പ്രധാനമന്ത്രിയുടെ ഓഫീസ്
ബുദ്ധഭഗവാന്റെ തിരുശേഷിപ്പുകൾക്ക് നൽകിയ ഭക്ത്യാദരപൂർവ്വമായ സ്വീകരണത്തിന് ഭൂട്ടാനിലെ ജനങ്ങൾക്കും നേതൃത്വത്തിനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു
प्रविष्टि तिथि:
09 NOV 2025 3:43PM by PIB Thiruvananthpuram
ഇന്ത്യയിൽ നിന്നുള്ള ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾക്ക് ഭക്ത്യാദരപൂർവ്വമായ സ്വീകരണം നൽകിയ ഭൂട്ടാനിലെ ജനങ്ങൾക്കും നേതൃത്വത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു.
ഈ തിരുശേഷിപ്പുകൾ സമാധാനം, കാരുണ്യം, ഐക്യം എന്നിവയുടെ കാലാതീതമായ സന്ദേശത്തിന്റെ പ്രതീകങ്ങളാണെന്ന് ശ്രീ മോദി പറഞ്ഞു. "ബുദ്ധഭഗവാന്റെ പ്രബോധനങ്ങൾ ഇരു രാജ്യങ്ങളും പങ്കുവെക്കുന്ന നമ്മുടെ ആത്മീയ പൈതൃകത്തെ ബന്ധിപ്പിക്കുന്ന പവിത്രമായ കണ്ണിയാണ്," ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു :
"ഇന്ത്യയിൽ നിന്നുള്ള ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾക്ക് ഭക്ത്യാദരപൂർവ്വമായ സ്വീകരണം നൽകിയ ഭൂട്ടാനിലെ ജനങ്ങൾക്കും നേതൃത്വത്തിനും ഹൃദയംഗമമായ അഭിനന്ദനം.
ഈ തിരുശേഷിപ്പുകൾ സമാധാനം, കാരുണ്യം, ഐക്യം എന്നിവയുടെ കാലാതീതമായ സന്ദേശത്തെ പ്രതീകവൽക്കരിക്കുന്നു. ബുദ്ധഭഗവാന്റെ പ്രബോധനങ്ങൾ നമ്മുടെ ഇരു രാജ്യങ്ങളും പങ്കുവെക്കുന്ന ആത്മീയ പൈതൃകത്തെ ബന്ധിപ്പിക്കുന്ന പവിത്രമായ കണ്ണിയാണ്.
https://facebook.com/share/p/16kev8w8rv/?mibextid=wwXIfr
@tsheringtobgay
-SK-
(रिलीज़ आईडी: 2188027)
आगंतुक पटल : 29
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada