പ്രധാനമന്ത്രിയുടെ ഓഫീസ്
ദീപാവലി ആശംസകൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു, പൊതുവായ ജനാധിപത്യ ആശയങ്ങളോടും ആഗോള സമാധാനത്തോടുമുള്ള പ്രതിബദ്ധത ആവർത്തിച്ചു
Posted On:
22 OCT 2025 8:25AM by PIB Thiruvananthpuram
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ നേരിട്ടുള്ള ഫോൺ കോളിനും ഊഷ്മളമായ ആശംസകൾക്കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ നന്ദി അറിയിച്ചു.
ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ നിലനിൽക്കുന്ന ശക്തി പ്രധാനമന്ത്രി ഊന്നിപ്പറയുകയും ഭീകരതയെ ചെറുക്കുന്നതിനും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
എക്സിലെ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി കുറിച്ചു:
“താങ്കളുടെ ഫോൺ കോളിനും ഊഷ്മളമായ ദീപാവലി ആശംസകൾക്കും നന്ദി, പ്രസിഡന്റ് ട്രംപ്. ദീപങ്ങളുടെ ഈ ഉത്സവത്തിൽ, നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങൾ പ്രത്യാശയോടെ ലോകത്തെ പ്രകാശിപ്പിക്കുന്നത് തുടരുകയും എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഒറ്റക്കെട്ടായി നിലകൊള്ളുകയും ചെയ്യട്ടെ.
@realDonaldTrump @POTUS”
***
SK
(Release ID: 2181409)
Visitor Counter : 12
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada