ആഘോഷപൂർവ്വമായ ഉദ്ഘാടന ചടങ്ങോടെ വേവ്സ് ഫിലിം ബസാറിന് ഗോവയിൽ തുടക്കമായി
ദക്ഷിണേഷ്യയിലെ ആഗോള ചലച്ചിത്ര വിപണിയായ വേവ്സ് ഫിലിം ബസാറിന് ഗോവയിലെ പൻജിമിലുള്ള മാരിയട്ട് റിസോർട്ടിൽ ഇന്ന് തുടക്കമായി. നേതാക്കൾ, നയരൂപകർത്താക്കൾ, ചലച്ചിത്ര പ്രവർത്തകർ, ആഗോള പ്രതിനിധികൾ എന്നിവരുടെ വിശിഷ്ട സദസ്സ് പങ്കെടുത്ത പ്രചോദനാത്മകമായ ഉദ്ഘാടന ചടങ്ങോടെയാണ് വേവ്‌സ് ഫിലിം ബസാര്‍ ആരംഭിച്ചത്. ഇന്ത്യയുടെ അഭിമാനകരമായ അന്താരാഷ്ട്ര ചലച്ചിത്രമേളയോടൊപ്പം വർഷന്തോറും നടക്കുന്ന ബസാറിൻ്റെ 19-ാമത് പതിപ്പ് ഇപ്പോൾ വേവ്സ് ഫിലിം ബസാർ എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു. ചലച്ചിത്ര പ്രവർത്തകർ, നിർമ്മാതാക്കൾ, സെയിൽസ് ഏജൻ്റുമാർ, ഫെസ്റ്റിവൽ പ്രോഗ്രാമർമാർ, വിതരണക്കാർ എന്നിവർക്ക് ക്രിയാത്മകവും സാമ്പത്തികവുമായ പങ്കാളിത്തം തേടുന്നതിനുള്ള ഒരു ആഗോള സംഗമ വേദിയായി ഇത് പ്രവർത്തിക്കും. ഈ ചലച്ചിത്ര വിപണി 2025 നവംബർ 20 മുതൽ 24 വരെ നടക്കും.

ഐഎഫ്എഫ്ഐ ആഘോഷങ്ങളുടെ സ്വാഭാവികവും ഉചിതവുമായ തുടക്കമാണ് വേവ്സ് ഫിലിം ബസാറെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ വിശേഷിപ്പിച്ചു. ചലച്ചിത്ര പ്രദർശനങ്ങൾ, മാസ്റ്റർ ക്ലാസുകൾ, സാങ്കേതികവിദ്യയുടെ പ്രദർശനങ്ങൾ എന്നിവയുടെ ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥയെന്ന് ഇതിനെ വിശേഷിപ്പിച്ച അദ്ദേഹം കലയെ വാണിജ്യമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രിയുടെ ദർശനവുമായി വേവ്സിൻ്റെ പുതിയ പതിപ്പ് എങ്ങനെ യോജിക്കുന്നുവെന്നും എടുത്തുപറഞ്ഞു.

ചലച്ചിത്ര നിർമ്മാതാക്കൾക്കുള്ള ലോകത്തിലെ ആദ്യത്തെ ഇ-മാർക്കറ്റ്‌പ്ലേസ് അദ്ദേഹം എടുത്തു കാണിച്ചു. വേവ്സ്, സ്രഷ്ടാക്കളേയും രാജ്യങ്ങളേയും ബന്ധിപ്പിക്കുകയും അതുവഴി ആഗോള സഹകരണത്തിനുള്ള ഒരു സംഗമസ്ഥാനമായി ഇന്ത്യ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്യൂറേറ്റഡ് പ്രോജക്ടുകൾ, ക്യാഷ് ഗ്രാൻ്റുകൾ, ഘടനാപരമായ പ്രതികരണ പ്രക്രിയകൾ എന്നിവയുടെ വിശാലമായ ശ്രേണിയേക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അതേസമയം ഇന്ത്യയുടെ ആദ്യത്തെ എഐ ഫിലിം ഫെസ്റ്റിവലും ഹാക്കത്തോണും ചലച്ചിത്ര സാങ്കേതികവിദ്യയുടെ

മേളയുടെ ആദ്യ പതിപ്പ് മുതൽ സംഘാടകർ പുലർത്തുന്ന പ്രതിബദ്ധതയേയും സ്ഥിരതയേയും റിപ്പബ്ലിക് ഓഫ് കൊറിയയുടെ ദേശീയ നിയമനിർമ്മാണ സഭാംഗം ശ്രീമതി ജെയ്‌വോൺ കിം അഭിനന്ദിച്ചു. ഇന്ത്യയും കൊറിയയും തമ്മിലുള്ള സജീവ സഹകരണത്തിനുള്ള പ്രതീക്ഷ പ്രകടിപ്പിച്ച അവർ ഹൃദയസ്പർശിയായ രീതിയിൽ വന്ദേമാതരം ആലപിക്കുകയും സദസ്സിൽ നിന്ന് ഊഷ്മളമായ കരഘോഷവും ആദരവും ഏറ്റുവാങ്ങുകയും ചെയ്തു.

ചലച്ചിത്ര നിർമ്മാണത്തിൻ്റെ ആഗോള കേന്ദ്രമായി ഇന്ത്യ ഉയർന്നുവരണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ബസാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സ്രഷ്ടാക്കൾക്കും നിർമ്മാതാക്കൾക്കും ഇടയിലുള്ള പാലമെന്ന് ബസാറിനെ വിശേഷിപ്പിച്ച അദ്ദേഹം യുവ ശബ്ദങ്ങളേയും പുതിയ കഥാകൃത്തുക്കളേയും ശാക്തീകരിക്കുന്നതിനുള്ള ഈ വേദിയെ പ്രശംസിക്കുകയും ചെയ്തു. ഈ വർഷം 124 പുതിയ സ്രഷ്ടാക്കൾ ബസാറിൽ പങ്കെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടുകയും ഇന്ത്യൻ സംസ്കാരവും ഉള്ളടക്കവും ലോകമെമ്പാടും എത്തിക്കുന്നതിൽ ഇതിനുള്ള പങ്ക് ഉറപ്പിക്കുകയും ചെയ്തു. അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത് ചടങ്ങിൽ നന്ദി പ്രസംഗം നടത്തി.

ഐഎഫ്എഫ്ഐ ഫെസ്റ്റിവൽ ഡയറക്ടറും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവുമായ ശേഖർ കപൂർ, അഭിനേതാക്കളായ ശ്രീ നന്ദമുരി ബാലകൃഷ്ണ, ശ്രീ അനുപം ഖേർ, വേവ്സ് ബസാറിൻ്റെ ഉപദേഷ്ടാവായ ജെറോം പൈലാർഡ്, ഓസ്‌ട്രേലിയൻ ചലച്ചിത്ര സംവിധായകൻ ഗാർത്ത് ഡേവിസ്, എൻഎഫ്‌ഡിസി മാനേജിംഗ് ഡയറക്ടർ ശ്രീ പ്രകാശ് മഗ്ദും എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഈ വർഷത്തെ പരിപാടിയിലെ സർഗ്ഗാത്മകതയുടേയും വ്യവസായ നേതൃത്വത്തിൻ്റേയും ചലനാത്മകമായ സംഗമത്തെ ഇവർ പ്രതീകപ്പെടുത്തി.
***
Release ID:
2192219
| Visitor Counter:
7
Read this release in:
Punjabi
,
Telugu
,
Khasi
,
English
,
Urdu
,
Konkani
,
Marathi
,
हिन्दी
,
Gujarati
,
Tamil
,
Kannada