IFFI 2025, അഞ്ചാം ദിവസം : നമ്മെ സ്പർശിക്കുന്ന കഥകൾ: #IFFIWood -ൽ ചലച്ചിത്ര പ്രവർത്തകർ, വികാരങ്ങളും ഉൾക്കാഴ്ചയും ഭാവനയും കാഴ്ചവെച്ചു
ഗോവയിലെ പനാജിയിൽ നടക്കുന്ന 2025 ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) 05-ാം ദിവസം അർത്ഥവത്തായ സംഭാഷണങ്ങൾ, പ്രദർശനങ്ങൾ, ഫലപ്രദമായ പത്രസമ്മേളനങ്ങൾ എന്നിവ കൊണ്ട് ശ്രദ്ധേയമായി. ചലച്ചിത്ര നിർമ്മാതാക്കൾ, എഴുത്തുകാർ, കഥാകൃത്തുക്കൾ, സർഗ്ഗാത്മക സംഘങ്ങൾ എന്നിവർ ഇവിടെ ഒത്തുചേർന്നു.
ഓരോ പരിപാടിയും മേളയുടെ ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങൾക്ക് പിന്നിലെ സർഗാത്മക പ്രക്രിയകളിലേക്ക് ഒരു ജാലകം തുറന്നു. സ്വത്വത്തിന്റെയും ഓർമ്മകളുടെയും സൂക്ഷ്മമായ പര്യവേക്ഷണങ്ങൾ മുതൽ പരിസ്ഥിതി വ്യതിയാനം, സാംസ്കാരിക പൈതൃകം, മനുഷ്യന്റെ പുനരുജീവന ശേഷി എന്നിവയെക്കുറിച്ചുള്ള ശക്തമായ ആഖ്യാനങ്ങൾ വരെയുള്ള പ്രമേയങ്ങൾ ചർച്ചാവിഷയമായി .
വ്യക്തിഗത യാത്രകൾ, ചരിത്രപരമായ പ്രതിധ്വനികൾ, സമകാലിക യാഥാർത്ഥ്യങ്ങൾ എന്നിവയെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന ചലച്ചിത്ര ആഖ്യാനങ്ങൾക്ക് പ്രേക്ഷകർ സാക്ഷ്യം വഹിച്ചു. വെല്ലുവിളിക്കുകയും ചോദ്യം ചെയ്യുകയും പ്രചോദിപ്പിക്കുകയും സാന്ത്വനം പകരുകയും ചെയ്യുന്ന കഥകളോടെ, മനുഷ്യരുടെ ആത്മാവിനെ ഉത്തേജിപ്പിക്കുകയും ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ വിശാലമാക്കുകയും ചെയ്യുന്ന ചിത്രങ്ങളുടെ ആഘോഷമായി 05-ാം ദിവസം വേറിട്ടു നിന്നു.
ചിത്രങ്ങളെ കുറിച്ചുള്ള പത്രസമ്മേളനങ്ങൾ
PC1: ലാല & പോപ്പി
IFFI 2025-ൽ ലാല & പോപ്പിയുടെ പത്രസമ്മേളനം
ലാല & പോപ്പി എന്ന ചിത്രം മുംബൈയിൽ നടക്കുന്ന ഒരു 'ലിംഗഭേദ' പ്രണയകഥയാണ് അവതരിപ്പിക്കുന്നത്. അതിൽ ലാലയും പോപ്പിയും എന്ന രണ്ട് യുവാക്കൾ അവരുടെ വൈകാരിക ബന്ധത്തിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ അവരുടെ ജീവിതം നയിക്കുന്നു. ആൺ, പെൺ ഭേദത്തിനപ്പുറമുള്ള വ്യക്തികളെ മനസ്സിലാക്കാൻ പലപ്പോഴും പരാജയപ്പെടുന്ന ഒരു ലോകത്ത് സ്വത്വം, സ്വീകാര്യത, പ്രണയത്തിന്റെ പുനരുജ്ജീവനശേഷി എന്നിവയെക്കുറിച്ച് ഈ ചിത്രം ആഴത്തിലുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.


നിർമ്മാതാവ് ബോബി ബേഡി സിനിമയുടെ സാർവത്രിക കാതലായ " ആദ്യം മനുഷ്യർ എന്ന ചിന്ത, ലിംഗഭേദചിന്ത പിന്നീട് മാത്രം" എന്ന് ചൂണ്ടിക്കാണിക്കുന്നു. നിയമപരമായ അംഗീകാരം നിലനിൽക്കുന്നുണ്ടെങ്കിലും സാമൂഹിക സ്വീകാര്യത ഇപ്പോഴും വികസിതമായിട്ടില്ലാത്ത, ഇന്ത്യയുടെ മാറികൊണ്ടിരിക്കുന്ന സാമൂഹിക ഭൂപ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന ഈ ചിത്രം കഴിഞ്ഞ വർഷത്തെ IFFI-യിൽ എങ്ങനെ പിറവിയെടുത്തുവെന്ന് അദ്ദേഹം പങ്കുവെച്ചു.

ഈ ചിത്രത്തെ രണ്ട് ട്രാൻസ്‌ജെൻഡർ നായകന്മാർക്കിടയിലുള്ള സത്യസന്ധവും ആഗോളവുമായ ഒരു പ്രണയകഥയായി സംവിധായകൻ കൈസാദ് ഗുസ്താദ് വിശേഷിപ്പിച്ചു. ആധികാരികത, സൂക്ഷ്മത, വൈകാരിക യാഥാർത്ഥ്യം എന്നിവയ്ക്ക് ഊന്നൽ നൽകി, വർഷങ്ങളുടെ ഗവേഷണവും ക്വീർ സമൂഹങ്ങളുമായുള്ള ഇടപെടലും ചിത്രത്തിന്റെ തിരക്കഥയെ രൂപപ്പെടുത്തി.

PC2: ഇൻ പർസ്യൂട്ട് ഓഫ് സ്പ്രിംഗ്, ഫ്ലഡ്
ഫ്ലഡ്:
ഒരു ജലസംഭരണിയുടെ നിർമ്മാണത്തെ തുടർന്ന് ഒരു സ്ലോവാക് ഗ്രാമം കുടിയിറക്കപ്പെട്ടതിൽ നിന്നാണ് ഫ്ലഡ് ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നതെന്ന് നിർമ്മാതാവ് കാതറിന ക്രനകോവ പരാമർശിച്ചു . മജോവ മേഖലയിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ ഏകദേശം 80% അഭിനേതാക്കളും റുഥേനിയൻ ന്യൂനപക്ഷ വിഭാഗങ്ങളാണ്. അവർ അവരുടെ മാതൃഭാഷയിൽ അഭിനയിക്കുന്നു. സ്‌ക്രീനിൽ വളരെ അപൂർവമായി മാത്രമേ അവർക്ക് ഈ അവസരം ലഭിക്കുന്നുള്ളൂ.


IFFI ഗോവയിൽ ചിത്രത്തിന്റെ രണ്ടാമത്തെ പ്രീമിയർ നടന്നു. കഥയ്ക്ക് പ്രചോദനമായ, യഥാർത്ഥ പദ്ധതിയാൽ ബാധിക്കപ്പെട്ട സമൂഹങ്ങൾക്കായി ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിക്കാൻ കഴിയുമെന്ന് ചിത്രത്തിന്റെ പ്രവർത്തകർ പ്രതീക്ഷിക്കുന്നു.
ഇൻ പർസ്യൂട്ട് ഓഫ് സ്പ്രിംഗ്:
സംവിധായകൻ അയൂബ് ഷഖോബിദ്ദിനോവും പ്രധാന നടി ഫറീന ജുമവിയയും ഈ ഉസ്ബെക്ക് സിനിമയെ പ്രതിനിധീകരിച്ചു. വളരെക്കാലമായി കുഴിച്ചിട്ട രഹസ്യങ്ങളെ കണ്ടെത്തുന്ന റാഹത്ത് ഷുകുറോവ എന്ന നായിക കഥാപാത്രം വൈകാരിക മുറിവുകളെ നേരിടുന്നു. സോവിയറ്റ് കാലഘട്ടത്തിന്റെ അവസാന വർഷങ്ങളിൽ നടക്കുന്ന ഈ കഥ മുന്നോട്ടുവയ്ക്കുന്ന- മാനസിക മുറിവുണക്കൽ, അനുരഞ്ജനം, സ്വയം കണ്ടെത്തൽ എന്നീ വിഷയങ്ങൾ ഇന്നും പ്രസക്തമാണ്.

ആഗോള സിനിമയെയും സംസ്കാരത്തെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രധാന അന്താരാഷ്ട്ര വേദിയായി IFFIയെ സംവിധായകൻ പ്രശംസിച്ചു.
PC3: രുധിർവന
രുധിർവനത്തിന്റെ IFFI 2025-ൽ നടക്കുന്ന മൂന്നാമത്തെ പത്രസമ്മേളനം



ഒരു റിസോർട്ട് നിർമ്മാണ പദ്ധതിയും തദ്ദേശീയരായ ദാദാസി ഗോത്രവും തമ്മിലുള്ള അക്രമാസക്തമായ സംഘർഷത്തിനിടയിൽ ഒരു കാട്ടിൽ കുടുങ്ങിപ്പോയ ഒരു കൂട്ടം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കഥയാണ് രുധിർവന. ജീർണിച്ചുകൊണ്ടിരിക്കുന്ന ഒരു ഏറുമാടത്തിൽ അഭയം തേടുന്ന അവർ, പുറത്തുള്ള സംഘർഷത്തേക്കാൾ വളരെ വലിയ ഒരു അമാനുഷിക ഭീഷണിയെ കണ്ടെത്തുന്നു.

വനനശീകരണത്തെക്കുറിച്ചുള്ള മനുഷ്യന്റെ ഉത്കണ്ഠകളെയും ഒരു പുരാതന രാക്ഷസനിലൂടെ പ്രകൃതി തിരികെ പോരാടുകയും ചെയ്യുന്ന ഒരു ആഖ്യാനത്തെ ഈ ചിത്രം സംയോജിപ്പിക്കുന്നു.
PC4: മാ, ഉമ, പദ്മ (ഘട്ടക്) — പുസ്തക പ്രകാശനം
പ്രസിദ്ധ ചലച്ചിത്ര നിർമ്മാതാവ് ഋത്വിക് ഘട്ടക്കിനെ ആദരിച്ള്ള പ്രത്യേക പുസ്തക പ്രകാശനം. ഇന്ത്യൻ സിനിമയിൽ അദ്ദേഹം ഉളവാക്കിയ സ്വാധീനത്തെയും കരിയറിൽ ഉടനീളം അദ്ദേഹം നേരിട്ട പോരാട്ടങ്ങളെയും കുറിച്ച് പ്രഭാഷകർ അഭിപ്രായങ്ങൾ പങ്കുവെച്ചു.



ഘട്ടക്കിന്റെ പരിശീലനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ എഴുത്തുകാരൻ കമ്രാൻ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ പഠനം കർക്കശവും ആദ്യകാല രചനാരീതിയിലും, അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ മഹാന്മാരുമായുള്ള സഹകരണത്തിലും, ഐസൻസ്റ്റൈൻ, സ്റ്റാനിസ്ലാവ്‌സ്കി തുടങ്ങിയ ആഗോള ചലച്ചിത്ര പ്രതിഭകളുമായുള്ള ആഴത്തിലുള്ള ഇടപെടലിലും വേരൂന്നിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. FTII-യിലെ ഘട്ടക്കിന്റെ അധ്യാപന പ്രവർത്തനം ചലച്ചിത്ര ചിന്തയ്ക്കും പഠന രീതിക്കും അദ്ദേഹം നൽകിയ സംഭാവനകളെ കൂടുതൽ ശ്രദ്ധേയമാക്കി.
PC5: ഹംസഫർ, പിപ്ലാന്ത്രി: എ ടെയിൽ ഓഫ് ഇക്കോ ഫെമിനിസം , ബാറ്റിൽ ഫീൽഡ്
ഹംസഫർ:
ഒരു മുത്തച്ഛന്റെ വിലപ്പെട്ട പഴയ റേഡിയോ - അദ്ദേഹത്തിന്റെ ആജീവനാന്ത "കൂട്ടുകാരൻ" - അപ്രത്യക്ഷമാകുന്നത്തിനെ തുടർന്നുള്ള വൈകാരിക യാത്രയാണ് ഹംസഫർ പകർത്തുന്നത്. ലളിതമായ വസ്തുക്കൾ പോലും സ്വത്വത്തിന്റെയും ഓർമ്മയുടെയും വൈകാരിക ആഴത്തിന്റെയും പാത്രങ്ങളായി മാറുന്ന ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളെ ഈ ചിത്രം എടുത്തുകാണിക്കുന്നു. നഷ്ടത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും അചഞ്ചലമായ ബന്ധത്തിന്റെയും ആർദ്രമായ കഥയാണിത്.
പിപ്ലാന്ത്രി: എ ടെയിൽ ഓഫ് ഇക്കോ ഫെമിനിസം
രാജസ്ഥാനിലെ പിപ്ലാന്ത്രി ഗ്രാമത്തിന്റെ ശ്രദ്ധേയമായ പാരിസ്ഥിതികവും സാമൂഹികവുമായ പരിവർത്തനത്തെ ഈ ഡോക്യുമെന്ററി പര്യവേക്ഷണം ചെയ്യുന്നു. ജനിക്കുന്ന ഓരോ പെൺകുട്ടിക്കും വേണ്ടി 111 മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് ദീർഘവീക്ഷണമുള്ള സർപഞ്ച് ശ്യാം സുന്ദർ പലിവാൾ, ആ നാട്ടിലെ ഒരു പരിസ്ഥിതി പ്രശ്നത്തെ ഒരു പരിസ്ഥിതി-സ്ത്രീവാദ പ്രസ്ഥാനമാക്കി മാറ്റിയത് എങ്ങനെ എന്ന് സംവിധായകനും നിർമ്മാതാവുമായ സൂരജ് കുമാർ രേഖപ്പെടുത്തുന്നു.
ബാറ്റിൽ ഫീൽഡ് :
1944-ലെ ഇംഫാൽ യുദ്ധത്തിന്റെ മുറിവുകൾ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണിത്. രണ്ടാം ലോകമഹായുദ്ധ വേളയിൽ മണിപ്പൂരിൽ നടന്ന ഏറ്റവും രക്തരൂക്ഷിതമായ അധ്യായങ്ങളിലൊന്നിൽ നിന്ന് ഭൗതിക തെളിവുകളും വ്യക്തിപരമായ സാക്ഷ്യങ്ങളും കണ്ടെത്താനുള്ള രാജേശ്വറിന്റെ അന്വേഷണത്തെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമ. ഖനനങ്ങളിലൂടെയും അതിജീവിച്ചവരുടെ കഥകളിലൂടെയും, ദൈനംദിന ജീവിതത്തിൽ യുദ്ധം ചെലുത്തുന്ന മാനസിക ആഘാതത്തെ ഈ ഡോക്യുമെന്ററി പരിശോധിക്കുകയും അക്രമം സാംസ്കാരിക ചിന്തകളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ചോദ്യം ചെയ്യുകയും ചെയ്യുന്നു.



PC6: സോങ്സ് ഓഫ് ആദം, സ്കിൻ ഓഫ് യൂത്ത്
സോങ്സ് ഓഫ് ആദം:
1946-ലെ മെസൊപ്പൊട്ടേമിയയിൽ നടക്കുന്നതായി ചിത്രീകരിച്ച ഈ ചിത്രം, താൻ ഒരിക്കലും വളരില്ലെന്ന് തീരുമാനിക്കുന്ന 12 വയസ്സുള്ള ആദമിന്റെ കഥയാണ്. കുട്ടി തനിക്ക് ചുറ്റുമുള്ളവരെ കാലത്തിന്റെ തടയാനാവാത്ത ഗതിയെ നേരിടാൻ നിർബന്ധിക്കുന്നു. നിഷ്കളങ്കത, അനിവാര്യത, വൈകാരിക യാഥാർത്ഥ്യം എന്നിവയെക്കുറിച്ചുള്ള ഒരു കാവ്യാത്മക കഥ.
സ്കിൻ ഓഫ് യൂത്ത് :
1990-കളിൽ സൈഗോണിൽ നടക്കുന്ന ഈ ചിത്രം, ലിംഗ സ്ഥിരീകരണം തേടുന്ന ഒരു ട്രാൻസ്‌ജെൻഡർ ലൈംഗികത്തൊഴിലാളിയും അവളുടെ സ്വപ്നത്തെ പിന്തുണയ്ക്കാൻ ശ്രമിക്കുന്ന ഒരു ബോക്സറും തമ്മിലുള്ള പ്രക്ഷുബ്ധ പ്രണയത്തെ പര്യവേക്ഷണം ചെയ്യുന്നു. വ്യക്തിപരമായ പ്രതിസന്ധികൾ , അക്രമാസക്തമായ അധോലോക യാഥാർത്ഥ്യങ്ങൾ, അവരുടെ യഥാർത്ഥ സ്വത്വ ബോധം തിരിച്ചറിയാനുള്ള ദുർബലമായ പ്രതീക്ഷ എന്നിവയാൽ അവരുടെ പ്രണയം പരീക്ഷിക്കപ്പെടുന്നു.




****
Release ID:
2194398
| Visitor Counter:
6