പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാപ്രദേശ് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

Posted On: 16 OCT 2025 9:55PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശ് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. ശ്രീശൈലത്ത്, ശ്രീ മോദി ശ്രീ ഭ്രമരംബാ മല്ലികാർജുന സ്വാമി വർലാ ദേവസ്ഥാനത്ത് പ്രാർത്ഥന നടത്തുകയും ശ്രീ ശിവാജി ധ്യാന മന്ദിരം, ശ്രീ ശിവാജി ദർബാർ ഹാൾ എന്നിവ സന്ദർശിക്കുകയും ചെയ്തു. പിന്നീട്, കുർണൂലിൽ ഏകദേശം ₹13,430 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

എക്‌സിലെ പോസ്റ്റുകളുടെ ഒരു പരമ്പരയിൽ ശ്രീ മോദി പറഞ്ഞു:

“ശ്രീശൈലത്തെ ശ്രീ ഭ്രമരംബാ മല്ലികാർജുന സ്വാമി വർലാ ദേവസ്ഥാനത്തിൽ പ്രാർത്ഥിച്ചു. എന്റെ സഹോദരങ്ങളായ ഇന്ത്യക്കാരുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചു. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ.”

“ശ്രീശൈലത്ത് നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ.“

"ശ്രീശൈലത്തെ ശ്രീ ശിവാജി ധ്യാന മന്ദിരം, ശ്രീ ശിവാജി ദർബാർ ഹാൾ എന്നിവ സന്ദർശിച്ചു. മഹാനായ ഛത്രപതി ശിവാജി മഹാരാജ് 1677-ൽ ശ്രീശൈലത്തിൽ വന്ന് ശ്രീശൈലം മല്ലികാർജ്ജുന മന്ദിരത്തിൽ പ്രാർത്ഥന നടത്തിയിരുന്നു. അദ്ദേഹം ധ്യാനിക്കുകയും ഭ്രമരംബാ ദേവിയുടെ അനുഗ്രഹം നേടുകയും ചെയ്ത സ്ഥലമാണ് ഈ ധ്യാന മന്ദിരം."

"ശ്രീശൈലത്ത് എത്താൻ കഴിഞ്ഞത് വലിയ സന്തോഷമുള്ള കാര്യമാണ്. ഈ പുണ്യസ്ഥലത്തിൻ്റെ ഓരോ ഭാ​ഗത്തും ദൈവികതയുണ്ട്. ഈ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ ഇവിടെയുള്ള ആളുകളോട് നന്ദിയുള്ളവനാണ്. ശ്രീ ഭ്രമരാംബികാ ദേവിയും മല്ലികാർജ്ജുന സ്വാമിയും നമ്മുടെ രാജ്യത്തെ എപ്പോഴും അനുഗ്രഹിക്കട്ടെ."

"ഒരു വികസിത ഭാരതം യാഥാർത്ഥ്യമാകണമെങ്കിൽ, ആന്ധ്രാപ്രദേശിന് പ്രധാന പങ്ക് വഹിക്കാനുണ്ട്. ആന്ധ്രാപ്രദേശിൽ തന്നെ, രായലസീമ കൂടി അഭിവൃദ്ധിപ്പെടേണ്ടത് പ്രധാനമാണ്. ചന്ദ്രബാബു നായിഡു ഗാരുവിൻ്റെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശിലെ NDA ​ഗവൺമെന്റ് സംസ്ഥാനത്തിൻ്റെ സമഗ്ര വികസനം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്.

@ncbn"

"അടുത്തിടെയായി, ഊർജ്ജ മേഖലയിൽ ആന്ധ്രാപ്രദേശ് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികൾ സംസ്ഥാനത്തിൻ്റെ ഊർജ്ജ ശേഷിക്ക് മാത്രമല്ല, ഈ രംഗത്ത് ഇന്ത്യയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്കും ഗണ്യമായി സംഭാവന നൽകും."

"ആന്ധ്രാപ്രദേശിൽ സ്ഥാപിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഹബ്ബ് ലോകമെമ്പാടുമുള്ളവർക്ക് പ്രയോജനകരമാകും. ഈ പദ്ധതി വിശാഖപട്ടണത്തിന് ഒരു ആഗോള AI, കണക്റ്റിവിറ്റി ഹബ്ബ് എന്ന നിലയിൽ പുതിയൊരു മുഖം നൽകും."

"കുർണൂലിനെ ഒരു ഡ്രോൺ ഹബ്ബാക്കി മാറ്റാൻ ആന്ധ്രാപ്രദേശ് ​ഗവൺമെന്റ് തീരുമാനിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ശ്രമം നൂതന സാങ്കേതികവിദ്യകൾക്ക് പുതിയ വഴികൾ തുറക്കുകയും സംസ്ഥാനത്തുടനീളം വിവിധ മേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും."

"ആന്ധ്രാപ്രദേശ് ഗവൺമെന്റിന്, പ്രത്യേകിച്ച് മന്ത്രി നാരാ ലോകേഷ് ഗാരുവിന്, സംസ്ഥാനത്തുടനീളം 'സൂപ്പർ GST, സൂപ്പർ സേവിംഗ്സ്' കാമ്പയിൻ വിജയകരമായി നടത്തിയതിന് അഭിനന്ദനങ്ങൾ. നൂതനമായ മത്സരങ്ങളിലൂടെ, യുവാക്കൾക്കിടയിൽ GSTയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. 

@naralokesh"

"ബിഹാറിലെ NDAയുടെ സാധ്യതകളെക്കുറിച്ച് ഇത്ര നന്നായി ഹിന്ദിയിൽ സംസാരിച്ചതിലൂടെ ചന്ദ്രബാബു നായിഡു ഗാരു ബിഹാറിലെ നിരവധി NDA കാര്യകർത്താക്കളുടെ ഹൃദയം കീഴടക്കുക മാത്രമല്ല, 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ലക്ഷ്യത്തോടുള്ള അഗാധമായ പ്രതിബദ്ധതയും പ്രകടിപ്പിച്ചു. 

@ncbn"

"കുർണൂലിലെ ആവേശം അസാധാരണമായിരുന്നു! ഇന്ന് ഉദ്ഘാടനം ചെയ്ത വികസന പ്രവർത്തനങ്ങളിൽ ആളുകൾ ശരിക്കും സന്തോഷത്തിലാണ്."

***

SK


(Release ID: 2180202) Visitor Counter : 14