പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബിഹാറിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 20 NOV 2025 1:41PM by PIB Thiruvananthpuram

ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. വർഷങ്ങളോളം നല്ല ഭരണം കാഴ്ചവെച്ച, പരിചയസമ്പന്നനായ ഒരു ഭരണാധികാരിയാണ് ശ്രീ നിതീഷ് കുമാർ എന്നും മുന്നോട്ടുള്ള കാലയളവിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ബിഹാറിന്റെ ഉപമുഖ്യമന്ത്രിമാരായി സ്ഥാനമേറ്റ ശ്രീ സാമ്രാട്ട് ചൗധരിയെയും ശ്രീ വിജയ് സിൻഹയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനങ്ങളെ സേവിക്കുന്നതിൽ ഇരു നേതാക്കളും താഴെത്തട്ടിൽ വ്യാപകമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവർക്ക് എല്ലാവിധ ആശംസകളും നേർന്നു.

ബിഹാർ ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവർക്കും ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ബിഹാറിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന സമർപ്പിതരായ നേതാക്കളുള്ള ഒരു അത്ഭുതകരമായ ടീമാണിതെന്നും അവർക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'എക്സി'ൽ പ്രധാനമന്ത്രി കുറിച്ചു ;

"ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാർ ജിക്ക് അഭിനന്ദനങ്ങൾ. വർഷങ്ങളോളം നല്ല ഭരണം കാഴ്ചവെച്ച പരിചയസമ്പന്നനായ ഒരു ഭരണാധികാരിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള കാലയളവിൽ എന്റെ ആശംസകൾ.

“श्री नीतीश कुमार जी को बिहार के मुख्यमंत्री पद की शपथ लेने पर बहुत-बहुत बधाई। वे एक कुशल और अनुभवी प्रशासक हैं। राज्य में सुशासन का उनका शानदार ट्रैक रिकॉर्ड रहा है। नए कार्यकाल के लिए उन्हें मेरी हार्दिक शुभकामनाएं!

@NitishKumar"


"ബിഹാറിന്റെ  ഉപമുഖ്യമന്ത്രിമാരായ ശ്രീ സാമ്രാട്ട് ചൗധരി ജിക്കും ശ്രീ വിജയ് സിൻഹ ജിക്കും അഭിനന്ദനങ്ങൾ. ജനങ്ങളെ സേവിക്കുന്നതിൽ രണ്ട് നേതാക്കളും താഴെത്തട്ടിൽ വ്യാപകമായി പ്രവർത്തിച്ചിട്ടുണ്ട്. അവർക്ക് എല്ലാവിധ ആശംസകളും.

“श्री सम्राट चौधरी जी और श्री विजय सिन्हा जी को बिहार के उप मुख्यमंत्री बनने पर ढेरों बधाई। जमीनी स्तर पर दोनों नेताओं के पास जनसेवा का लंबा अनुभव है। उन्हें भी मेरी बहुत-बहुत शुभकामनाएं!

@samrat4bjp

@VijayKrSinhaBih"

 

“बिहार सरकार में मंत्रियों के रूप में शपथ लेने वाले सभी साथियों को मेरी हार्दिक बधाई। समर्पित नेताओं की यह एक ऐसी शानदार टीम है, जो बिहार को नई ऊंचाइयों पर ले जाएगी। उन सभी को मेरी ढेरों शुभकामनाएं!”

 

 


"ബിഹാർ  ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവർക്കും എന്റെ ആശംസകൾ. ബിഹാറിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന സമർപ്പിത നേതാക്കളുള്ള ഒരു അത്ഭുതകരമായ ടീമാണിത്. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു."

***

AT


(Release ID: 2192069) Visitor Counter : 12