പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഭൂട്ടാൻ്റെ നാലാമത്തെ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും ആഗോള സമാധാന പ്രാർത്ഥനാ ഉത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു

Posted On: 12 NOV 2025 9:54AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിമ്പുവിൽ വെച്ച് ഭൂട്ടാൻ്റെ നാലാമത്തെ രാജാവായ ജിഗ്മേ സിംഗ്യേ വാങ്ചുകുമായി കൂടിക്കാഴ്ച നടത്തി.

നാലാമത്തെ രാജാവിൻ്റെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന് ആശംസകൾ നേരുകയും അദ്ദേഹത്തിന്റെ ആയുരാരോ​ഗ്യത്തിനും ക്ഷേമത്തിനും ഇന്ത്യാ ​ഗവൺമെന്റിൻ്റെയും ജനങ്ങളുടെയും ആശംസകളും പ്രാർത്ഥനകളും അറിയിക്കുകയും ചെയ്തു. ഇന്ത്യ-ഭൂട്ടാൻ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വത്തിനും ഉപദേശങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ചകൾ നടത്തി. ഈ സന്ദർഭത്തിൽ, ഇരു രാജ്യങ്ങളിലെയും ജനങ്ങളെ കൂടുതൽ അടുപ്പിക്കുന്ന, പങ്കിട്ട ആത്മീയ-സാംസ്കാരിക ബന്ധങ്ങളെ കുറിച്ച് അവർ അടിവരയിട്ടു.

ഭൂട്ടാൻ രാജാവിനും ഭൂട്ടാൻ്റെ നാലാമത്തെ രാജാവിനും ഭൂട്ടാൻ പ്രധാനമന്ത്രിക്കും ഒപ്പം തിമ്പുവിലെ ആഗോള സമാധാന പ്രാർത്ഥനാ ഉത്സവത്തിൻ്റെ ഭാഗമായി ചാങ്‌ലിമിതാങ് സ്റ്റേഡിയത്തിൽ നടന്ന കാലചക്ര പ്രതിഷ്ഠാപന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു. ഭൂട്ടാനിലെ മുഖ്യ മഠാധിപതിയായ ജെ ഖെൻപോയാണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്.

***

SK


(Release ID: 2189065) Visitor Counter : 10