വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയിലെ മാധ്യമ-സാങ്കേതിക സംരംഭകരുടെ ഭാവി രൂപകൽപനക്ക് ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബായ ടി-ഹബ്ബുമായി സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്ലാറ്റ്‌ഫോമായ വേവ്എക്സ് കൈകോർക്കുന്നു
Posted On:
28 OCT 2025 7:44PM by PIB Thiruvananthpuram
ഇന്ത്യയുടെ സർഗ്ഗാത്മകവും ഉള്ളടക്ക അധിഷ്ഠിതവുമായ മാധ്യമ-സാങ്കേതിക സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്ലാറ്റ്‌ഫോമായ വേവ്എക്സ്, ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബായ ടി-ഹബ്ബുമായി ധാരണാപത്രം (MoU) ഒപ്പുവച്ചു.
വേവ്എക്സും ടി-ഹബ്ബും തമ്മിലുള്ള ധാരണാപത്രം വേവ്എക്സിൻ്റേയും ടി-ഹബ്ബിൻ്റേയും സി.ഇ.ഒ.മാർ ഔദ്യോഗികമായി ഒപ്പുവെച്ച് കൈമാറി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, തെലങ്കാന സർക്കാരിൻ്റെ വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻസ് വകുപ്പ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ, മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ഇന്ത്യയുടെ AVGC-XR (ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖല ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായി ഉയർന്നുവരുകയാണെന്നും ചടങ്ങിൽ സംസാരിച്ച വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പറഞ്ഞു. സ്റ്റാർട്ടപ്പുകളെ വളർത്തുന്നതിനും മീഡിയ, വിനോദം, യാഥാർഥ്യാനുഭവ സാങ്കേതികവിദ്യ എന്നിവയിലെ സ്രഷ്ടാക്കളെ ശാക്തീകരിക്കുന്നതിനുമുള്ള ഒരു ദേശീയ ആക്സിലറേറ്റർ പ്ലാറ്റ്‌ഫോമായാണ് വേവ്എക്സ് വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൃഷ്ടിപരമായ സംരംഭകത്വത്തിനായി രാജ്യവ്യാപകമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ വേവ്എക്സും ടി-ഹബ്ബും തമ്മിലുള്ള പങ്കാളിത്തം സഹായിക്കുമെന്ന് തെലങ്കാന സർക്കാരിൻ്റെ വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻസ് വകുപ്പ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ പറഞ്ഞു. വ്യക്തിഗത പങ്കാളികളിൽ നിന്ന് സംഘടിത ബിസിനസ് യൂണിറ്റുകളിലേക്ക് മാറുന്നതിന് യുവ സ്രഷ്ടാക്കളെ ഇത് സഹായിക്കുമെന്നും ആഗോളതലത്തിൽ വളരാൻ അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഘടനാപരമായ ഇൻകുബേഷൻ, മാർഗദർശനം, അടിസ്ഥാന സൗകര്യങ്ങളിലേക്കും നെറ്റ്‌വർക്കുകളിലേക്കുമുള്ള പ്രവേശനം എന്നിവ നല്കുന്നതിലൂടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഈ സഹകരണം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി-ഹബ്ബ് പ്രധാന പങ്കാളി സ്ഥാപനമെന്ന നിലയിൽ പിന്തുണയ്ക്കുന്നതോടെ വേവ്എക്സ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ ഇന്ത്യയിലുടനീളം 10 ഇൻകുബേഷൻ സെൻ്ററുകൾ സ്ഥാപിക്കും. AVGC-XR ആവാസവ്യവസ്ഥയിലെ സ്റ്റാർട്ടപ്പുകൾക്കും സ്രഷ്ടാക്കൾക്കുമുള്ള നവീകരണത്തിൻ്റെ കേന്ദ്രങ്ങളായി ഇവ പ്രവർത്തിക്കും.
വേവ്എക്സ് എന്നാൽ
മാധ്യമ, വിനോദ മേഖലകളിലെ നവീകരണം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വേവ്സ് സംരംഭത്തിന് കീഴിൽ ആരംഭിച്ച സമർപ്പിത സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്ലാറ്റ്‌ഫോമാണ് വേവ്എക്സ്. 2025 മെയ് മാസത്തിൽ മുംബൈയിൽ നടന്ന വേവ്സ് ഉച്ചകോടിയിൽ സർക്കാർ ഏജൻസികൾ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവരുമായി നേരിട്ട് ഇടപഴകാൻ പ്രാപ്തമാക്കിയ വേവ്‌എക്സ് നൂറിലധികം സ്റ്റാർട്ടപ്പുകൾക്ക് പിച്ചിംഗ്, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ നല്കി. ടാർഗെറ്റുചെയ്‌ത ഹാക്കത്തോണുകൾ, ഇൻകുബേഷൻ, മെൻ്റർഷിപ്പ്, ദേശീയ പ്ലാറ്റ്‌ഫോമുകളുമായുള്ള സംയോജനം എന്നിവയിലൂടെ വേവ്എക്സ് മുന്നേറ്റ ആശയങ്ങളെ പിന്തുണയ്ക്കുന്നത് തുടരുന്നു.
ടി-ഹബ്ബ് എന്നാൽ
ക്രമബദ്ധമായി രൂപകൽപ്പന ചെയ്ത പരിപാടികൾ, വിപണി പ്രവേശന അവസരങ്ങൾ, നിക്ഷേപ സാധ്യതകൾ, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലൂടെ രണ്ടായിരത്തിലധികം സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബാണ് ടി-ഹബ്ബ്. iDEX (ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ്) പോലുള്ള പ്രോഗ്രാമുകളെ പിന്തുണയ്ക്കുന്ന “ഇൻക്യൂബേറ്ററുകളുടെ ഇൻക്യൂബേറ്റർ”
എന്ന നിലയിലും ടി-ഹബ്ബ് പ്രവർത്തിക്കുന്നു. കൂടാതെ അടൽ ഇൻകുബേഷൻ സെൻ്റർ (AIC), മെഷീൻ ലേണിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടെക്നോളജി ഹബ് (MATH) പോലുള്ള സ്ഥാപനങ്ങൾക്ക് വേദിയൊരുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
*****
(Release ID: 2183554)
Visitor Counter : 11