പ്രധാനമന്ത്രിയുടെ ഓഫീസ്
കാഴ്ചാപരിമിതിയുള്ള വനിതകൾക്കായുള്ള പ്രഥമ ടി20 ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
24 NOV 2025 12:07PM by PIB Thiruvananthpuram
കാഴ്ചാപരിമിതിയുള്ള വനിതകൾക്കായുള്ള പ്രഥമ ടി20 ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പരമ്പരയിലുടനീളം തോൽവിയറിയാതെ തുടർന്ന ടീമിന്റെ ശ്രദ്ധേയമായ നേട്ടത്തെ പ്രധാനമന്ത്രി പ്രശംസിച്ചു, കഠിനാധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ദൃഢനിശ്ചയത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഓരോ കളിക്കാരും യഥാർത്ഥ ചാമ്പ്യനാണെന്നും അവരുടെ അർപ്പണബോധം രാജ്യത്തിന് മഹത്വം നേടിത്തന്നിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
“കാഴ്ചാപരിമിതിയുള്ള വനിതകൾക്കായുള്ള പ്രഥമ ടി20 ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചതിന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ! പരമ്പരയിൽ അവർ തോൽവിയറിയാതെ തുടർന്നുവെന്നതാണ് കൂടുതൽ പ്രശംസനീയം. ഇത് തീർച്ചയായും ഒരു ചരിത്ര കായിക നേട്ടമാണ്, കഠിനാധ്വാനത്തിന്റെയും ടീം വർക്കിന്റെയും ദൃഢനിശ്ചയത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ്. ഓരോ കളിക്കാരും ഒരു ചാമ്പ്യനാണ്! ടീമിന്റെ ഭാവി പരിശ്രമങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും. ഈ നേട്ടം വരും തലമുറകൾക്ക് പ്രചോദനമാകും. ”
***
AT
(रिलीज़ आईडी: 2193471)
आगंतुक पटल : 23
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada