ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI) 2025 ന്റെ നാലാം ദിവസം തീവ്രമായ സര്‍ഗാത്മക വെല്ലുവിളികളാലും പ്രചോദനാത്മകമായ മാസ്റ്റര്‍ക്ലാസുകളാലും അടയാളപ്പെടുത്തത്തിയ ആഗോള പ്രതിഭകളുടെ ഊര്‍ജ്ജസ്വലമായ ഒത്തുചേരലിന്റെ സമാപനം കൂടിയായിരുന്നു.
യുവ ചലച്ചിത്ര പ്രവര്‍ത്തകര്‍ അവരുടെ അന്തിമ സൃഷ്ടികള്‍ അവതരിപ്പിച്ചത്തോടെ അവരുടെ ക്ഷീണം, ആശ്വാസം, ആഹ്‌ളാദം എന്നിവ പകര്‍ത്തി വെല്ലുവിളി ഉയര്‍ത്തിയ 48 മണിക്കൂര്‍ നീണ്ടുനിന്ന ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമോറോ (CMOT) യുടെ സമാപനത്തോടെയാണ് നാലാം ദിവസം ആരംഭിച്ചത്.
തുടര്‍ച്ചയായ നിരവധി പ്രധാന പത്രസമ്മേളനങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് PIB മീഡിയ സെന്റര്‍ മേളയുടെ ഹൃദയത്തുടിപ്പായി മാറി. 'ഡി ടാല്‍ പാലോ' (ഇവാന്‍ ഡാരിയേല്‍ ഒര്‍ട്ടിസ് ലാന്‍ഡ്രണ്‍, ജോസ് ഫെലിക്‌സ് ഗോമസ്), 'പൈക്ക് റിവര്‍' (റോബര്‍ട്ട് സാര്‍ക്കീസ്) എന്നീ ചിത്രങ്ങളുടെ സംവിധായകരും അഭിനേതാക്കളും അവരുടെ ആകര്‍ഷകമായ ആഖ്യാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു, അതേസമയം 'സീസൈഡ് സെറന്‍ഡിപിറ്റി' (ടോമി യോഷിമുറ), 'ടൈഗര്‍' (അന്‍ഷുല്‍ ചൗഹാന്‍, കോസി കുഡോ, മിന മൊടേക്കി) എന്നിവയുടെ അണിയറ പ്രവര്‍ത്തകര്‍ ഏഷ്യന്‍ സിനിമയുടെ ശക്തമായ സാന്നിധ്യത്തെ എടുത്തുകാട്ടി.
ഇന്ത്യന്‍ പ്രാദേശിക സിനിമകളും ഡോക്യുമെന്ററികളും മേളയില്‍ തിളങ്ങി. സന്ദേശ് കടൂര്‍, പരേഷ് മൊകാഷി, ദേബാങ്കര്‍ ബോര്‍ഗോഹൈന്‍ എന്നിവര്‍ അവരുടെ വ്യത്യസ്ത ചിത്രങ്ങളായ 'നീലഗിരിസ് - എ ഷെയേര്‍ഡ് വൈല്‍ഡര്‍നെസ്', 'മുക്കം പോസ്റ്റ് ബോംബില്‍വാഡി', 'സികാര്‍' എന്നിവയ്ക്കായി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. സംവിധായകരായ ക്രിസ്റ്റീന തെരേസ ടൂര്‍ണറ്റ്‌സെസും ('കാര്‍ല') ഹയാകാവ ചിയും ('റെനോയര്‍') സംയുക്ത യോഗത്തില്‍ അവരുടെ സര്‍ഗാത്മക യാത്രകള്‍ പങ്കുവെച്ചതോടെ അന്താരാഷ്ട്ര കലാചാതുരി ആകര്‍ഷകമായി.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ഗിവിങ് അപ്പ് ഈസ് നോട്ട് എ ചോയ്‌സ്' എന്ന മാസ്റ്റര്‍ക്ലാസായിരുന്നു നാലാം ദിവസത്തെ എടുത്തുകാട്ടിയത്. ഉള്‍ക്കരുത്തിന്റെയും, അഭിനിവേശത്തിന്റെയും പ്രമേയം ഊട്ടിയുറപ്പിച്ചു കൊണ്ട് ശക്തവും പ്രചോദനാത്മകവുമായ പ്രസംഗത്തിലൂടെ ഇതിഹാസ നടനും പ്രഭാഷകനുമായ അനുപം ഖേര്‍ കലാ അക്കാദമിയില്‍ സദസ്സിനെ അത്ഭുതപ്പെടുത്തി.
'ഡി ടാല്‍ പാലോ', 'പൈക്ക് റിവര്‍' എന്നീ സിനിമകളുടെ പത്രസമ്മേളനം
2025 നവംബര്‍ 23-ന് PIB മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ 'ഡി ടാല്‍ പാലോ'യുടെ സംവിധായകന്‍ ഇവാന്‍ ഡാരിയേല്‍ ഒര്‍ട്ടിസ് ലാന്‍ഡ്രണ്‍, നടന്‍ ജോസ് ഫെലിക്‌സ് ഗോമസ്, 'പൈക്ക് റിവര്‍' സംവിധായകന്‍ റോബര്‍ട്ട് സാര്‍ക്കീസ് എന്നിവര്‍ക്കൊപ്പമുള്ള പത്ര സമ്മേളനത്തിന്റെ ദൃശ്യം .
2025 നവംബര്‍ 23-ന് PIB മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ 'ഡി ടാല്‍ പാലോ'യുടെ സംവിധായകന്‍ ഇവാന്‍ ഡാരിയേല്‍ ഒര്‍ട്ടിസ് ലാന്‍ഡ്രണ്‍, നടന്‍ ജോസ് ഫെലിക്‌സ് ഗോമസ് എന്നിവര്‍ക്കൊപ്പമുള്ള പത്ര സമ്മേളനത്തിന്റെ ദൃശ്യം .
സീസൈഡ് സെറന്‍ഡിപിറ്റി, ടൈഗര്‍ എന്നീ സിനിമകളുടെ പത്രസമ്മേളനം
'സീസൈഡ് സെറന്‍ഡിപിറ്റി'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ടോമോമി യോഷിമുറ, 'ടൈഗര്‍' എന്ന സിനിമയുടെ സംവിധായകന്‍ അന്‍ഷുല്‍ ചൗഹാന്‍, നടി കൊസെയ് കുഡോ, നിര്‍മ്മാതാവ് മിന മൊടേകി എന്നിവര്‍ 2025 നവംബര്‍ 23 ന് പിഐബി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു.
2025 നവംബര്‍ 23 ന് പിഐബി മീഡിയ സെന്ററില്‍ നടന്ന 'സീസൈഡ് സെറന്‍ഡിപിറ്റി', 'ടൈഗര്‍' എന്നീ ചിത്രങ്ങളുടെ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകരെ, സംവിധായകന്‍ അന്‍ഷുല്‍ ചൗഹാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ടോമോമി യോഷിമുറ എന്നിവരുള്‍പ്പെടെയുള്ള സിനിമ ടീം അംഗങ്ങള്‍ അഭിസംബോധന ചെയ്യുന്നത്തിന്റെ ദൃശ്യം.
IFFI 2025, PIB മീഡിയ സെന്ററില്‍ നടന്ന 'നീലഗിരിസ് - എ ഷെയേര്‍ഡ് വൈല്‍ഡര്‍നെസ്', 'മുക്കം പോസ്റ്റ് ബോംബില്‍വാഡി', 'സിക്കാര്‍' എന്നീ ചിത്രങ്ങളുടെ പത്രസമ്മേളനത്തില്‍ സംവിധായകരായ സന്ദേശ് കടൂര്‍, പരേഷ് മൊകാഷി, ദേബാങ്കര്‍ ബോര്‍ഗോഹെയ്ന്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിന്റെ ദൃശ്യം.

കാര്‍ല, റെനോയര്‍ എന്നീ സിനിമകളുടെ പത്രസമ്മേളനം
IFFI 2025ലെ PIB മീഡിയ സെന്ററില്‍ സംവിധായകരായ ക്രിസ്റ്റീന തെരേസ ടൂര്‍ണാറ്റ്‌സെസ് (കാര്‍ല), ഹയാകാവ ചി (റെനോയര്‍) എന്നിവര്‍ തങ്ങളുടെ സിനിമകളെക്കുറിച്ചുള്ള സംയുക്ത പത്രസമ്മേളനത്തില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിന്റെ ദൃശ്യം.

IFFI 2025ലെ PIB മീഡിയ സെന്ററില്‍ സംവിധായകരായ ക്രിസ്റ്റീന തെരേസ ടൂര്‍ണാറ്റ്‌സെസ് (കാര്‍ള), ഹയാകാവ ചി (റെനോയര്‍) എന്നിവര്‍ തങ്ങളുടെ സിനിമകളെക്കുറിച്ചുള്ള സംയുക്ത പത്രസമ്മേളനത്തില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിന്റെ ദൃശ്യം.
മാസ്റ്റര്‍ക്ലാസ്: ഗിവിങ് അപ്പ് ഈസ് നോട് എ ചോയ്‌സ്
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI) 2025ന്റെ നാലാം ദിവസം, 'ഗിവിങ് അപ്പ് ഈസ് നോട് എ ചോയ്‌സ് ' എന്ന തലക്കെട്ടോടെ മുതിര്‍ന്ന നടന്‍ അനുപം ഖേര്‍ നയിച്ച പ്രചോദനാത്മകമായ ഒരു മാസ്റ്റര്‍ക്ലാസ് കലാ അക്കാദമിയില്‍ നടന്നു. അതിലൂടെ അദ്ദേഹത്തിന്റെ സമൃദ്ധമായ കരിയറിനെ നിര്‍വചിച്ച തത്ത്വചിന്തയെയും നൈപുണ്യത്തെയും കുറിച്ചുള്ള അപൂര്‍വവും സര്‍ഗ്ഗാത്മകവുമായ ഒരു വീക്ഷണം മുന്നോട്ടു വച്ചു.
ഇതിഹാസ നടനും പ്രഭാഷകനുമായ അനുപം ഖേര്‍ 2025 നവംബര്‍ 23 ന് കലാ അക്കാദമിയില്‍ നടന്ന 'ഗിവിങ് അപ്പ് ഈസ് നോട് എ ചോയ്‌സ്' എന്ന മാസ്റ്റര്‍ക്ലാസിനായി പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്നു.

പാനല്‍ ചര്‍ച്ച: സ്വതന്ത്ര സിനിമയിലൂടെ ഒരു ആഗോള ആഖ്യാനം
IFFI 2025 ന്റെ ഭാഗമായി 2025 നവംബര്‍ 23-ന് കലാ അക്കാദമിയില്‍ നടന്ന മീനാക്ഷി ജയന്‍, രജനി ബസുമാതരി , ഫൗസിയ ഫാത്തിമ, റേച്ചല്‍ ഗ്രിഫിത്ത്സ് എന്നിവര്‍ക്കൊപ്പം സ്വതന്ത്ര സിനിമയിലൂടെ ഒരു ആഗോള ആഖ്യാനം
IFFI 2025 ന്റെ ഭാഗമായി 2025 നവംബര്‍ 23-ന് കലാ അക്കാദമിയില്‍ നടന്ന മീനാക്ഷി ജയന്‍, രജനി ബസുമാതരി , ഫൗസിയ ഫാത്തിമ, റേച്ചല്‍ ഗ്രിഫിത്ത്സ് എന്നിവര്‍ക്കൊപ്പം സ്വതന്ത്ര സിനിമയിലൂടെ ഒരു ആഗോള ആഖ്യാനം
സംഭാഷണത്തില്‍: ലതാ മങ്കേഷ്‌കര്‍ അനുസ്മരണ പ്രഭാഷണം: ദി റിഥംസ് ഓഫ് ഇന്ത്യ: ഹിമാലയം മുതല്‍ ഡെക്കാന്‍ വരെ
2025 നവംബര്‍ 23 ന് ഗോവയിലെ പനാജിയില്‍ നടന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI) 'ദി റിഥംസ് ഓഫ് ഇന്ത്യ: ഹിമാലയം മുതല്‍ ഡെക്കാന്‍ വരെ' എന്ന വിഷയത്തില്‍ നടന്ന ലതാ മങ്കേഷ്‌കര്‍ അനുസ്മരണ പ്രഭാഷണത്തില്‍ സുധീര്‍ ശ്രീനിവാസനോടൊപ്പം വിശാല്‍ ഭരദ്വാജും, ബി. അജനീഷ് ലോക്‌നാഥും പങ്കെടുക്കുന്നു.

******