പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആഗോള കാലാവസ്ഥാ ധനകാര്യം പുനർരൂപകൽപ്പന ചെയ്യാനുള്ള ഇന്ത്യയുടെ അവസരം എടുത്തുകാണിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 18 NOV 2025 12:48PM by PIB Thiruvananthpuram

ആഗോള കാലാവസ്ഥാ ധനകാര്യം കൂടുതൽ സുതാര്യതയോടെയും പൊതു മാനദണ്ഡങ്ങളിലൂടെയും പുനർരൂപകൽപ്പന ചെയ്യാനുള്ള ശക്തമായ അവസരമുണ്ടെന്ന് എടുത്തുകാണിക്കുന്ന കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്ത്യയുടെ കരട് കാലാവസ്ഥാ ധനകാര്യ വർഗ്ഗീകരണവും വർദ്ധിച്ചുവരുന്ന ആഭ്യന്തര ഹരിത ധനസഹായവും ഭാവിയിൽ കൂടുതൽ ഫലപ്രദമായ ഒരു ആഗോള രൂപഘടനയ്‌ക്ക്‌  മാർഗ്ഗനിർദ്ദേശം നൽകാൻ കഴിയുന്ന പ്രായോഗിക നേതൃത്വത്തിന്റെ  ഉദാഹരണങ്ങളായി ലേഖനം ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രമന്ത്രി എഴുതിയ ലേഖനത്തിന് മറുപടിയായി ശ്രീ മോദി കുറിച്ചു ;

“ആഗോള കാലാവസ്ഥാ ധനകാര്യം കൂടുതൽ സുതാര്യതയോടെയും പൊതു മാനദണ്ഡങ്ങളിലൂടെയും പുനർരൂപകൽപ്പന ചെയ്യാനുള്ള ശക്തമായ അവസരമുണ്ടെന്ന് കേന്ദ്രമന്ത്രി @byadavbjp ലേഖനത്തിൽ  എടുത്തുകാണിക്കുന്നു.

ഇന്ത്യയുടെ കരട് കാലാവസ്ഥാ ധനകാര്യ വർഗ്ഗീകരണവും വർദ്ധിച്ചുവരുന്ന ആഭ്യന്തര ഹരിത ധനസഹായവും ഭാവിയിൽ കൂടുതൽ ഫലപ്രദമായ ഒരു ആഗോള രൂപഘടനയ്‌ക്ക്‌  മാർഗ്ഗനിർദ്ദേശം നൽകാൻ കഴിയുന്ന പ്രായോഗിക നേതൃത്വത്തിന്റെ  ഉദാഹരണങ്ങളായി അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.”

*****

AT

(Release ID: 2191392) Visitor Counter : 9