പ്രധാനമന്ത്രിയുടെ ഓഫീസ്
2025 ലെ ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ അസാധാരണ പ്രകടനവും റെക്കോർഡ് നേട്ടവും കൈവരിച്ച ഇന്ത്യൻ കായികതാരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Posted On:
24 NOV 2025 12:06PM by PIB Thiruvananthpuram
2025 ലെ ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ അസാധാരണ പ്രകടനവും റെക്കോർഡ് നേട്ടവും കൈവരിച്ച ഇന്ത്യൻ കായികതാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒമ്പത് സ്വർണ്ണം ഉൾപ്പെടെ 20 മെഡലുകളുടെ അഭൂതപൂർവമായ നേട്ടം കായികതാരങ്ങൾ നാട്ടിലേക്ക് കൊണ്ടുവന്നുവെന്നും ഇത് ഇന്ത്യൻ ബോക്‌സിംഗിന് ഒരു ചരിത്ര നേട്ടമാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ ബോക്‌സർമാരുടെ ദൃഢനിശ്ചയം, സ്ഥിരോത്സാഹം, അക്ഷീണ മനോഭാവം എന്നിവയാണ് ഈ വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
'എക്സി'ൽ ശ്രീ മോദി പറഞ്ഞു:
“2025 ലെ ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ നമ്മുടെ പ്രതിഭാശാലികളായ കായികതാരങ്ങൾ അസാധാരണവും റെക്കോർഡ് ഭേദിക്കുന്നതുമായ പ്രകടനം കാഴ്ചവെച്ചു! 9 സ്വർണ്ണം ഉൾപ്പെടെ അഭൂതപൂർവമായ 20 മെഡലുകൾ അവർ നാട്ടിലേക്ക് കൊണ്ടുവന്നു. ഈ നേട്ടം നമ്മുടെ ബോക്‌സർമാരുടെ ദൃഢനിശ്ചയവും സ്ഥിരോത്സാഹവും കാരണമാണ്. അവർക്ക് അഭിനന്ദനങ്ങൾ. മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും.”
***
AT
(Release ID: 2193468)
Visitor Counter : 8