കൃഷി മന്ത്രാലയം
azadi ka amrit mahotsav

കരട് വിത്ത് ബിൽ 2025ൽ സർക്കാർ പൊതുജനാഭിപ്രായം തേടുന്നു

Posted On: 13 NOV 2025 2:48PM by PIB Thiruvananthpuram

കാലികമായ കാർഷിക, നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഇന്ത്യാ ഗവൺമെൻ്റിൻ്റെ കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൃഷി-കർഷകക്ഷേമ വകുപ്പ് (DA&FW), കരട് വിത്ത് ബിൽ 2025 തയ്യാറാക്കിയിട്ടുണ്ട്. നിലവിലുള്ള 1966 ലെ വിത്ത് നിയമത്തിനും 1983 ലെ വിത്ത് (നിയന്ത്രണ) ഉത്തരവിനും പകരമായാണ് നിർദ്ദിഷ്ട നിയമ നിർമ്മാണം.

വിപണിയിൽ ലഭ്യമായ വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കുക, ഉയർന്ന നിലവാരമുള്ള വിത്തുകൾ കുറഞ്ഞ ചെലവിൽ കർഷകർക്ക് ലഭ്യമാക്കുക, ഗുണനിലവാരമില്ലാത്തതും വ്യാജവുമായ വിത്തുകളുടെ വിൽപ്പന തടയുക, കർഷകരെ നഷ്ടത്തിൽ നിന്ന് കരകയറ്റുക, നൂതനാശയങ്ങളും ആഗോള വിത്തിനങ്ങളിലേക്കുള്ള പ്രാപ്യതയും പ്രോത്സാഹിപ്പിക്കുന്നതിനായി വിത്ത് ഇറക്കുമതി ഉദാരമാക്കുക, കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുക, വിത്ത് വിതരണ ശൃംഖലകളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നിവയാണ് കരട് വിത്ത് ബിൽ 2025, ലക്ഷ്യമിടുന്നത്.

നിയമനിർവ്വഹണ മേഖലകളിൽ, ലഘുവായ കുറ്റകൃത്യങ്ങളെ ക്രിമിനൽ കുറ്റമല്ലാതാക്കാനും തദ്വാരാ ബിസിനസ്സ് സുഗമമാക്കുന്നതിനും അനുവർത്തന ഭാരം ലഘൂകരിക്കുന്നതിനും ഗുരുതര നിയമ ലംഘനങ്ങൾക്ക് ഫലപ്രദമായി ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ വ്യവസ്ഥകൾ കരട് ബിൽ നിർദ്ദേശിക്കുന്നു.

നിയമനിർമ്മാണത്തിന് മുമ്പുള്ള കൂടിയാലോചന പ്രക്രിയയുടെ ഭാഗമായി,  വിത്ത് ബിൽ 2025ൻ്റെ കരടും നിർദ്ദിഷ്ട ഫീഡ്‌ബാക്ക് ഫോർമാറ്റും മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://agriwelfare.gov.in-ൽ ലഭ്യമാണ്.

കരട് ബില്ലിനെയും അതിലെ വ്യവസ്ഥകളെയും സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ പൊതുജനങ്ങളടക്കം ബന്ധപ്പെട്ട എല്ലാവരെയും ക്ഷണിക്കുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും jsseeds-agri[at]gov[dot]in എന്ന വിലാസത്തിലേക്ക് ഇമെയിൽ മുഖേന സമർപ്പിക്കാവുന്നതാണ്.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 2025 ഡിസംബർ 11-ന് മുമ്പ് എംഎസ് വേഡ്, പിഡിഎഫ് ഫോർമാറ്റുകളിൽ സമർപ്പിക്കാവുന്നതാണ്. (ഫോർമാറ്റ് താഴെ നൽകിയിട്ടുണ്ട്).

 

കരട് വിത്ത് ബിൽ 2025 ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്കുചെയ്യുക.

Format of Comments and Suggestions

Name and Designation of the person

 

Contact Details

Address, E-mail, Mobile

 

Name of the Organisation/Agency (If any associated)

 

Contact Details

Address, E-mail, Mobile

 

 Part-B Comments/ Suggestions

 

S. No.

Section

Issue 

Comments /Suggestions

 

 

 

 

 

 

 

 

 

 

 

 

 

*****

 

 

 

 


(Release ID: 2189850) Visitor Counter : 6