പനജിയിൽ 56-ാമത് ഐഎഫ്എഫ്ഐയ്ക്ക് കാർണിവൽ ശൈലിയിൽ ഗംഭീര ഘോഷയാത്രയോടെ ചരിത്രത്തുടക്കം
56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFI 2025) പനജിയിൽ ഗംഭീര ഘോഷയാത്രയോടെ തുടക്കമായി. മേളയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഉത്തരമൊരു ഘോഷയാത്ര നടക്കുന്നത്.നവംബർ 20 ന് നടന്ന ഘോഷയാത്രയിൽ ചലച്ചിത്ര നിർമ്മാണ സ്ഥാപനങ്ങൾ,മേളയുടെ ഭാഗമാകുന്ന സംസ്ഥാനങ്ങൾ, സാംസ്കാരിക സംഘങ്ങൾ എന്നിവയിൽ നിന്നുള്ള ഫ്ലോട്ടുകൾ അണിനിരന്നു. പഴയ ഗോവ മെഡിക്കൽ കോളേജ് പരിസരത്തു നിന്ന് കലാ അക്കാദമിയിലേക്ക് നീങ്ങിയ ഈ ഘോഷയാത്ര നഗരത്തിലെ ഡിബി റോഡിനെ ഊർജ്ജസ്വലമായ ഒരു സാംസ്കാരിക ഇടനാഴിയാക്കി മാറ്റി. ഗോവ ഗവൺമെന്റ് അവതരിപ്പിച്ച 12 എണ്ണം ഉൾപ്പെടെ രണ്ട് ഡസനിലധികം നിശ്ചല ദൃശ്യങ്ങൾ ഇന്ത്യയുടെ ചരിത്ര പൈതൃകം, ആനിമേഷൻ, പ്രാദേശിക സ്വത്വം എന്നിവ പ്രതിഫലിപ്പിക്കുന്ന ആശയങ്ങൾ പ്രദർശിപ്പിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ നിർമ്മിച്ച ആവേശകരമായ നാടോടി നൃത്ത കലാരൂപം "ഭാരത് ഏക് സൂർ" ആയിരുന്നു പ്രധാനാകർഷണം.ഇതിൽ 100-ലധികം കലാകാരന്മാർ പരമ്പരാഗത നൃത്തങ്ങൾ അവതരിപ്പിച്ചു, ഛോട്ടാ ഭീം, മോട്ടു പട്‌ലു, ബിട്ടു ബഹാനെബാസ് തുടങ്ങിയ പ്രിയപ്പെട്ട ആനിമേറ്റഡ് കഥാപാത്രങ്ങൾ അവതരണത്തിന്റെ ഭാഗമായത് കാണികളുടെ ആവേശം വർദ്ധിപ്പിച്ചു .
പനജിയിലുടനീളം ഒരു കാർണിവൽ സമാന അന്തരീക്ഷം സൃഷ്ടിച്ച ഘോഷയാത്ര, ചലച്ചിത്രമേള ഉദ്ഘാടനത്തെ അടച്ചിട്ട ചുമരുകൾക്കുള്ളിലെ ചടങ്ങിനുപകരം എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പൊതു ആഘോഷമാക്കി മാറ്റി. ഫ്ലോട്ടുകൾ, സാംസ്കാരിക പ്രകടനങ്ങൾ, തത്സമയ സംഗീതം എന്നിവ കാണാൻ ആയിരക്കണക്കിന് നാട്ടുകാരും വിനോദസഞ്ചാരികളും പ്രതിനിധികളും തെരുവുകളിൽ അണിനിരന്നു. ചലച്ചിത്രമേളയുടെ ഇന്നുവരെയുള്ള ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഉദ്ഘാടനങ്ങളിൽ ഒന്നായി ഇത് മാറി. ഗോവയുടെ കാർണിവൽ ആവേശത്തെ മേളയുടെ ചലച്ചിത്ര ഗാംഭീര്യവുമായി വിജയകരമായി ഈ പരിപാടിയിൽ സംയോജിപ്പിച്ചു.ഇത് ഒമ്പത് ദിവസത്തെ ചലച്ചിത്ര ആഘോഷത്തിന് ഊർജ്ജസ്വലമായ ഒരു ആവേശ സ്വരം പകർന്നിട്ടുണ്ട്.










SKY
***
Release ID:
2192409
| Visitor Counter:
5