പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2025-ലെ കബഡി ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ കബഡി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Posted On: 24 NOV 2025 8:11PM by PIB Thiruvananthpuram

2025-ലെ കബഡി ലോകകപ്പിൽ മികച്ച വിജയം നേടിയ ഇന്ത്യയുടെ വനിതാ കബഡി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“2025-ലെ കബഡി ലോകകപ്പ് നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നമ്മുടെ ഇന്ത്യൻ വനിതാ കബഡി ടീമിന് അഭിനന്ദനങ്ങൾ! അവർ അസാമാന്യമായ മനക്കരുത്തും വൈദഗ്ധ്യവും അർപ്പണബോധവും പ്രകടമാക്കി. അവരുടെ വിജയം അനവധി യുവാക്കൾക്കു കബഡിയിലേക്കു വരാനും വലിയ സ്വപ്നങ്ങൾ കാണാനും ഉയർന്ന ലക്ഷ്യങ്ങൾ നേടാനും പ്രചോദനമേകും.”

******

-AT-

(Release ID: 2193835) Visitor Counter : 7