പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുരുചരണയാത്രയുടെ ഭാഗമാകാനും പവിത്രമായ ‘ജോർ സാഹിബ്’ ദർശനം നടത്താനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
Posted On:
22 OCT 2025 6:11PM by PIB Thiruvananthpuram
ശ്രീ ഗുരു ഗോവിന്ദ് സിങ്‌ജിയുടെയും മാതാ സാഹിബ് കൗർ-ജിയുടെയും കാലാതീതമായ ഉപദേശങ്ങളും ആത്മീയ പൈതൃകവും സ്മരിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുരുചരണയാത്രാവേളയിൽ ഏവർക്കും ഹൃദയംഗമമായ ആശംസകൾ നേർന്നു.
ഈ ആത്മീയ തീർഥാടനത്തിൽ പങ്കെടുക്കാനും പവിത്രമായ ‘ജോർ സാഹിബ്’ ദർശനം നടത്താനും ഭക്തരോട്, വിശേഷിച്ചും യാത്ര കടന്നുപോകുന്ന പാതയിൽ താമസിക്കുന്ന പൗരന്മാരോട്, അദ്ദേഹം ആഹ്വാനം ചെയ്തു.
കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിങ് പുരിയുടെ എക്സ് പോസ്റ്റുകൾക്കു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“ഗുരുചരണയാത്ര ശ്രീ ഗുരു ഗോവിന്ദ് സിങ്‌ജിയുടെയും മാതാ സാഹിബ് കൗർ-ജിയുടെയും ഉദാത്തമായ ആദർശങ്ങളുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കട്ടെ. ഈ യാത്ര ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങൾ പവിത്രമായ ‘ജോർ സാഹിബ്’ ദർശനം നടത്തണമെന്നു ഞാൻ അഭ്യർഥിക്കുന്നു.”
“मेरी कामना है कि गुरु चरण यात्रा के साथ श्री गुरु गोबिंद सिंह जी और माता साहिब कौर जी के महान आदर्शों से हमारा जुड़ाव और गहरा हो। यह यात्रा जहां-जहां से गुजरेगी, वहां के लोगों से मेरा आग्रह है कि वे पवित्र 'जोर साहिब' के दर्शन करने अवश्य आएं।”
ਕਾਮਨਾ ਹੈ ਕਿ ਗੁਰੂ ਚਰਨ ਯਾਤਰਾ ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਜੀ ਅਤੇ ਮਾਤਾ ਸਾਹਿਬ ਕੌਰ ਜੀ ਦੇ ਮਹਾਨ ਆਦਰਸ਼ਾਂ ਨਾਲ ਸਾਡਾ ਨਾਤਾ ਹੋਰ ਡੂੰਘਾ ਕਰੇ। ਜਿੱਥੋਂ ਇਹ ਯਾਤਰਾ ਗੁਜ਼ਰੇਗੀ, ਮੈਂ ਉਨ੍ਹਾਂ ਖੇਤਰਾਂ ਦੇ ਲੋਕਾਂ ਨੂੰ ਅਪੀਲ ਕਰਾਂਗਾ ਕਿ ਉਹ ਪਵਿੱਤਰ 'ਜੋੜੇ ਸਾਹਿਬ' ਦੇ ਦਰਸ਼ਨ ਕਰਨ।

-NK-
(Release ID: 2181622)
Visitor Counter : 7