സാങ്കേതികതയും, കാലാതീതമായ കഥാപാത്രങ്ങളും: ഖുശ്ബുവും സുഹാസിനിയും ലെൻസിന് പിന്നിലെ നിരവധി പാഠങ്ങൾ പങ്കുവെക്കുന്നു
ഐഎഫ്എഫ്ഐയുടെ സംഭാഷണ ശില്പശാല അഭിനേതാക്കൾക്കുള്ള ഒരു മാസ്റ്റർക്ലാസായി മാറി
ശക്തവും ഗൃഹാതുരത നിറഞ്ഞതുമായ തത്സമയ പ്രകടനങ്ങളിലൂടെ ഖുശ്ബുവും സുഹാസിനിയും ഹൃദയം കീഴടക്കി
ഐഎഫ്എഫ്ഐയിലെ സംഭാഷണ ശിൽപശാല സെഷൻ കല അക്കാദമിയെ വൈദഗ്ധ്യവും കരകൗശലവും സഹകരണവും സിനിമാറ്റിക് ഓർമ്മകളും സംഗമിക്കുന്ന ഒരു ഇടമാക്കി മാറ്റി. "ദി ലുമിനറി ഐക്കൺസ്: ക്രിയേറ്റീവ് ബോണ്ട്‌സ് ആൻഡ് ഫിയേഴ്‌സ് പെർഫോമൻസസ്" എന്ന തലക്കെട്ടിലുള്ള സെഷൻ,ശാശ്വതമായ പ്രകടന കലയെക്കുറിച്ചുള്ള ചിന്തനീയവും ചലനാത്മകവുമായ സംഭാഷണത്തിനായി പതിറ്റാണ്ടുകളായി സിനിമയിൽ ജീവിക്കുകയും അവ രൂപപ്പെടുത്തുകയും ചെയ്ത രണ്ട് പ്രശസ്ത അഭിനേതാക്കളായ സുഹാസിനി മണിരത്നത്തെയും ഖുശ്ബു സുന്ദറിനെയും ഒരുമിച്ച് കൊണ്ടുവന്നു.
ചലച്ചിത്ര നിർമ്മാതാവ് ശ്രീ രവി കൊട്ടാരക്കര ഇരുവരെയും ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് പരിപാടി ആരംഭിച്ചു, നിമിഷങ്ങൾക്കുള്ളിൽ പരിചയസമ്പന്നരായ രണ്ട് കലാകാരന്മാർക്ക് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലുള്ള രസതന്ത്രം കൊണ്ട് വേദി സജീവമായി. ആവേശവും, നർമ്മവും, ഗൃഹാതുരത്വവും ഉണർത്തി.

കമൽ ഹാസനുമായി തനിക്ക് ബന്ധമുണ്ടോ എന്ന് ആളുകൾ സംശയിച്ച ആദ്യകാലങ്ങളെക്കുറിച്ച് പറഞ്ഞ് ചിരിച്ചുകൊണ്ടാണ് തന്റെ അനുഭവകഥകൾ സുഹാസിനി പങ്ക് വയ്ക്കാൻ ആരംഭിച്ചത്. ലെൻസും സ്‌പോട്ട്‌ലൈറ്റും എളുപ്പത്തിൽ മാറ്റാൻ പരിശീലനം ലഭിച്ച ഒരു ഛായാഗ്രാഹകയായ കൂടിയായ അവർ, ആർട്ട് സിനിമകളോടും, മുഖ്യധാരാ സിനിമയോടുമുള്ള അവരുടെ സമീപനത്തെക്കുറിച്ച് ഖുശ്ബുവിനോട് ചോദിച്ചുകൊണ്ട് സംഭാഷണത്തിന്റെ കാതലിലേക്ക് ഇറങ്ങി.
അങ്ങനെയൊരു വേർതിരിവ് കാണിക്കുന്നില്ലെന്ന് ഖുശ്ബു ഉറച്ച മറുപടി നൽകി. കെ.ജി. ജോർജിനെപ്പോലുള്ള പ്രശസ്ത സമാന്തര സിനിമാ സംവിധായകരോടൊപ്പമോ പി. വാസുവിനെപ്പോലുള്ള വാണിജ്യ ചലച്ചിത്ര നിർമ്മാതാക്കളോടൊപ്പമോ പ്രവർത്തിച്ചാലും, സംവിധായകന്റെ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാൻ തയ്യാറായി താൻ എല്ലാ പ്രോജക്റ്റുകളിലും "കളിമണ്ണ്" പോലെയാണ് എത്തുന്നതെന്ന് അവർ പറഞ്ഞു. മികച്ച നീന്തൽക്കാരിയും കുതിരസവാരിക്കാരിയുമെന്ന നിലയിൽ തന്റെ യഥാർത്ഥ ജീവിതത്തിലെ കഴിവുകൾ ശ്രദ്ധിച്ച സംവിധായകൻ ഭാരതി രാജ, ആ ശക്തികൾ പുറത്തെടുക്കാൻ ഒരു കഥാപാത്രത്തെ എങ്ങനെ സൃഷ്ടിച്ചുവെന്ന് അവർ ഓർമ്മിച്ചു, ഇത് സംവിധായകനും അഭിനേതാവും തമ്മിലുള്ള വിശ്വാസത്തിന്റെ ഒരു ഉദാഹരണമാണ്.
സദസ്സിലെ യുവതാരങ്ങളിലേക്ക് തിരിഞ്ഞ സുഹാസിനി, വാണിജ്യ സിനിമയുടെ പ്രവചനാതീതമായ ലോകത്തേക്ക് സംഭാഷണം വഴി തിരിച്ചു. ഒരു കഥ കേൾക്കുമ്പോൾ ഖുശ്ബുവിന് എപ്പോഴെങ്കിലും അത് ഒരു ഹിറ്റാകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന് അവർ ചോദിച്ചു. ഇതിന് ഖുശ്ബു തന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ചിന്നത്തമ്പിയുടെ ഉദാഹരണം ഉദ്ധരിച്ചു, മാത്രമല്ല, പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവയ്ക്കാത്ത തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ചിത്രങ്ങളായ ക്യാപ്റ്റൻ മഗൽ, ജാതി മല്ലി എന്നിവയെക്കുറിച്ചും തുറന്നു പറഞ്ഞു. എല്ലാ അഭിനേതാക്കളും ഒരു വിജയകരമായ സിനിമ പ്രതീക്ഷിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു, പക്ഷേ ബോക്സ് ഓഫീസിൻ്റെ പ്രവചനാതീതമായ സ്വഭാവം ഇപ്പോഴും എല്ലാവരെയും വിനയാന്വീതരായി നിലനിറുത്തുന്നു.

പ്രകടനത്തിന്റെ വൈകാരിക വശത്തെക്കുറിച്ച് ചർച്ച ചെയ്ത സുഹാസിനി, അഭിനേതാക്കൾ അനിവാര്യമായും സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗങ്ങൾ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരുമെന്ന് ഊന്നിപ്പറഞ്ഞു. “ഓരോ രംഗവും പ്രധാനമാണ്,” അവർ പറഞ്ഞു. “ഒരു പുതിയ സിനിമ ആരംഭിക്കുന്നത് പോലെ ഓരോന്നും ആരംഭിക്കുക.” തന്റെ പ്രക്രിയ പലപ്പോഴും കഥാപാത്രത്തിന്റെ രൂപഭാവവും ശാരീരികാവസ്ഥയും സങ്കൽപ്പിച്ചുകൊണ്ടാണ് ആരംഭിക്കുന്നതെന്ന് ഖുശ്ബു കൂട്ടിച്ചേർത്തു, സംവിധായകന്റെ ദർശനത്തിന്റെ ആധികാരികത നിലനിർത്താൻ ഒരു ഷോട്ടിന് മുമ്പ് എല്ലാ മേക്കപ്പുകളും കഴുകിക്കളയാൻ ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ഒരു കഥ അവർ പങ്കുവെച്ചു. പ്രേക്ഷകരിലെ അഭിനേതാക്കൾ ആകാൻ മോഹമുള്ളവരെ സംബന്ധിച്ചിടത്തോളം, ഒരാളുടെ മാതൃഭാഷയിൽ സംഭാഷണങ്ങൾ എഴുതേണ്ടതിന്റെയും അവ ആവർത്തിക്കുന്നതിന്റെയും പ്രാധാന്യം സുഹാസിനി ഊന്നിപ്പറഞ്ഞു. ഒരു അഭിനേതാവ് മറികടക്കേണ്ട ആദ്യത്തെ വെല്ലുവിളി ഭാഷയാണെന്ന് അവർ അഭിപ്രായപ്പെട്ടു.
തുടർന്ന്, വിവിധ ഭാഷകളിൽ നിന്നും പതിറ്റാണ്ടുകളിൽ നിന്നുമുള്ള സെറ്റുകളിലെ അനുഭവങ്ങളുടെ സമ്പന്നമായ കൈമാറ്റത്തിലേക്ക് ആ സെഷൻ വികസിച്ചു. തന്റെ ആദ്യ തമിഴ് സിനിമയുടെ വെല്ലുവിളികളെക്കുറിച്ച് ഖുശ്ബു ഓർമ്മിച്ചു, ഭാഷയിലെ അപരിചിതത്വം രസകരവും ചിലപ്പോൾ ലജ്ജാകരവുമായ തെറ്റുകളിലേക്ക് നയിച്ചു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനായി തന്റെ സംഭാഷണങ്ങളും സഹനടന്മാരുടെ സൂചനകളും ഹിന്ദിയിൽ എഴുതിയിരുന്നത് അവർ വിശദീകരിച്ചു. അനുഭവപരിചയം ഉണ്ടായിരുന്നിട്ടും 29 ടേക്കുകൾ എടുത്ത സങ്കീർണ്ണമായ ഒരു കന്നഡ സംഭാഷണം സുഹാസിനി വിവരിച്ചു, പ്രേക്ഷകർക്കായി ആ രംഗം സ്‌ക്രീനിൽ അവതരിപ്പിച്ചു.

വലിയ സെറ്റുകളിൽ ചെലുമ്പോഴുള്ള പരിഭ്രാന്തിയുടെ കഥകൾ ഇരുവരും പരസ്പരം പറഞ്ഞു, നടൻ മമ്മൂട്ടിയുടെ മുന്നിൽ വരികൾ മറന്നതും, ഓരോ നടനും നിശബ്ദമായി പോരാടുന്ന ആദ്യകാല സമ്മർദ്ദവും പങ്ക് വെച്ചു. നടന്മാരായ ചിരഞ്ജീവി, വിഷ്ണുവർദ്ധൻ തുടങ്ങിയ ഉപദേഷ്ടാക്കളുടെ കൃത്യമായ തുറന്ന വിലയിരുത്തലുകൾ തന്റെ കഴിവിനെ ശക്തിപ്പെടുത്തിയതായി സുഹാസിനി പറഞ്ഞു. അഭിനയത്തിന്റെ സൂക്ഷ്മതകൾ വിശദീകരിച്ചുകൊണ്ട് മോഹൻലാലിനൊപ്പം അവതരിപ്പിച്ച വാനപ്രസ്ഥത്തിലെ ഒരു രംഗത്തിലൂടെ അവർ ഭാവാഭിനയ ആഖ്യാനത്തിൻ്റെ ശക്തി ചിത്രീകരിച്ചു.
ഷോട്ടിന്റെ സമയത്ത് "ലക്ഷ്യമിടേണ്ടതിന്റെ" പ്രാധാന്യം, സൂക്ഷ്മ ചലനങ്ങൾ ആഖ്യാന വ്യക്തതയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നിവ സുഹാസിനി പിന്നീട് പ്രദർശിപ്പിച്ചു, ഹ്രസ്വവും എന്നാൽ ഉൾക്കാഴ്ചയുള്ളതുമായ ഒരു സ്റ്റേജ് മാസ്റ്റർക്ലാസ് വാഗ്ദാനം ചെയ്തു.
സെഷന്റെ ഹൈലൈറ്റുകളിൽ രണ്ട് ഗൃഹാതുരമായ പുനരാവിഷ്കാരങ്ങൾ ഉൾപ്പെടുന്നു:
ചിന്നത്തമ്പിയിലെ തന്റെ ഐതിഹാസിക സീക്വൻസ് ഖുഷ്ബു അവതരിപ്പിച്ചു, കണ്ണീരോടെ അവർ അവസാനിപ്പിച്ചപ്പോൾ സദസ്സ് കരഘോഷത്തിൽ മുഴുകി.
സുഹാസിനി കണ്ണകിയിലെ ഒരു രംഗം അവതരിപ്പിച്ചു, നൃത്ത മാസ്റ്റർ കലയും സ്വമേധയാ വേദിയിലേക്ക് എത്തി, അവർക്ക് നേതൃത്വം നൽകി, പ്രേക്ഷകരെ ആനന്ദിപ്പിച്ചു.
ഇന്ത്യൻ സിനിമയെ രൂപപ്പെടുത്തുന്ന രണ്ട് കലാകാരികളുടെ മാർഗ്ഗനിർദ്ദേശം, സ്മരണകൾ, സാങ്കേതികത, അനുഭവ പരിചയത്തിൽ നിന്നുള്ള ജ്ഞാനം എന്നിവ സമന്വയിപ്പിച്ച സംഭാഷണ സെഷൻ ഒരു സംവേദനാത്മക ചോദ്യോത്തരത്തോടെ അവസാനിച്ചു.
***
AT
रिलीज़ आईडी:
2194670
| Visitor Counter:
15