എഡിറ്റിംഗ് ടേബിളിലൂടെ ഒരു യാത്ര: സിനിമയുടെ താളത്തിന് പിന്നിലെ കരവിരുത് തുറന്നുകാട്ടി എഡിറ്റർ ശ്രീകർ പ്രസാദ്
56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'ഫ്രം മൈൻഡ് ടു സ്‌ക്രീൻ: വിഷൻ ടു എക്സിക്യൂഷൻ - ആൻ എഡിറ്റിംഗ് വർക്ക്‌ഷോപ്പ്' എന്ന പേരിലുള്ള ഒരു ശില്പശാലയ്ക്ക് എഡിറ്റർ ശ്രീകർ പ്രസാദ് നേതൃത്വം നല്കി. ഏറ്റവും ശാന്തമെങ്കിലും സിനിമയുടെ നിർണ്ണായകമായ ഇടമായ എഡിറ്റിംഗ് ടേബിളിലേക്ക് അദ്ദേഹം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി. രംഗങ്ങൾക്ക് സന്തുലിതാവസ്ഥ ലഭിക്കുകയും കഥകൾ രൂപപ്പെടുകയും ചെയ്യുന്നത് എഡിറ്റിംഗ് ടേബിളിലാണ്. 650-ലധികം സിനിമകളിലൂടെയും 18 ഭാഷകളിലൂടെയും രൂപപ്പെടുത്തിയതാണ് അദ്ദേഹത്തിൻ്റെ സിനിമാ ചരിത്രം. കാലത്തിനും സംസ്കാരങ്ങൾക്കും എണ്ണമറ്റ എഡിറ്റ് റൂമുകൾക്കുമപ്പുറം കഥകളെ രൂപപ്പെടുത്തിയ അദ്ദേഹത്തിൻ്റെ നിശബ്ദ ജ്ഞാനത്തിന് വേദി സാക്ഷ്യം വഹിച്ചു. ആദ്യത്തെ കൂട്ടിച്ചേർക്കൽ മുതൽ അവസാനത്തെ കട്ട് വരെ ഒരു കഥയെ എത്തിക്കുന്ന തീരുമാനങ്ങളെക്കുറിച്ച് സൈകത് എസ് റേ മോഡറേറ്ററായ ഈ സെഷൻ ധാരണ നല്കി.
സെഷൻ ആരംഭിക്കുന്നതിന് മുമ്പ് രവി കൊട്ടാരക്കര മാസ്റ്റർ എഡിറ്ററായ ശ്രീകർ പ്രസാദിനെ ആദരിച്ചു. അദ്ദേഹത്തിൻ്റെ വിശാലമായ പ്രവർത്തനങ്ങളേയും "എന്ത് ചെയ്യരുത്" എന്നറിയാനുള്ള അദ്ദേഹത്തിൻ്റെ അതുല്യമായ കഴിവിനേയും പ്രശംസിച്ചു. ഒരു എഡിറ്ററുടെ അവബോധത്തിൻ്റെ യഥാർത്ഥ സത്ത എന്നാണ് അദ്ദേഹം ഈ ഗുണത്തെ വിശേഷിപ്പിച്ചത്.
നാല് പതിറ്റാണ്ട് നീണ്ട തൻ്റെ യാത്രയെക്കുറിച്ച് സംസാരിച്ച ശ്രീകർ പ്രസാദ്, എഡിറ്റിംഗിനെ കേവലമൊരു സാങ്കേതിക പരിശീലനമായി കാണുന്ന പൊതുധാരണയെ ചോദ്യം ചെയ്തുകൊണ്ടാണ് ആരംഭിച്ചത്. എഡിറ്റിംഗ് വികാരത്തിൽ അധിഷ്ഠിതമാണെന്നും ഓരോ കട്ടും പ്രേക്ഷകൻ എന്താണ് അനുഭവിക്കേണ്ടത് എന്ന് നിർദ്ദേശിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു എഡിറ്റർ കൈകാര്യം ചെയ്യേണ്ട അമിതമായ ഫൂട്ടേജിനെക്കുറിച്ച് സംസാരിച്ചപ്പോൾ, കഥയെ ഉദ്ദേശ്യബോധത്തോടെയും വ്യക്തതയോടെയും മുന്നോട്ട് കൊണ്ടുപോകുന്ന രീതിയിൽ അതിന് രൂപം നല്കാനുള്ള കഴിവാണ് യഥാർത്ഥ പരീക്ഷണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കാരണം ഒരു സിനിമയെ ഒരുമിച്ചു നിർത്തുന്നത് കഥയാണ്.
ശിൽപ്പശാലയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ച ഭാഗങ്ങളിൽ ഒന്നായിരുന്നു “ഒരു സിനിമ എഡിറ്റിംഗ് ടേബിളിലാണ് രൂപപ്പെടുന്നത്” എന്ന വ്യാപകമായ വിശ്വാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിശദീകരണം. വ്യക്തിഗത സീക്വൻസുകൾ തയ്യാറാക്കുന്നത് മുതൽ പരിവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ പൂർണ്ണമായ ആഖ്യാനത്തിന് രൂപം നല്കുന്നത് വരെയുള്ള ഒരു സിനിമ കൂട്ടിച്ചേർക്കുന്നതിൻ്റെ വിവിധ ഘട്ടങ്ങൾ അദ്ദേഹം വിവരിച്ചു. 1998-ൽ പുറത്തിറങ്ങിയ 'ദി ടെററിസ്റ്റ്' എന്ന ചിത്രത്തിലെ ക്ലിപ്പുകളിലൂടെ, നിശബ്ദത കഥപറച്ചിലിൻ്റെ ഒരു ഉപകരണമായി മാറിയതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ കണ്ടെത്തൽ പിന്നീട് 'വാനപ്രസ്ഥം' പോലുള്ള സിനിമകൾക്ക് രൂപം നല്കി. ഓരോ രംഗവും കാഴ്ചക്കാർക്ക് കട്ടുകൾ ശ്രദ്ധിക്കാൻ കഴിയാത്തത്ര തടസ്സമില്ലാതെ ഒഴുകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാന്തര ആഖ്യാനങ്ങളെക്കുറിച്ചും ബഹു-കഥാപാത്ര വഴികളെക്കുറിച്ചും സംസാരിച്ച അവസരത്തിൽ വൈകാരിക സന്തുലിതാവസ്ഥയുടെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. പ്രധാന കഥയിൽ നിന്ന് പ്രേക്ഷകർക്ക് ഒരിക്കലും ശ്രദ്ധ തെറ്റരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എഡിറ്റർക്ക് പലപ്പോഴും കഥാപാത്രത്തിൻ്റെ പ്രകടനത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും അത് പ്രദർശിപ്പിക്കുന്നതിലൂടെയല്ല മറിച്ച് മോശം പ്രകടനങ്ങളെ ശ്രദ്ധാപൂർവ്വം മറച്ചുവെച്ചുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു കഥാപാത്രം സത്യസന്ധമായ പെരുമാറ്റത്തിൽ നിന്ന് വ്യതിചലിക്കുകയോ നക്ഷത്രസമാനമായ ഒരു സാന്നിധ്യത്തിലേക്ക് വഴുതിവീഴുകയോ ചെയ്യുമ്പോൾ എഡിറ്റിംഗ് അത് സൗമ്യമായി തിരുത്തുകയും കഥാപാത്രത്തിൻ്റെ സമഗ്രത നിലനിർത്തുന്ന വിധത്തിൽ രംഗം രൂപപ്പെടുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷമ, വിമർശനങ്ങളോടുള്ള തുറന്ന സമീപനം, ഒരു രംഗത്തിൻ്റെ അവസാനം രൂപപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ചിന്തകളോടെ സെഷൻ അവസാനിക്കുമ്പോൾ, സിനിമയെ ഒരു സാമൂഹിക അഭിപ്രായമായും, ആവിഷ്കാരമായും, അവശേഷിപ്പിക്കുന്ന ഒരു കാൽപ്പാടായും ശ്രീകർ പ്രസാദ് വിശേഷിപ്പിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കഥപറച്ചിൽ കേവലം സൃഷ്ടി മാത്രമല്ല, അതൊരു സംഭാവനയാണ്.
ഒരു സിനിമ അതിൻ്റെ സത്യം കണ്ടെത്തുന്നത് എഡിറ്റിംഗിലൂടെയാണെന്നും കൂട്ടിച്ചേർക്കുന്നതിലൂടെയല്ല, മറിച്ച് തിരഞ്ഞെടുക്കുന്നതിലൂടെയും, പരിഷ്കരിക്കുന്നതിലൂടെയും, നിശബ്ദമായി ഒഴിവാക്കുന്നതിലൂടെയുമാണ് അതിന് രൂപം നല്കുന്നതെന്നും ശില്പശാല തെളിയിച്ചു.
SKY
****
रिलीज़ आईडी:
2194153
| Visitor Counter:
18
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Konkani
,
Manipuri
,
Bengali
,
Assamese
,
Tamil
,
Telugu
,
Kannada