പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഐഎൻഎസ് വിക്രാന്തിൽ, ദീപാവലി ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 21 OCT 2025 9:30AM by PIB Thiruvananthpuram

ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ  ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഈ ദിവസം ശ്രദ്ധേയമായ ഒരു ദിനവും, ശ്രദ്ധേയമായ നിമിഷവും, ശ്രദ്ധേയമായ കാഴ്ചയുമാണെന്ന് പരാമർശിച്ച ശ്രീ മോദി, ഒരു വശത്ത് വിശാലമായ സമുദ്രവും, മറുവശത്ത് ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയും ഉണ്ടെന്ന് എടുത്തുപറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും അവതരിപ്പിക്കപ്പെടുമ്പോൾ , മറുവശത്ത് അനന്തമായ ശക്തിയുടെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ഭീമാകാരമായ ശക്തി പ്രകടമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടലിലെ സൂര്യപ്രകാശത്തിന്റെ തിളക്കം ദീപാവലി സമയത്ത് ധീരരായ സൈനികർ കത്തിക്കുന്ന വിളക്കുകളോട് സാമ്യമുള്ളതാണെന്നും, അത് ഒരു ദിവ്യമായ പ്രകാശമാലയായി മാറുമെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കിടയിൽ ഈ ദീപാവലി ആഘോഷിക്കുന്നതിൽ തനിക്കുണ്ടായ  അഭിമാനവും  അദ്ദേഹം പ്രകടിപ്പിച്ചു.

'എക്സ്' ലെ കുറിപ്പുകളുടെ പരമ്പരയിൽ ശ്രീ മോദി കുറിച്ചു :

“ഐഎൻഎസ് വിക്രാന്തിലുള്ള നമ്മുടെ ധീരരായ നാവിക സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കുന്നു.”

“ആളുകൾ കുടുംബങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നു. ഞാനും അങ്ങനെ തന്നെ, അതുകൊണ്ടാണ് എല്ലാ വർഷവും നമ്മുടെ രാജ്യത്തെ സുരക്ഷിതമായി കാത്ത് സൂക്ഷിക്കുന്ന നമ്മുടെ സൈന്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഞാൻ കണ്ടുമുട്ടുന്നത്. ഐഎൻഎസ് വിക്രാന്ത് ഫ്ലാഗ്ഷിപ്പായി(നായകസ്ഥാനീയനായി)ഇന്ത്യൻ നാവിക കപ്പലുകളിൽ ഗോവയിലെയും കാർവാറിലെയും പടിഞ്ഞാറൻ കടൽത്തീരത്തുള്ള നമ്മുടെ ധീരരായ നാവിക സേനാംഗങ്ങളിൽ ഒരാളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.”

“ഐഎൻഎസ് വിക്രാന്തിലെ  സവിശേഷ രംഗങ്ങൾ,എയർ പവർ ഡെമോ( വ്യോമശക്തി പ്രദർശനം) ഉൾപ്പെടെ, ഒരു ഊർജ്ജസ്വലമായ സാംസ്കാരിക പരിപാടിയും മറ്റും...”

“ഐഎൻഎസ് വിക്രാന്തിന്റെ ഗംഭീരമായ ഫ്ലൈറ്റ്ഡെക്കിൽ, മിഗ്-29 യുദ്ധവിമാനങ്ങൾക്കൊപ്പം.”


“ഐഎൻഎസ് വിക്രാന്തിൽ ഒരു അത്ഭുതകരമായ എയർ പവർ ഡെമോയ്ക്ക്(വ്യോമശക്തി പ്രദർശനത്തിന്)സാക്ഷ്യം വഹിച്ചു, കൃത്യതയും വൈദഗ്ധ്യവും വെളിപ്പെടുത്തുന്ന പ്രകടനങ്ങൾ .പകൽ വെളിച്ചത്തിലും ഇരുണ്ട രാത്രിയിലും ഒരു ചെറിയ റൺവേയിൽ മിഗ്-29 യുദ്ധവിമാനങ്ങളുടെ ടേക്ക്-ഓഫും, ലാൻഡിംഗ്യും വൈദഗ്ധ്യത്തിന്റെയും അച്ചടക്കത്തിന്റെയും സാങ്കേതിക മികവിന്റെയും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു.”


"ബാരാ ഖാന സായുധ സേനാ പാരമ്പര്യങ്ങളുടെ അവിഭാജ്യ ഘടകമാണ്. ഇന്നലെ വൈകുന്നേരം ഐഎൻഎസ് വിക്രാന്തിൽ നാവിക ഉദ്യോഗസ്ഥരോടൊപ്പം ബാരാ ഖാനയിൽ പങ്കെടുത്തു."


"ഐഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ അഭിമാനമാണ്!

ഇത് തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ്. കൊച്ചിയിൽ കമ്മീഷൻ ചെയ്തപ്പോൾ നടന്ന പരിപാടി ഞാൻ ഓർക്കുന്നു. ഇപ്പോൾ, ഇന്ന്, ദീപാവലി ആഘോഷിക്കാൻ ഇവിടെ വരാൻ എനിക്ക് അവസരം ലഭിച്ചു."

"ഇന്നലെ വൈകുന്നേരം ഐഎൻഎസ് വിക്രാന്തിൽ നടന്ന സാംസ്കാരിക പരിപാടി എപ്പോഴും വിലമതിക്കും. നാവിക ഉദ്യോഗസ്ഥർ ശരിക്കും സർഗ്ഗാത്മകരും ബഹുമുഖ പ്രതിഭകളുമാണ്. അവർ രചിച്ച 'കസം സിന്ദൂർ കി' എന്ന ഗാനം എന്റെ ഓർമ്മയിൽ മായാതെ കിടക്കും."

"ഐഎൻഎസ് വിക്രാന്തിലെ വ്യോമശക്തി പ്രദർശനത്തിൽ(എയർ പവർ ഡെമോയിൽ)നിന്ന്!"

“ഐഎൻഎസ് വിക്രാന്തിലെ  യോഗ!


ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്തിലെ ധീരരായ നാവിക ഉദ്യോഗസ്ഥർ യോഗ സെഷനിൽ പങ്കെടുക്കുന്നത് കാണുന്നതിൽ  സന്തോഷം.


യോഗ നമ്മെ ഒന്നിപ്പിക്കുകയും നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമം ശക്തിപ്പെടുത്തുകയും ചെയ്യട്ടെ.”


“आप सभी की तरह मुझे भी अपने परिवारवालों के साथ दिवाली मनाना बहुत पसंद है। यही वजह है कि इस पावन अवसर पर मैं देश की रक्षा में जुटे अपने सैनिकों और सुरक्षा बलों के जवानों से हर साल मिलता हूं। इस बार यह सौभाग्य मुझे गोवा और कारवार के पास पश्चिमी समुद्री सीमा पर अपने फ्लैगशिप INS विक्रांत पर मिला। अपने जांबाज नौसैनिकों के साथ यह अवसर मुझे नई ऊर्जा और नए उत्साह से भर गया है।“


“INS विक्रांत भारतवर्ष का गौरव है!

यह स्वदेशी टेक्नोलॉजी से बना हुआ भारत का सबसे बड़ा युद्धपोत है। मुझे वह कार्यक्रम याद है, जब इसे कोच्चि में नौसेना के बेड़े में शामिल किया गया था। आज दीपावली के पावन अवसर पर यहां आकर गौरवान्वित हूं।“

 


 

“पिछली शाम INS विक्रांत पर हुआ सांस्कृतिक कार्यक्रम अविस्मरणीय रहेगा। हमारे नौसैनिक प्रतिभाशाली और पराक्रमी होने के साथ-साथ बहुत क्रिएटिव भी हैं। उनका गीत 'कसम सिंदूर की' मेरी स्मृतियों में सदा बसा रहेगा।“


"ഇന്നത്തെ സ്റ്റീംപാസ്റ്റിൽ പങ്കെടുത്ത യുദ്ധക്കപ്പലുകളിൽ ഐഎൻഎസ് വിക്രാന്ത് (അവലോകന വേദി), ഐഎൻഎസ് വിക്രമാദിത്യ (പത്ത് വർഷം മുമ്പ് ഞാൻ കമ്പൈൻഡ് കമാൻഡേഴ്‌സ് കോൺഫറൻസിനായി പോയിരുന്നു), ഐഎൻഎസ് സൂറത്ത് (ഈ വർഷം ആദ്യം മുംബൈയിൽ കമ്മീഷൻ ചെയ്തത്), ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് ചെന്നൈ (ഫ്രാൻസിൽ 2023 ലെ ബാസ്റ്റിൽ ദിനാഘോഷങ്ങളുടെ ഭാഗമായിരുന്നു), ഐഎൻഎസ് ഇംഫാൽ (ഈ വർഷത്തെ മൗറീഷ്യസ് ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുത്തത്), ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തുഷിൽ, ഐഎൻഎസ് തബാർ, ഐഎൻഎസ് ടെഗ്, ഐഎൻഎസ് ബെത്വ, ഐഎൻഎസ് ദീപക്, ഐഎൻഎസ് ആദിത്യ എന്നിവ ഉൾപ്പെടുന്നു."

"ഐഎൻഎസ് വിക്രാന്തിലെ ഫ്ലൈപാസ്റ്റിൽ പതാകയും നാവിക പതാകയുമുള്ള ചേതക്, എംഎച്ച് 60 ആർ, സീക്കിംഗ്, കാമോവ് 31, ഡോർണിയർ, പി8ഐ, മിഗ് 29കെ എന്നിവ ഉൾപ്പെടുന്നു."

***

NK


(Release ID: 2181171) Visitor Counter : 12