പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭാവിക്ക് അനുയോജ്യമായ ഒരു സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്തുന്ന,​ഗവൺമെന്റിന്റെ പരിവർത്തനാത്മക തൊഴിൽ പരിഷ്കാരങ്ങളെ എടുത്തുകാണിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 24 NOV 2025 2:33PM by PIB Thiruvananthpuram

ഭാവിക്ക് അനുയോജ്യമായ ഒരു സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്ന, ​ഗവൺമെന്റിന്റെ പരിവർത്തനാത്മക തൊഴിൽ പരിഷ്കാരങ്ങളെ എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യ ഒരു വിശ്വസ്ത ആഗോള പങ്കാളിയായി ഉയർന്നുവരുന്നുവെന്ന് വീണ്ടും ഉറപ്പിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. 

നിയമപരമായി പാലിക്കേണ്ട വ്യവസ്ഥകൾ ലളിതമാക്കുകയും സ്ത്രീ തൊഴിലാളികളെ ശാക്തീകരിക്കുകയും ആഗോള മൂല്യ ശൃംഖലയിൽ ഭാരതത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഈ പരിഷ്കാരങ്ങളുടെ ദൂരവ്യാപകമായ സ്വാധീനത്തെക്കുറിച്ച് കേന്ദ്രമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ തൻ്റെ സമീപകാല ലേഖനത്തിൽ സൂചിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു:

"ഒരു വിശ്വസ്ത ആഗോള പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ ഉയർച്ചയെ ലോകം അംഗീകരിക്കുന്നു. ​ഗവൺമെന്റിന്റെ പുതിയ തൊഴിൽ പരിഷ്കാരങ്ങൾ ഭാവിക്ക് അനുയോജ്യമായ ഒരു സമ്പദ്‌വ്യവസ്ഥയോടുള്ള പ്രതിബദ്ധത, നിയമപരമായി പാലിക്കേണ്ട വ്യവസ്ഥകൾ ലളിതമാക്കൽ, സ്ത്രീ തൊഴിലാളികളെ ശാക്തീകരിക്കൽ, ആഗോള മൂല്യ ശൃംഖലയിൽ ഭാരതത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തൽ എന്നിവയാണ് പ്രതിഫലിപ്പിക്കുന്നത്!"

കേന്ദ്രമന്ത്രി ഡോ. @mansukhmandviya എഴുതിയ ഉൾക്കാഴ്ച നിറഞ്ഞ ലേഖനത്തിലൂടെ ഇതിനെക്കുറിച്ച് ചിന്തിക്കൂ."

***

AT


(Release ID: 2193584) Visitor Counter : 8