പ്രധാനമന്ത്രിയുടെ ഓഫീസ്
കേന്ദ്ര സായുധ പൊലീസ് സേനകളുടെയും സംസ്ഥാന പൊലീസ് സേനകളുടെയും കഴിവും ധൈര്യവും പ്രദർശിപ്പിച്ച പ്രൗഢഗംഭീരമായ ഏകതാ പരേഡിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
Posted On:
31 OCT 2025 7:32PM by PIB Thiruvananthpuram
കേന്ദ്ര സായുധപൊലീസ് സേനകൾക്കും (CAPF) സംസ്ഥാന പൊലീസ് സേനകൾക്കും കഴിവും ധൈര്യവും പ്രകടിപ്പിക്കാനുള്ള മഹത്തായ അവസരമായിരുന്നു ഏകതാപരേഡെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആയോധനകലകളിലും ആയുധരഹിത പോരാട്ടത്തിലും വനിതാ ഉദ്യോഗസ്ഥർ നടത്തിയ ശ്രദ്ധേയമായ പ്രകടനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, നാരീശക്തിയുടെ സവിശേഷമായ പങ്കാളിത്തവും എടുത്തുപറഞ്ഞു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“കേന്ദ്ര സായുധ പൊലീസ് സേനകൾക്കും (CAPF) സംസ്ഥാന പൊലീസ് സേനകൾക്കും കഴിവും ധൈര്യവും പ്രകടിപ്പിക്കാനുള്ള മഹത്തായ അവസരമായിരുന്നു ഏകതാ പരേഡ്. നമ്മുടെ നാരീശക്തിയുടെ ഊർജസ്വലമായ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. വനിതാ ഉദ്യോഗസ്ഥർ ആയോധന കലകളിലും ആയുധരഹിത പോരാട്ട പ്രകടനങ്ങളിലും പ്രാവീണ്യം തെളിയിച്ചു.”
The Ekta Parade was a grand occasion for the Central Armed Police Forces (CAPFs) and State Police forces to showcase their skills and courage. Equally noteworthy was the vibrant participation of our Nari Shakti. Women personnel demonstrated martial arts and unarmed combat drills. pic.twitter.com/htzVK2GLAj
— Narendra Modi (@narendramodi) October 31, 2025
***
SK
(Release ID: 2185014)
Visitor Counter : 4