടനാപരമായ ഉത്തരവാദിത്തം, പൗരധർമ്മം, ദേശീയ ഐക്യം എന്നിവ നിലനിർത്താനുള്ള പ്രതിബദ്ധത ഈ ആചരണം ഉയർത്തിക്കാട്ടി.
ഭരണഘടനയോടും അതിൻ്റെ മാർഗ്ഗനിർദ്ദേശക തത്വങ്ങളോടുമുള്ള രാജ്യത്തിൻ്റെ ശാശ്വതമായ ആദരവിനെ പ്രതിധ്വനിപ്പിച്ചുകൊണ്ട് എല്ലാ പങ്കാളികളും "ജയ് ഹിന്ദ്" എന്ന ദേശസ്നേഹ മുദ്രാവാക്യം മുഴക്കിയാണ് ചടങ്ങ് അവസാനിപ്പിച്ചത്.
SKY
*****
Release ID:
2194840
| Visitor Counter:
4